Monday, December 12, 2011

ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കണം !



തലവാചകം കണ്ടു എന്നെ തല്ലാന്‍ വരണ്ട ഇതു പറഞ്ഞത് ഞാന്‍ അല്ല. തമിഴ് നാട്ടിലെ കോണ്‍ഗ്രസ്‌ എം പി മാരാണ് . ഇവിടുത്തെ കോണ്‍ഗ്രസ്‌ ദേശീയ സ്നേഹത്തില്‍ മതി മറന്നു പ്രധാന മന്ത്രി , മദാമ്മ , അമൂല്‍ ബേബി എന്നൊക്കെ പറഞ്ഞു കാല് നക്കി നടക്കുമ്പോള്‍ തമിഴ് നാട് കഴിഞ്ഞിട്ടേ ഇന്ത്യ ഉള്ളു എന്ന് പറഞ്ഞു തമിഴ് കൊണ്ഗ്രെസ്സ് നയം വ്യക്തമാക്കുന്നു . അവരുടെ കാഴ്ചപാടില്‍ മുല്ലപെരിയാര്‍ പ്രശനം തീരാന്‍ ഉള്ള ഏക മാര്‍ഗം ഇടുക്കിയെ തമിഴ് നാട്ടില്‍ ചേര്‍ക്കുക എന്നുള്ളതാണ് .കാര്യം എന്താണെങ്കിലും എന്റെ അഭിപ്രായം അനുസരിച്ച് ഇടുക്കി മാത്രമല്ല മുല്ലപെരിയാര്‍ തകര്‍ന്നാല്‍ പ്രശനം ഉണ്ടാകാന്‍ സാധ്യത ഉള്ള എല്ലാ ജില്ലകളും തമിഴ് നാട്ടില്‍ ചേര്‍ക്കണം എന്നാണ് . അപ്പൊ പിന്നെ മരിക്കുന്നത് മുഴുവന്‍ തമിഴന്‍ മാര്‍ ആയിരിക്കുമല്ലോ .ഒരു മലയാളി പോലും മരിക്കില്ലല്ലോ തമിഴന്‍ മാര്‍ക്ക് അങ്ങനെ തന്നെ വേണം .
ഈ ജില്ലകള്‍ തമിഴ് നാട്ടില്‍ ആകുന്നതോട് കൂടി രാഷ്ട്രീയവും സാമൂഹികവും ആയ കുറെ മാറ്റങ്ങള്‍ ഉണ്ടാകും . ഇപ്പോള്‍ പുതിയ അണകെട്ട് വേണം എന്ന് പറഞ്ഞു സമരം ചെയ്യുന്ന ഇടുക്കിക്കാര്‍ മുദ്രാവാക്യം മാറ്റി " നമ്മ അണയെ കാപ്പാത്തും" എന്ന് പറഞ്ഞു സമരം ചെയ്യും . നിരാഹാരം കിടക്കുന്ന റോഷി അഗസ്റിന്‍ എം എല്‍ എ യുടെ പേര് റോഷി സെല്‍വം എന്നാക്കും , ബിജി മോള്‍ ഇനി മുതല്‍ ബിജി മൊഴി എന്നോ ബിജി സെല്‍വി എന്നോ അറിയപ്പെടും , തമിഴ് നാടിന്‍റെ ജലവകുപ്പ് മന്ത്രി ആകാന്‍ സാധ്യത ഉള്ള പി ജെ ജോസഫ്‌ ഇനി മുതല്‍ ജോസഫ്‌ ചാമി എന്നാ പേരില്‍ അറിയപ്പെടും . കേരള കോണ്‍ഗ്രസ്‌ പേര് മാറ്റി തമിള്‍ കൊണ്ഗ്രെസ്സ് എന്നോ തമിള്‍ മുന്നേറ്റ കഴകം എന്നോ ആകും . കെ എം മാണിയെ കലൈഞ്ഞെര്‍ കെ എം കരുണമണി എന്നോ മണിയപ്പന്‍ എന്നോ വിളിക്കാം . പി സി ജോര്‍ജിനെ ജൈക്കോ എന്ന് പേര് മാറ്റി വൈക്കോ അവര്‍കളുടെ കൂടെ കൂട്ടും .കോട്ടയം ജില്ലയുടെ പേര് കൊട്ടയാംപെട്ടി , എറണാകുളം ജില്ല എറണാകോവില്‍ എന്നും അറിയപ്പെടും..
മേല്‍പറഞ്ഞത്‌ മുഴുവന്‍ ഒരു തമാശ ആയി കാണണ്ട . ഇന്ത്യ പാക്‌ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരെ നേരിടുന്ന സ്ഥിതി വിശേഷം ആണ് ഇപ്പോള്‍ കേരള തമിഴ് നാട് അതിര്‍ത്തിയില്‍ . ആളുകള്‍ സംഘം ചേര്‍ന്ന് വന്നു അക്രമം അഴിച്ചു വിടുന്നു ,അവരെ അറസ്റ്റ് ചെയ്യാന്‍ എന്നാ വ്യാജേനെ പിന്നാലെ വരുന്ന തമിഴ് നാട് പോലീസ് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന . പ്രതിരോധിക്കാന്‍ പോലും കഴിയാതെ ഒരു ജനം മുഴുവന്‍ ആശങ്കയുടെ ഭീതിയില്‍ കഴിയുമ്പോള്‍ ഒരു രാഷ്ട്രീയ നേതാക്കള്‍ പോലും ആശ്വാസവുമായി എത്തുന്നില്ല . ബധിര കര്‍ണം ബാധിച്ച മുഖ്യനും കൂട്ടുകാരും ഒരു ഗൃഹപാഠം പോലും ചെയ്യാതെ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ നാള്‍ക്കു നാള്‍ തോല്‍വി ഏറ്റുവാങ്ങുന്നു . നിയമവും വാദങ്ങളും മാത്രം അടിസ്ഥാനമാക്കി വിധി പറയുന്ന കോടതി തമിഴ്നാടിനു അനുകൂലമായി വിധിച്ചാല്‍ അത് കേരളത്തിന്റെ തോല്‍വിയായി വിലയിരുത്തണം . വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ തോന്നിവാസം കാണിച്ച ഒരു സര്‍ക്കാരിന്റെ തോല്‍വി . സ്വന്തം ജനത്തെ സംരക്ഷിക്കാം കഴിയാത്ത ഈ സര്‍ക്കാര്‍ ഇനി കേരളം പകുതി തമിഴ്നാട്ടില്‍ ചേര്‍ക്കാന്‍ പറഞ്ഞാല്‍ പോലും മിഴിച്ചു നോക്കി ഇരിക്കുകയെ ഉള്ളു .
എങ്കിലും തമിഴാ നീ വീണ്ടും വീണ്ടും ഞങ്ങളെ അതിശയിപ്പിക്കുന്നു .പണ്ട് നിന്നോട് ഞങ്ങളുടെ കൊച്ചിന്‍ ഹനീഫ " നിന്റെയൊക്കെ കളി ഈ തമിഴ്നാട്ടില്‍ അല്ലെ നടക്കു ദൈര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലോട്ടു വാടാ എന്ന് പറഞ്ഞത് എത്ര ശരി ".

Friday, December 9, 2011

ആള്‍ ദൈവവും ഭൂമിയിലെ മാലാഖമാരും !


ലോകത്തിലെ ജനലക്ഷങ്ങള്‍ക്ക് സ്നേഹമന്ത്രം പകരുന്ന സുധാമണി എന്നാ മാതാ അമൃതാനന്തമയി ആണോ അതോ പാലാക്കാരന്‍ മത്തായി ചേട്ടന്റെ രണ്ടാമത്തെ മകളും രണ്ടു കുട്ടികളുടെ മാതാവും അമൃത ഹോസ്പിറ്റലില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഹെഡ് നേഴ്സായി ജോലി നോക്കുന്ന വെറും സാധാ മാതാവായ മറിയാമ ആണോ യഥാര്‍ത്ഥ ദൈവത്തിന്റെ മുന്‍പില്‍ നീതികരിക്കപെട്ടവള്‍ എന്ന് ചോദിച്ചാല്‍ മാര്‍ക്ക് നൂറില്‍ നൂറും മരിയമക്ക് പോകും . കാരണം തനിക്ക് കിട്ടുന്ന തുച്ചമായ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കുന്നതിനു പുറമേ പാവപെട്ട രോഗികള്‍ക്ക് തന്നാല്‍ കഴിയും വിധം ഭക്ഷണവും പഴയ വസ്ത്രങ്ങളും കൊണ്ട് വന്നു കൊടുക്കുന്ന മറിയാമ , ദൈവത്തിന്റെ മാലാഖ ആണ് . അവര്‍ക്ക് പാവപെട്ട രോഗികളുടെ പ്രാര്‍ത്ഥന എപ്പോഴും കൂടെയുണ്ട് . അവര്‍ അമൃതാനന്തമയി പോലെ മണ്ണില്‍ ഇറങ്ങാത്ത മാതാവ്‌ അല്ല . മണ്ണില്‍ പണിയെടുത്തു കഷ്ട്ടപെട്ടു കുടുംബം നോക്കി തന്റെ കഠിന അദ്വാനത്തിന്റെ ബാക്കി പത്രമായ ദാരിദ്രത്തിന്റെ കുറവില്‍ നിന്ന് പാവങ്ങളെ സഹായിക്കുന്നവള്‍ ആണ് . അമൃതാനന്തമയി ആയിരങ്ങളെ കരങ്ങള്‍ കൊണ്ട് ആലിംഗനം ചെയ്യുമ്പോള്‍ , മാറാ രോഗികളെയും മാരക രോഗികളെയും വര്‍ഷങ്ങളായി ഹൃദയം കൊണ്ടും ശരീരം കൊണ്ടും ആലിംഗനം ചെയ്ത മഹതിയാണ് മറിയാമ്മ .എന്നാല്‍ അവളുടെ അലിഗനങ്ങള്‍ക്ക് പത്രക്കാരുടെ അകമ്പടി ഇല്ല , വീഡിയോ കാമറകളുടെയും , ഫ്ലാഷ് ലൈറ്റ്കളുടെയും വെള്ളി വെളിച്ചം ഇല്ല . ദൈവത്തിന്റെ പ്രതിരൂപം സൃഷ്ട്ടികാനുള്ള വര്‍ണജാലങ്ങള്‍ ഇല്ല . താടിയും മുടിയും നീട്ടിയ അഭിനവ വിവേകാനെന്ദന്‍ സ്വാമികളുടെ സുരക്ഷ വലയം ഇല്ല . ആകെയുള്ളത് മരുന്നുകളുടെ മനം മടുപ്പിക്കുന്ന മണവും , മരണത്തിന്റെ നിഴല്‍ വീണ ആശുപത്രി ഇടനാഴികളുടെ ഇരുണ്ട നിറവും മാത്രമാണ് .

ഈ മറിയാമ ഇന്നൊരു പ്രതിസന്ധിയില്‍ ആണ് . ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന അവര്‍ ഇന്നത്തെ ചിലവേറിയ ലോകത്ത് ജീവിക്കാന്‍ ഒരല്‍പം ശമ്പളം കൂട്ടിചോദിച്ചു . ലോകത്ത് സ്നേഹത്തിന്റെ മതം പ്രചരിപിക്കുന്ന അമൃതാനന്തമയി മഠത്തിലെ സന്യാസികള്‍ക്ക് അത് ഇഷ്പെട്ടില്ല . സമരങ്ങള്‍ ആരംഭിച്ചു അമൃതാനന്തമയി മഠത്തില്‍ ആയുധ പരിശീലനം ഉണ്ടോ എന്ന് സംശയിക്കുന്ന വിധത്തില്‍ ആയിരുന്നു പിന്നീടുള്ള കാര്യങ്ങള്‍ നേഴ്സുമാര്‍ ഗുണ്ടകളാല്‍ ആക്രമിക്കപെട്ടു . ഏറ്റവും അവസാനം ഒരു വനിതാ നേഴ്സിനെ ക്രൂരമായി തല്ലിച്ചതച്ചു റൂമില്‍ ഇട്ടു പൂട്ടി അന്വോഷിക്കാന്‍ വന്ന പോലീസുകാരെ സ്വാമിമാര്‍ തടഞ്ഞു . അവസാനം രാജേഷ്‌ എം പി യും . ഹൈബി എം എല്‍ എ യും ചേര്‍ന്നാണ് ആ പെണ്‍കുട്ടിയെ രക്ഷിച്ചത്‌ .സമരത്തിന്‌ മുന്‍നിരയില്‍ നിന്ന ഒരാള്‍ക്ക് തന്റെ മുറിവുകള്‍ തുന്നി കെട്ടാന്‍ 36 തുന്നല്‍ വേണ്ടി വന്നു .ആശുപത്രി ഡ്രൈവര്‍ മാരും തൂപ്പുകരും ഒക്കെയാണ് ഈ പാവങ്ങളെ ആക്രമിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് .( SEE VIDEO)


ഈ മറിയാമ വെറും ഒരു സാങ്കല്പിക കഥാപാത്രം അല്ല . അവഗണനയുടെ പടുകുഴിയില്‍ അടിമ ജീവിതം നയിക്കുന്ന നേഴ്സുമാരുടെ പ്രതീകം ആണ് . ലോകത്തില്‍ സ്നേഹത്തിന്റെ മതം പ്രസന്ഗിക്കുന്ന അമൃതാനന്തമയി നയിക്കുന്ന ആശുപത്രിയിലെ നേഴ്സുമാരുടെ സ്ഥിതി ഇതാണെങ്കില്‍ വെറും കച്ചവടക്കാര്‍ നയിക്കുന്ന ആശുപത്രിയിലെ സ്ഥിതി എന്തായിരിക്കും . ഇതൊന്നും അമൃതാനന്തമയി അറിഞ്ഞു കൊണ്ടല്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഞാന്‍ വിജയിച്ചു കാരണം അവര്‍ ദൈവം അല്ല സാധാരണ സ്ത്രീ മാത്രമാണ് . ജപ്പാനിലെ സുനാമി ബാധിതര്‍ക്കും , അമേരിക്കയിലെ പവപെട്ടവര്‍ക്കും അവര്‍ സഹായം ചെയ്യുകയും . സ്വന്തം പാടപീടത്തില്‍ ഉള്ള സ്ഥാപനത്തിലെ പാവങ്ങളുടെ കണ്ണ് നീര്‍ കാണാതെ പോകുകയും അവരെ തല്ലി ചതക്കുന്ന സ്വാമിമാരെ അറിയാതെ പോകുകയും ചെയ്യുന്നുണ്ടെങ്കില്‍ പലരും പറയും പോലെ അമൃതാനന്തമയി ഒരു കളിപ്പാവ ആണ് . പത്രക്കാരുടെ ഒരു ചോദ്യത്തിന് പോലും മറുപടി പറയാതെ മുന്‍പേ റെക്കോര്‍ഡ്‌ ചെയ്തു പഠിച്ച അമൃത ഭാഷണം പ്രസന്ഗിക്കുന്ന ഒരു യന്ത്രം . പാവപെട്ട സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്ന ആളുകളെ നയിക്കുന്ന നിങ്ങളെ ഒരു സ്ത്രീ എന്ന നിലയില്‍ പോലും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല .സ്വന്തം മരണം വരെ പ്രവചിച്ച സത്യാ സായി ബാബാ എന്നാ ആള്‍ ദൈവം അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വലയം ചെയ്ത കച്ചവട സ്വാമിമാരെ ഭയന്ന് സമ്പത്തെല്ലാം ഒരു റൂമില്‍ പൂട്ടി വച്ച് നിധി കാക്കുന്ന ഭൂതത്തെ പോലെ അതിനു കാവല്‍ ഇരുന്നു മരണം വരിച്ചതു ഈ ലോകം കണ്ടതാണ് . താങ്കളുടെ സ്ഥിതിയും മറ്റൊന്നാകാന്‍ ഇടയില്ല .
എന്നോട് ആത്മരോഷം കൊള്ളുന്നവര്‍ ആലോചിക്കുക ഈ പ്രശ്നം തുടങ്ങിയിട്ട് ഒരു ആഴ്ച ആയി എവിടെയാണ് നിങ്ങളുടെ ഈ ആള്‍ ദൈവം .പോയി മര്‍ദനം ഏറ്റു കിടക്കുന്ന പെണ്‍കുട്ടികളെ കാണു. ആലോചിക്കൂ എന്ത് തെറ്റാണു അവര്‍ ചെയ്തത് . പറഞ്ഞാല്‍ വിശ്വസിക്കുമോ 2000 രൂപ മാത്രം ശമ്പളം കൊടുക്കുന്ന ആശുപത്രികള്‍ കേരളത്തില്‍ ഉണ്ട് . ലക്ഷകണക്കിന് രൂപ മുടക്കിയാല്‍ മാത്രമേ നേഴ്സിംഗ് എന്നാ ഡിഗ്രി കിട്ടു എന്ന് മറക്കരുത് ,. ഈ പറഞ്ഞതൊക്കെ തള്ളിക്കളഞ്ഞു ഇപ്പോഴും അമൃതാനന്തമയി ആണ് ദൈവം എന്നു നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ നേരെ പോയി അമൃതാനന്തമയി എന്നാ ദൈവത്തെ കാണുക ( ഒരാളുടെയും ശുപാര്‍ശ ഇല്ലാതെ ) നിങ്ങളെ ആലിംഗനം ചെയ്തു കഴിയുമ്പോള്‍ അവരോടു നിങ്ങളുടെ പേര് പറയാമോ എന്ന് ചോദിക്കുക . പേര് പോലും അറിയാത്ത ആ ദൈവത്തെ നിങ്ങള്‍ ആരധിക്കുന്നുവെങ്കില്‍ , പേര് അറിയില്ലെങ്കിലും സ്നേഹം കൊണ്ട് രോഗികളുടെ ഹൃദയം ആറിഞ്ഞ മറിയാമ്മ ആണ് എന്റെ ദൈവം .

Tuesday, December 6, 2011

മുല്ലപെരിയാര്‍ ജലം ഒഴുകുന്ന വഴി കോടതിയും വക്കീലും തീരുമാനിക്കും .?


മഴ കുറയുമ്പോഴും , ജലനിരപ്പ്‌ താഴുമ്പോഴും മുല്ലപെരിയാര്‍ സമരങ്ങള്‍ സാധാരണ കുറഞ്ഞു കുറഞ്ഞു വരികയാണ്‌ പതിവ് . വര്‍ഷത്തില്‍ ഒരിക്കല്‍ മഹാബലി വരുമ്പോലെയാണ് മുല്ലപെരിയാര്‍ സമരവും . ഈ വര്‍ഷവും സാഹചര്യങ്ങള്‍ അങ്ങോട്ടാണ് നയിക്കുന്നത് . ജീവനില്‍ ഭയമുള്ള ഒരു ജനതയുടെ ചെറുത്‌ നില്‍പ്പ് മാത്രമാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത് . കൂട്ടി കുറച്ചു നോക്കിയാല്‍ മുല്ലപെരിയാര്‍ വയ്ക്കോ എന്ന തമിള്‍ നേതാവിനും ജോസഫ്‌ എന്ന കേരള നേതാവിനും അതിജീവനത്തിന്റെ മാര്‍ഗങ്ങള്‍ ആയി മാറി നീണ്ടു പോകാന്‍ ആണ് സാധ്യത . തമിള്‍ നാട്ടില്‍ പച്ച തൊടാതെ കുറച്ചു കാലമായി നില്‍ക്കുന്ന വയ്ക്കോ എന്ന അതിബുദ്ധിമാനായ രക്ഷസന് മലയാളികളുടെയും തമിഴന്മാരുടെയും ചോര വളമാകാന്‍ പോകുന്നു .വിമാന പീഡനവും , SMS വിവാദവും അവസാനിപ്പിക്കുമയിരുന്ന രാഷ്ട്രീയ ഭാവി സ്വന്തം പാര്‍ട്ടിയെ മാണിയുടെ കൂട്ടില്‍ കെട്ടി അതിജീവിച്ച ജോസഫ്‌ എന്ന ബുദ്ധിമാന് . തിരിച്ചു സ്വന്തം അസ്ഥിത്വം വീണ്ടെടുക്കാന്‍ ഉള്ള സമയം ആണ് . വേണ്ടി വന്നാല്‍ മുന്നണി വിടും , വി എസ് സഖാവിനോട് കൂടി സമരം ചെയ്യും എന്നെല്ലാം ഉള്ള പ്രസ്താവനകള്‍ വിരല്‍ ചൂണ്ടുന്നത് അങ്ങോട്ടാണ് .

കാര്യങ്ങള്‍ ഇതൊക്കെ ആണെങ്കിലും നമ്മുടെ സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ വീണ്ടും കരുത്തു തെളിയിച്ചു . മൂന്നു കോടി ജനങ്ങളും അവരെ നയിക്കുന്ന രാഷ്ട്രീയ കോമരങ്ങളും വര്‍ഷങ്ങളായി പറഞ്ഞു വന്നതെല്ലാം വെറും നുണയാണ് എന്ന് അദ്ദേഹം കോടതിയില്‍ സാങ്കേതിക വിദഗ്ദ്ധരെ കൊണ്ട് തെളിയിച്ചു. മാത്രമല്ല സത്യം പറഞ്ഞതിന്റെ പേരില്‍ തന്നെ ക്രൂശിക്കുന്ന ഇവിടുത്തെ മാധ്യമങ്ങളെ നിലക്ക് നിര്‍ത്തണം എന്നും അദ്ദേഹം ആവശ്യപെട്ടു . ആവശ്യം അംഗീകരിച്ച കോടതി എ . ജി പറയുന്നതാണ് വേദവാക്യം എന്നും . തീവ്രവാദികള്‍ ആയ ജനങ്ങളോ , വിവരം ഇല്ലാത്ത മാധ്യമങ്ങളോ , സൈബര്‍ കുറ്റവാളികളായ ഞാനോ നിങ്ങളോ ഒക്കെ പറയുന്ന കാര്യങ്ങള്‍ക്കു പുല്ലു വില പോലും ഇല്ല എന്ന് പറഞ്ഞു .
അപ്പോള്‍ സോമന്‍ ഊളയായി എന്ന് പറയും പോലെ നമ്മള്‍ എല്ലാം വിഡ്ഢികള്‍ ആയി . ഇവരുടെ എല്ലാം നിരീക്ഷണ പ്രകാരം മുല്ലപെരിയാര്‍ പൊട്ടാന്‍ സാധ്യത തീരെ ഇല്ല അഥവാ പൊട്ടിയാല്‍ തന്നെ വിദഗ്തര്‍ വരച്ചു നല്‍കിയ വഴിയിലൂടെ സാവധാനം ഒഴുകി . ഇടുക്കി ഡാമില്‍ വന്നു ചേരും . അല്ലാതെ ഒരു ചുക്കും സംഭവിക്കില്ല . അപ്പോള്‍ മുല്ലപെരിയാരിനും ഇടുക്കിക്കും ഇടയിലുള്ള ജനങ്ങളുടെ കാര്യമോ . കോടതി ചോദിച്ചപ്പോള്‍ വക്കീലിന്റെ മറുപടി വിചിത്രമായിരുന്നു . അതൊക്കെ സര്‍ക്കാരിന്റെ പണിയാണ് എന്റെ പണിയല്ല. അപ്പോഴാണ് ഞങ്ങള്‍ ചോദിക്കുന്നത് . പിന്നെ ആര്‍ക്കു വേണ്ടിയാണു താങ്കള്‍ കോടതിയില്‍ പോയത് . ഒരു കാര്യം ഉറപ്പാണ്‌ ഈ DHANDAPANI ഒരു ഒറ്റുകാരന്‍ ആണ് .
കേരളത്തിലെ ജനങ്ങളും രാഷ്ടീയക്കാരും എടുത്ത നിലപാടിന് വിരുദ്ധമായി കോടതിയില്‍ അയാള്‍ സര്‍കാരിന്റെ പേരില്‍ സംസാരിച്ചത് തമിഴ്നാടിനു വേണ്ടിയാണു . അതിനു എത്ര വാങ്ങി എന്ന് മാത്രം തിരഞ്ഞാല്‍ മതി .ഇതിനിടെ DHANDAPANI ഈഴവന്‍ ആയതു കൊണ്ടാണ് അങ്ങേരെ കുറ്റം പറയുന്നത് എന്ന് പറഞ്ഞു വന്ന വെള്ളാപ്പള്ളി നടെശനോട്‌ സഹതാപം മാത്രമേ എനിക്ക് കാണിക്കാന്‍ കഴിയുകയുള്ളൂ . കാരണം മുല്ലപെരിയരിലെ വെള്ളം കുത്തിയൊലിച്ചു വന്നു ആളുകള്‍ മരിക്കുമ്പോള്‍. ഈഴവര്‍ക്ക് പ്രത്യക സംവരണം വേണം എന്നും താമസിയാതെ ഇങ്ങേര്‍ പറഞ്ഞു കളയും കഷ്ട്ടം .
ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ ന്യായീകരിക്കുന്നവര്‍ ഉണ്ടാകാം അവരോടു എനിക്കൊരു ചോദ്യം ഉണ്ട് . ആലോചിച്ചു ഉത്തരം പറഞ്ഞാല്‍ മതി . "നാളെ കോടതിയില്‍ സര്‍കാരിന്റെ നിലപാട് അറിയിക്കാന്‍ പോകുന്ന വക്കീലിനോട് താന്‍ എന്താടോ പറയാന്‍ പോകുന്നത് എന്ന് പോലും ചോദിയ്ക്കാന്‍ സമയം കാണിക്കാത്ത ഈ വിവരം കേട്ടവന്‍ എങ്ങനെ നമ്മളെ നയിക്കും ". ഇനി അതല്ലെങ്ങില്‍ ,അങ്ങനെ അല്ലെങ്ങില്‍ ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് ഇതെല്ലാം എന്ന് പറയേണ്ടി വരും . നിലവിളി കേള്‍ക്കേണ്ടവര്‍ ബധിരരും , കഷ്ട്ടപാട് കാണേണ്ടവര്‍ അന്ധനും , രക്ഷിക്കേണ്ടവര്‍ ഒറ്റുകാരും ആകുമ്പോള്‍ .സാധാരണക്കാരന്‍ തീവ്രവാദി ആകേണ്ടി വന്നാല്‍ അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. നമ്മള്‍ സമരം ചെയ്യുന്നത് വെള്ളത്തിന്‌ വേണ്ടിയല്ല ജീവന് വേണ്ടിയാണു എന്ന് പോലും തമിള്‍ ജനതയ്ക്ക് മനസിലാക്കി കൊടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗൃഹപാഠം ചെയ്യാതെ കണ്ണ് മിഴിച്ചു പത്രസമ്മേളനവും , നിരാഹാരവും നടത്തുന്ന മന്ത്രിമാരെ കാണുമ്പോള്‍ . ഉറക്കമില്ലാതെ ഗൃഹപാഠം ചെയ്തു വക്കീലിനെക്കാള്‍ നന്നായി കോടതിയില്‍ മുല്ലപെരിയരിനു വേണ്ടി വാദിച്ച പ്രേമചന്ദ്രന്‍ എന്ന നേതാവിനെ തിരഞ്ഞെടുപ്പില്‍ തോല്പിച്ച നമ്മളെ ഓര്‍ത്തു എനിക്ക് ലജ്ജ തോന്നുന്നു .
പിന്നെ അവസാനമായി ദേശീയ സ്നേഹികളോട് ഒരു വാക്ക് തമിഴ്നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ അവര്‍ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി , കേരളത്തിന്റെ ഉള്ളില്‍ സംഘം ചേര്‍ന്ന് വന്നു അക്രമം അഴിച്ചു വിട്ടു . നാളെ അവന്‍ വീടിന്റെ ഉള്ളില്‍ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കാം . എന്താ നമ്മള്‍ ചെയ്യുക "പക്ഷെ നമ്മള്‍ പ്രകൊപിതരാകരുത് നമ്മള്‍ ഇന്ത്യക്കാര്‍ ആണ് തമിഴന് വിവരം ഇല്ല " അങ്ങനെ അല്ലെ നിങ്ങള്‍ പറയാന്‍ വരുന്നത് സമ്മതിച്ചു . അല്ലാതെ എന്ത് ചെയ്യും. നിങ്ങള്‍ എന്നെ പ്രാദേശിക വാദി ആക്കില്ലേ . കഷ്ട്ടം അല്ലാതെ എന്ത് പറയാന്‍ .

Saturday, December 3, 2011

വിമാനത്തിലെ മലയാളി .!

"കള്ള് കുടിച്ചു ബഹളമുണ്ടാക്കിയതിനു വിമാനത്തില്‍ നിന്ന് പുറത്താക്കപെട്ട സലിം കുമാര്‍ ഈ പോസ്റ്റിനു പ്രചോദനം "



വിമാനത്തിലെ മലയാളി അധികമാര്‍ക്കും അറിയാത്ത ഒരു കഥാപാത്രം ആണ് . അവന്റെ ചെഷ്ട്ടകളും പ്രവര്‍ത്തികളും അതീവ കൌതുകകരം ആണ്.അധികം ഇല്ലെങ്കിലും കുറച്ചെങ്കിലും ഉള്ള അനുഭവം ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ചത് .
വിമാനത്തില്‍ കയറും മുമ്പ് മലയാളിയെ ഒന്ന് കാണണം വളരെ സാവധാനം ഇതൊക്കെ ഞാന്‍ ഒത്തിരി കണ്ടതാ എന്നാ ഭാവത്തില്‍ നടക്കും അവസാനം മൈക്ക് കെട്ടി വിളിച്ചു പറഞ്ഞാല്‍ മാത്രമേ അവനെ കാണുകയുള്ളൂ ബാക്കിയുള്ളവര്‍ ഒക്കെ വിമാനത്തില്‍ കയറിയാലും ഒന്നോ രണ്ടോ പേരുണ്ടാകും കറങ്ങി നടക്കുന്നത് . അവര്‍ കാരണം എല്ലാവരും ബുദ്ധിമുട്ടുന്നതു ഒന്നും അവരുടെ പ്രശ്നമേ അല്ല . അവസാനം രാജകീയമായി ഒരു വരവുണ്ട് ഈ ലോകത്ത് ഏറ്റവും തിരക്കുള്ളവന്‍ ഞാനാണ്‌ എന്ന ഭാവത്തില്‍ . ഇനി വിമാനത്തില്‍ കയറിയാലോ ഉടനെ തുടങ്ങും മലയാളി അവന്റെ വേലകള്‍ . ആദ്യം തന്നെ സീറ്റ്‌ നമ്പര്‍ പോലും നോക്കാതെ ജനല്‍ സീറ്റ്‌ കിട്ടുമോ എന്നാണ് ശ്രമം പിന്നെ പുറകെ വരുന്ന യാത്രക്കാരെ ഒക്കെ മറന്നു വഴി മുടക്കി ഒരു നില്‍പ്പാണ് എന്തിനാണെന്നോ ബാഗ്ഗജ് വയ്ക്കാന്‍ . തൂക്കം വെട്ടിച്ചു കൊണ്ടുവന്നതും , ഡ്യൂട്ടി ഫ്രീയും , ലാപ്ടോപ്പും ഒക്കെ ചേര്‍ത്തു ഒരാള്‍ക്ക് തന്നെ ഒരു കാബിന്‍ വേണ്ടി വരും .
അങ്ങെനെ അവന്‍ സീറ്റില്‍ ഇരിക്കും പിന്നെ സീറ്റ്‌ ബെല്‍റ്റ്‌ എടുത്തു ശരീരത്തിന് മുറുക്കം വരാത്ത രീതിയില്‍ വളരെ ലോലമായി അരക്ക് ചുറ്റും ഒന്ന് ചുറ്റും . അപ്പോഴായിരിക്കും സുരക്ഷ നിര്‍ദേശങ്ങളും ആയി എയര്‍ ഹോസ്റ്റെസ് ആരെങ്കിലും വരിക . നമ്മള്‍ ഇതു എത്ര കണ്ടതാ എന്ന ഭാവം വീണ്ടും . ഇനി ആരെങ്കിലും ഈ നിര്‍ദേശങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്ന കണ്ടാല്‍ അപ്പോള്‍ അവരെ പുച്ചഭാവത്തില്‍ ഒരു നോട്ടം എന്നിട്ടൊരു ചോദ്യം " ആദ്യമായിട്ടാണ് അല്ലെ " . അപ്പോഴായിരിക്കും മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്യാന്‍ പറയുന്നത് കേള്‍ക്കുന്നത് . കേള്‍ക്കേണ്ട താമസം എന്തോ മറന്ന പോലെ ചാടി മൊബൈല്‍ ഫോണ്‍ കയ്യിലെടുക്കും എന്നിട്ട് കവലയില്‍ മരത്തിന്റെ ചോട്ടില്‍ ഇരുന്നു വിളിക്കുന്ന പോലെ ഒരു വിളിയങ്ങു തുടങ്ങും , കൂടെ ജോലി ചെയ്യുന്നവര്‍ , റൂം മെംബേര്‍സ് , കൊണ്ട് വിട്ട വണ്ടിക്കാരന്‍ , വീടുക്കാര്‍ , കൂട്ടുകാര്‍ അങ്ങനെ എല്ലാവരെയും ,. " എടാ അളിയാ ഞാന്‍ കയറി കേട്ടോ ഇപ്പോ എടുക്കും , നീങ്ങി തുടങ്ങി , നമ്മടെ KSRTC പോലത്തെ സാധനം , A / C പോരടെ . " അങ്ങനെ തുടരും . അവസാനം എയര്‍ ഹോസ്റ്റെസ് വന്നു ഒരല്‍പം കനപ്പിച്ചു പറഞ്ഞാല്‍ പോലും അവരെ രൂക്ഷമായി നോക്കി മൊബൈല്‍ ഒന്ന് ഒതുക്കി വയ്ക്കും . വിമാനത്തില്‍ എന്ത് കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൂടാ എന്നാണ് ചോദ്യമെങ്ങില്‍ അതിനുണ്ട് ഉത്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാന്തിക വലയം വിമാനത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും അത് വിമാനത്തിന്റെ ഗതിയെ ബാധിക്കാനും അപകടം ഉണ്ടാകാനും ഇടയുണ്ട് . ഒരു ഡിഗ്രി ഗതി മാറിയാല്‍ എന്താ സംഭവിക്കുക എന്ന് പറയേണ്ടല്ലോ .
ഇനി വിമാനം നിലത്തു നിന്ന് പൊങ്ങിയാല്‍ ഉടനെ തന്നെ സീറ്റ്‌ ബെല്‍റ്റ്‌ എടുത്തു ഒരു ഏറു ആണ് . വിമാനം പോങ്ങിയത്തിനു ശേഷമുള്ള ആദ്യത്തെ അര മണിക്കൂര്‍ ആണ് ഏറ്റവും സീറ്റ്‌ ബെല്‍റ്റ്‌ അവശ്യം ഉള്ളത് എന്ന് ആരോട് പറയാന്‍ . അടുത്ത രണ്ടു കലാപരിപാടിയാണ് മലയാളിയുടെ മുഖമുദ്ര . കള്ളുകുടിയും, ടോലെറ്റ് ഉപയോഗവും കള്ള് കുടി ജോര്‍ ആക്കാന്‍ വിമാനത്തില്‍ കിട്ടുന്നതിനു പുറമേ ചിലര്‍ കോള കുപ്പികളില്‍ മിക്സ്‌ ചെയ്തും കൊണ്ട് വരാറുണ്ട് . ഈ അടി നടക്കുമ്പോള്‍ ടോലെട്ടിന്റെ മുന്‍പില്‍ കാണാം പഞ്ചായത്ത് മൂത്രപ്പുരയുടെ മുന്‍പില്‍ കാണുന്ന നീണ്ട നിര .
പിന്നെ വാതിലില്‍ മുട്ട് , ചുമച്ചു ശ്രദ്ധ ക്ഷണിക്കല്‍ അങ്ങനെ പരിപാടി തുടങ്ങും . കണ്ടാല്‍ തോന്നും നാട്ടില്‍ നിന്ന് വന്നതിനു ശേഷം ഇവര്‍ മൂത്ര പുരയില്‍ പോയിട്ടില്ലെന്ന് . ആകെയുള്ള മൂന്ന് മണിക്കൂറില്‍ ഒരു 3 തവണ എങ്കിലും പോയില്ലെങ്ങില്‍ കാശ് നഷ്ട്ടമാകും എന്നതാണ് ചിന്ത . കള്ള് കുടി ടീമുകള്‍ ആകട്ടെ അടിച്ചു അലമ്പായി എയര്‍ ഹോസ്റ്റെസ്സിനെ കയ്ക്കോ കാലിനോ പിടിച്ചു ഒരു തെറി എങ്കിലും കേള്‍ക്കും വരെ പണി തുടരും .

അങ്ങനെ വിമാനം തിരിച്ചു നിലം തൊട്ടാലോ .. താഴുമ്പോഴെ മൊബൈല്‍ ഫോണുകള്‍ ചിലച്ചു തുടങ്ങും , നിലത്തു മുട്ടിയാല്‍ സീറ്റ്‌ ബെല്‍ട്ടും ഊരി ചാടി എഴുന്നേറ്റു ലഗേജു എല്ലാം വലിച്ചു അടുത്തവന്റെ തലയില്‍ ഇട്ടു അക്ഷമയോടെ ഒരു നില്‍പ്പാണ് വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ വേണ്ടി . തുറന്നാല്‍ ഉടനെ എങ്ങെനെ എങ്കിലും തിക്കി തിരക്കി പുറത്തിറങ്ങി ഒരു നടപ്പാണ് . പക്ഷെ നടപ്പിന്റെ വേഗം കുറയും സ്വഭാവവും മാരും കണ്ടാല്‍ സംശയിക്കും ഇങ്ങേര്‍ തന്നയാണോ വിമാനത്തില്‍ ഉണ്ടായിരുന്നത് എന്ന് .

ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ച തമിള്‍ ജനതക്ക് അഭിവാദ്യങ്ങള്‍ .!


ഞാനല്ല നീയാണ് നീയല്ല ഞാനാണ്‌,ഞാനാണ്‌ നീയല്ല നീയാണ് ഞാനല്ല .കേട്ടിട്ട് പുതിയ കാലത്തിലെ മാപ്പിള പാട്ടാണെന്ന് കരുതണ്ട . മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഇപ്പോ നടത്തുന്ന ഏറ്റവും പ്രധാനപെട്ട വാക് യുദ്ധമാണ് മേല്‍പറഞ്ഞത്‌ .പണ്ട് ബഷീര്‍ പറഞ്ഞ ഒരു എട്ടുകാലി മമ്മൂഞ്ഞ് എങ്കിലും വന്നിരുന്നെങ്ങില്‍ എന്ന് കരുതി ജനം കണ്ണില്‍ എന്നാ ഒഴിച്ച് കാത്തിരിക്കുകയാണ്‌ . ഇവിടെ ജനങ്ങളുടെ ഒപ്പം നിലക്കാന്‍ വാക്ക് കൊണ്ടെങ്ങിലും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഉള്ളു എന്നാ നഗ്ന സത്യം ജങ്ങള്‍ക്ക് മനസിലായിരിക്കുന്നു .
എല്ലാം മാധ്യമ സൃഷ്ട്ടി എല്ലാം അനാവശ്യ ഭീതി എന്നിങ്ങനെ എല്ലാം പറഞ്ഞു ആദ്യം വന്നത് മനുഷ്യാവകാശ കമ്മീഷന്‍ ആണ് . തട്ട് കിട്ടും പുറത്തിറങ്ങി നടക്കാന്‍ പാട് പെടും എന്നൊക്കെ പിടികിട്ടിയപ്പോള്‍ അങ്ങേരു നിലപാട് മാറ്റി . പക്ഷെ അതൊന്നും ജനം കാര്യമായി എടുത്തിരുന്നില്ല . കാര്യങ്ങള്‍ തമിഴ്നാടിന്റെ വഴിക്കാണ് പോകുന്നത് എന്ന് ജനങ്ങള്‍ക്ക് മനസിലായി തുടങ്ങിയത് ഇന്നലെ സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ തമിള്‍ നാടിന്‍റെ വാദങ്ങളെ ശരിവച്ചു കൊണ്ട് കേരളത്തിലെ ജനങ്ങളുടെ മുഖത്തു ശര്ട്ടിച്ചപ്പോള്‍ ആണ് . എങ്കിലും കേരളം കാത്തിരുന്നു നമുക്കൊരു മുഖ്യന്‍ ഉണ്ട് അങ്ങേര എന്തെങ്ങിലും പറയും എന്ന് . അവിടെയാണ് കേരള ജനത തകര്‍ന്നു പോയത് . വളരെ പ്രതിരോധത്തില്‍ ഊന്നി ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞപ്പോള്‍ ആളുകള്‍ക്ക് രാഷ്ട്രീയം മനസിലായി തുടങ്ങി . എന്നാല്‍ വക്കീല്‍ പറഞ്ഞതുയ് കേരള നിലപാടല്ല അത് കൊണ്ട് അങ്ങേരെ പുറത്താക്കുന്നു എന്നൊരു വാക്ക് ഈ ഊച്ചാളി പറഞ്ഞിരുനെങ്കില്‍ അതോര്തെങ്കിലും കേരള ജനത എണ്ണം മറന്നേനെ.എന്നാല്‍ പാമോലിന്‍ , ഐസ് ക്രീം കേസുകളില്‍ നിന്ന് ഇവന്മാരെ കൈ പിടിച്ചു കയറ്റിയ ഈ വക്കീലിനെ ഇവര്‍ക്ക് കൈ ഒഴിയാന്‍ പറ്റില്ല എന്ന് ഈ നാണം കേട്ടവര്‍ തെളിയിച്ചു .ശരി എന്നാല്‍ ഇയാള്‍ പറഞ്ഞത് സര്‍ക്കാരിന്റെ വാദം അല്ല എന്ന് കരുതി ആശ്വസിച്ചു ഇരിക്കുമ്പോള്‍ ആണ് തന്‍ പറഞ്ഞത് സര്‍ക്കാരിന്റെ വാദം ആണ് , അത് തെളിയിക്കാന്‍ അടുത്ത ദിവസം സാങ്കേതിക വിദഗ്ദരെ കൊണ്ട് കോടതിയില്‍ പോകും രാജി വയ്ക്കുന്ന പ്രശനം ഇല്ല എന്നൊക്കെ പറഞ്ഞു നമ്മുടെ വക്കീല്‍ വീണ്ടും രംഗത്ത് വന്നത് . ഇതൊക്കെ കേട്ടപ്പോള്‍ പണ്ട് ഒരു മുസ്ലിം ലീഗുകാരന്‍ പറഞ്ഞ വാക്കാണ്‌ ഓര്‍മവന്നത് " MR . ഉമ്മന്‍ ചാണ്ടി ഒന്നുകില്‍ നാണം വേണം അല്ലെങ്ങില്‍ മാനം വേണം അല്ലെങ്കില്‍ നാണവും മാനവും ഉള്ളവര്‍ കുളിച്ച കുളത്തില്‍ ഒന്ന് കുളിക്കുകയെങ്കിലും വേണം ." ഈ പറഞ്ഞ വക്കീല്‍ എപ്പോള്‍ തമിള്‍ നാട്ടില്‍ ആയിരുന്നെങ്ങില്‍ നല്ലവരായ തമിള്‍ മക്കള്‍ അവരെ പഞ്ഞിക്കിട്ടെനെ . ഈ അവസരത്തില്‍ ആണ് ഇന്നലെ തമിള്‍ നാട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചത് . സത്യം പറയട്ടെ മുല്ലപെരിയാര്‍ പ്രശനം തുടങ്ങിയ ശേഷം ആദ്യമായി തമിഴന്‍ മലയാളിക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു . ഈ ഒരു കാര്യത്തില്‍ തമിള്‍ ജനതയോട് ഞങ്ങളുടെ അകൈതവമായ നന്ദി അറിയിക്കട്ടെ .
കാര്യം ഇടക്കിടെ കൊമെടി പറയുമെങ്ങിലും മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇന്നലെ സഖാവ് വി എസ് എടുത്ത നിലപാട് ആവേശം പകരുന്നതാണ് . ഈ പ്രശ്നത്തില്‍ എന്ത് ചോദിച്ചാലും പഴയ സന്ദേശം സിനിമയിലെ ശങ്കരാടി കളിക്കുന്ന പോളിംഗ് ബുരോയെ ഇന്നലെ അദ്ദേഹം പൊളിച്ചടുക്കി .അതിനു രാഷ്ട്രീയം മറന്നു പിന്തുണ കൊടുത്തു ഉപവാസത്തില്‍ പങ്കുചേര്‍ന്ന ജോസഫ്‌ മന്ത്രിയെ തല്‍ക്കാലം വിമാന , SMS വിവാദങ്ങള്‍ മാറ്റി വച്ച് പിന്താങ്ങണം . എ . ജി യെ ചവിട്ടി പുറത്താക്കണം എന്ന് പറഞ്ഞ ജോര്‍ജു മാഷിനെ തല്ക്കാലം പുലി എന്ന് വിളിക്കാം . മുല്ലപെരിയരിനെ കേരളത്തിന്റെ പൊതു വികാരം ആകി മാറ്റിയ പഴയ മന്ത്രി പ്രമചന്ദ്രന്‍ അവര്കളെ ഈ പ്രശ്നത്തിലെ കോടതി കാര്യങ്ങളില്‍ ഒരു പ്രത്യേക CONSULTENT ആയി വയ്ക്കണം എന്നാണ് പറയാനുള്ളത് . എങ്കിലും MR . ഉമ്മന്‍ ചാണ്ടി താങ്കളെ എന്ത് വിളിക്കും , ക്ഷണ്ട്ടന്‍ , ശുംഭന്‍ , നപുംസകം , കുലം കുത്തി , നട്ടെല്ല് ഇല്ലാത്തവന്‍ , ഊച്ചാളി . .. ഇല്ല വാക്ക് കള്‍ കിട്ടുനില്ല നിങ്ങള്‍ തന്നെ പൂരിപ്പിക്കു .

Friday, December 2, 2011

കുറച്ചു തന്തക്കു പിറന്നവന്മാരെ വേണം ?


അതെ കുറച്ചു തന്തക്കു പിറന്നവന്മാരെ വേണം വെറുതെ തന്തക്ക് പിറന്നാള്‍ പോര ഒറ്റ തന്തക്കു പിറന്നവര്‍ അടിക്കാനോ ഇടിക്കാനോ രക്തം ചിന്താനോ അല്ല . തന്തക്കു പിറക്കാത്ത ഇവിടുത്തെ ചില രാഷ്ട്രീയ കൊമാളികള്‍ക്ക് കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണു . തന്തക്കു പിറന്നവര്‍ എങ്ങനെ ഇരിക്കും കണ്ടാല്‍ എന്ന് . നമ്മുടെ മുഖ്യമന്ത്രിയും പരിവാരങ്ങളും എല്ലാം ഡല്‍ഹിക്ക് വച്ച് പിടിച്ചപ്പോള്‍ സ്തുതി പാടിയ എമ്പോക്കികള്‍ എവിടെ . അറിഞ്ഞില്ലേ അവര്‍ എല്ലാരും കേരള ജനതയുടെ തല വഴി വിസര്‍ജിചിരിക്കുന്നു . മുല്ലപെരിയാരില്‍ നമ്മള്‍ നമ്മള്‍ നമ്മള്‍ മാത്രമാണ് കുറ്റക്കാര്‍ . മര്യാദക്ക് നടന്നിരുന്ന സമരം ഇവന്മാര്‍ ഏറ്റെടുത്തു കുളം തോണ്ടി എന്ന് പറയാം . കേരളത്തിന്‌ മുഖം നഷ്ട്ടപെട്ടിരിക്കുന്നു . ഒറ്റ വക്കില്‍ പറഞ്ഞാല്‍ നമ്മള്‍ തോല്പ്പിക്കപെട്ടിരിക്കുന്നു .

കൂട്ടത്തില്‍ നില്‍ക്കുന്നവരെ ചതിക്കുന്നവരെ കുലം കുത്തികള്‍ എന്നൊക്കെ സാഹിത്യഭാഷയില്‍ പറയമെങ്ങിലും ഒറ്റ വാക്കില്‍ അവരെ നമ്മള്‍ തന്തക്കു പിറക്കാത്തവര്‍ എന്നാണ് വിളിക്കണ്ടത് . ആ ദണ്ടപാനിയുടടെ മുതുകത്തു കയറാന്‍ വരട്ടെ അങ്ങേര് പറഞ്ഞത് തന്നെയാണ് തിരുവന്ചൂരും പറഞ്ഞത് . ജയലളിതയുടെയം സിങ്ങിന്റെയും കോലം കത്തിച്ചു നമ്മള്‍ പ്രാദേശിക വാദികള്‍ ആകണ്ട നമുക്ക് കത്തിക്കാന്‍ നമ്മുടെ നേതാക്കള്‍ തന്നെ മതി . കോലങ്ങള്‍ കത്തിക്കണ്ട കത്തിക്കാന്‍ അവരുടെ ദുര്മെടസു പിടിച്ച ശരീരങ്ങള്‍ വരും അങ്ങ് പിറവത്ത് . മുഖത്ത് നോക്കി തെറി വിളിക്കാനും ചാണകം വരി എറിയാനും ആര്‍ജവം കാണിക്കണം . അതിനു വേണ്ടിയാണു കുറച്ചു തന്തക്കു പിറന്നവന്മാരെ വേണം എന്ന് പറഞ്ഞത് .
ജോണി നെല്ലൂര്‍ ഇതു കണ്ടിട്ടായിരിക്കും സര്‍ക്കാര്‍ വക്കീലിനെ മാറ്റണം എന്ന് പറഞ്ഞു ഇറങ്ങിയത്‌ . മാറ്റി തരാം സര്‍ മാറ്റി തരാം സര്‍ക്ക്കാര്‍ വക്കീലിനെ മാത്രം അല്ല സര്ക്കാര് തന്നെ മാറ്റിത്തരാം .

ആണും പെണ്ണും കേട്ട ഈ തന്തക്കു പിറക്കാത്തവര്‍ ഇതിനു പുറമേ തമിഴ്നാട്ടില്‍ നിന്ന് പണവും ഭൂമിയും വാങ്ങി എന്നാണ് അറിയുന്നത് . അത് കൊണ്ട് ഇവന്മാരെ ഒക്കെ കടലില്‍ എറിയാന്‍ സമയം ആയി . നാലാം തിയതി ചാലു കീറാന്‍ തുടങ്ങും എന്ന് പറയുന്ന യുവമോര്ച്ചയെയും വിശ്വസിക്കണ്ട കാരണം ഇവര്‍ എല്ലാം ഒരേ കുലത്തില്‍ പിറന്നവര്‍ ആണ് . സമയം കളയാതെ തെരുവില്‍ ഇറങ്ങണം. നാടിനെ വഞ്ചിച്ച ഇവന്‍മാര്‍ ചരിത്രം ആകും .ആക്കണം . പിറവം തിരഞ്ഞെടുപ്പകണം ഇവര്‍ക്കുള്ള ഷോക്ക്‌ ട്രീറ്റ്‌ മെന്റ് . കോപം അടക്കാന്‍ കഴിയുന്നില്ല ചുമ്മാതല്ല ഇന്ത്യയില്‍ തീവ്രവാദികള്‍ പെരുകുന്നത് .

ഉമ്മന്‍ ചാണ്ടി എന്താണെന്നു കോണ്‍ഗ്രെസ്സുകാര്‍ക്ക് തന്നെ മനസ്സില്‍ ആയി തുടങ്ങി . ഈ വാര്‍ത്ത‍ നോക്കിക്കേ !


മുല്ലപെരിയാര്‍ നമ്മള്‍ വഞ്ചിക്കപെട്ടു .! . നമ്മളാല്‍ തന്നെ ?


അതെ നമ്മള്‍ വിഡ്ഢികള്‍ ആക്കപെടുകയായിരുന്നു . ഡാം പൊട്ടും പൊട്ടിയാല്‍ ഇടുക്കി ഡാം തകരും തകര്‍ന്നാല്‍ വെള്ളം അഞ്ചു ജില്ലകളില്‍ ആയി പരന്നു 35 ലക്ഷം ആളുകളുടെ ജീവന്‍ അപഹരിക്കും കേരളത്തിന്റെ പകുതി ഇല്ലാതാകും എന്നിങ്ങനെയെല്ലാം നമ്മെ പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടില്‍ കിടന്നുറങ്ങിയിരുന്ന ആളുകളെ വലിച്ചു റോഡില്‍ ഇറക്കി സമരം ചെയ്യിച്ചു പറ്റിക്കുകയായിരുന്നു . ആര് മാധ്യമങ്ങളും ഞാന്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ ക്കാരും . മൂന്നു ദിവസം മുമ്പ് രാഷ്ട്രീയക്കാര്‍ ഇടപെട്ടപ്പോഴേ ഞാന്‍ പറഞ്ഞിരുന്നു അവര്‍ നമ്മളെ വഞ്ചിക്കും ഭിന്നിപ്പിക്കും . അത് തന്നെയാണു ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് . കഴിഞ്ഞ ഒരു മാസമായി മുല്ലപെരിയരിനെ ചൊല്ലി നമ്മള്‍ ഉയര്‍ത്തിയ എല്ലാ വാദങ്ങളും നമ്മുടെ സ്വന്തം സര്‍ക്കാര്‍ പൊളിച്ചടുക്കി വെറുതെ പറയുകയല്ല . എല്ലാം മാധ്യമ സൃഷ്ട്ടികള്‍ ആണ് ഭയപ്പെടേണ്ട കാര്യം ഇല്ല എന്ന് പറഞ്ഞു നമ്മുടെ സര്‍ക്കാര്‍ തടി ഊരിയിരിക്കുന്നു . ഇന്നത്തെ മനോരമ പത്രം ഒന്ന് നോക്കുക .

ദുരന്തം ഉണ്ടായാല്‍ എന്ത് ചെയ്യും എന്നാ കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ല എന്ന് പറഞ്ഞിരിക്കുന്നത് . ഒന്ന് ചോദിക്കട്ടെ സര്‍ക്കാരെ പിന്നെ എന്തിനാണ് നിങ്ങള്‍ തമിഴ്നാട്‌ ജലനിരപ്പ്‌ 142 അടിയക്കാന്‍ പോയപ്പോള്‍ കോടതിയില്‍ പോയത് . എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ ജലനിരപ്പ്‌ 120 അടിയാക്കണം എന്ന് പറയുന്നത് . അപ്പോള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു സത്യം പറഞ്ഞാല്‍ ഈ ഒരു ഒറ്റ പ്രസ്താവനയോടെ ഇതു വരെ നടത്തിയ എല്ലാ പോരാട്ടങ്ങളെയും സര്‍ക്കാര്‍ കാറ്റില്‍ പരത്തുകയാണ് ഉണ്ടായതു . അടുത്ത വെടി പൊട്ടിച്ചത് സംസ്ഥാന ദുരന്ത നിവാരണ കമ്മീഷന്‍ ആണ് തിരുവഞ്ചൂര്‍ സാറിന്റെ അനുഗ്രഹവും അതിനു പിന്നില്‍ ഉണ്ട് . അവര്‍ പറയുന്നത് ഡാം പൊട്ടിയാല്‍ പോലും ഇടുക്കി ഡാം അത് തടഞ്ഞു നിര്‍ത്തിക്കോളും ഒരു അപകടവും ഉണ്ടാവില്ല വെള്ളം ആര്‍ക്കും വലിയ ഉപദ്രവം ഉണ്ടാക്കാതെ അറബികടലില്‍ പൊയ്ക്കോളും പോലും . സത്യമാകട്ടെ ദുരന്തങ്ങള്‍ ഒഴിവായിപ്പോട്ടെ . എനിലും സാരുമ്മ്മാരെ ഒന്ന് ചോദിക്കട്ടെ ഏതൊക്കെ അല്ലെ അങ്ങ് തമിള്‍ നാട്ടില്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് അപ്പോള്‍ എത്രയും കാലം നിങ്ങള്‍ ഡല്‍ഹിക്ക് പോയതും അങ്ങോട്ടും ഇങ്ങോട്ടും ഓടിയതും എല്ലാം ഞങ്ങളെ പറ്റിക്കാന്‍ അല്ലായിരുന്നോ .ചതിക്കുക അല്ലായിരുന്നോ ഞങ്ങളെ .മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം പറഞ്ഞത് കോടതിയില്‍ ആണ് വഴി വക്കില്‍ അല്ല . രേഖകള്‍ ആണ് എല്ലാം ആ രേഖകള്‍ മാത്രം മതി തമിഴ്നാടിനു കേസ് ജയിക്കാന്‍ . ചര്‍ച്ചക്ക് അവര്‍ക്ക് താല്പര്യം ഇല്ലായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം ഇനി അവര്‍ തീര്‍ത്തും വരില്ല കോടതി വിധിക്കായി അവര്‍ പൊരുതും കേരളം പറഞ്ഞ വാക്കുകള്‍ മാത്രം വച്ചിട്ട് .കാരണം സര്‍ക്കാര്‍ അഭിഭാഷകനായി കോടതില്‍ വന്ന "P . DHANDAPANI " ഏതു നാട്ടുകരാന്‍ ആണ് എന്ന് നിങ്ങള്‍ ഒന്ന് തിരഞ്ഞു നോക്ക് . ഏറ്റവും അവസാനമായി ഒരു മുഖ്യമന്ത്രിയുടെ ദയനീയ രോധനവും " ജയലളിതയുടെ മറുപടി നിരാശാജനകം ആണ് പോലും ". ഇദ്ദേഹം എന്താ കരുതിയത്‌ താങ്കള്‍ പറയുന്ന കെട്ടട് ജയലളിത അത് പോലെ ചെയ്യുമെന്നോ . സ്വന്തം കഷത്തില്‍ ഇരിക്കുന്ന വക്കീല്‍ പോലും തമിഴ്നാടിനു വേണ്ടി വാദിക്കുമ്പോള്‍ ഇരുന്നു മോങ്ങി ഞങ്ങളെ പറ്റിക്കാതെ വേറെ പണി നോക്കണം Mr .ചാണ്ടി .

അങ്ങനെ ചുരുക്കി പറഞ്ഞാല്‍ ഒത്തുകളി നാടകങ്ങള്‍ സമാപിക്കുകയാണ് . നമ്മള്‍ തുടങ്ങി വച്ച പോരാട്ടത്തെ ഇടക്ക് വന്നു ഏറ്റെടുത്തു അതിനെ സാധൂകരിക്കാന്‍ മുല്ലപെരിയാര്‍ പഠനയാത്ര , ഡല്‍ഹി ടൂര്‍ , സിങ്ങിനു കത്ത് , ജയലളിതക്ക് കത്ത് , നിരാഹാരം അവന്റെ അമ്മേടെ ഹര്‍ത്താല്‍ എന്നിങ്ങനെ നമ്മുടെ കണ്ണില്‍ പൊടിയിട്ടു നടത്തിയ എല്ലാ കാര്യങ്ങളും അവസാനിക്കാന്‍ പോകുന്നു . ഇന്നലെ അവകാശ കമ്മീഷന്‍ പറഞ്ഞപോലെ എല്ലാ മാധ്യമ സൃഷ്ട്ടി എന്ന് പറഞ്ഞു അവര്‍ തടിയൂരാന്‍ പോകുന്നു . ഏതായാലും മാധ്യമങ്ങള്‍ നമ്മുടെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം . വിടരുത് ഒരുത്തനെയും . സമരങ്ങള്‍ ആളിക്കത്തട്ടെ അതിന്റെ ചൂടില്‍ രാഷ്ട്രീയ കോമാളികള്‍ ഉരുകട്ടെ . ഏറ്റെടുത്ത സമരങ്ങള്‍ വിജയിക്കും വരെ തുടരട്ടെ . ഇനിയും ഇതില്‍ കയ്യിടാന്‍ വന്നാല്‍ ഒരു പുതിയ ചൂല്‍ ചാണകത്തില്‍ മുക്കി തയ്യാര്‍ ആകി വയ്ക്കാന്‍ അമ്മമാരോട് പറ. രക്തം ചിന്താതെ എങ്ങനെ ഇവന്മാരെ തോല്‍പ്പിക്കാം എന്ന് അവര്‍ക്കറിയാം . പിറവത് നിന്നാകട്ടെ അതിന്റെ തുടക്കം .

Thursday, December 1, 2011

മനുഷ്യാവകാശങ്ങളും കോടതിയും ശുംഭത്തരങ്ങളും .


അങ്ങനെ മുല്ലപെരിയരിന്റെ കാര്യത്തില്‍ ഏകദേശ തീരുമാനങ്ങള്‍ ആയി വരുന്നു . ജയ അമ്മച്ചി സിങ്ങ്ജിക്ക് അയച്ച പ്രണയ ലേഖനത്തിന് അദ്ദേഹം മറുപടി അയച്ചു . ഡാമിന്റെ കാര്യത്തില്‍ അനാവശ്യ ഭീതി ഉണ്ടാക്കണ്ട വികാരപരമായി കാണണ്ട എല്ലാം ശരിയാക്കി തരാം എന്നാണ് അദ്ദേഹം പറഞ്ഞത് . മേല്പരഞ്ഞതോക്കെ വായിച്ചാല്‍ മനസിലാകും അത് തമിള്‍ നാട്ടിലേക്കുള്ള കത്താനെങ്ങിലും കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് മലയാളിയോടാണ് . ചുരുക്കി പറഞ്ഞാല്‍ അടങ്ങി ഒതുങ്ങി ഇരുന്നോണം പോലും . പിന്നെ കോലം കത്തിച്ചതിനടക്കം എല്ലാത്തിനും വേറെ വേറെ മാപ്പ് പറയേണ്ടി വരും . മാപ്പ് പറയുന്ന കാര്യത്തില്‍ നമുക്ക് പേടിക്കാനില്ല മുഖ്യ മാപ്പ് മന്ത്രിയോ അല്ലങ്കില്‍ മാപ്പ് വിപ്പോ ഒക്കെ അത് ഭംഗിയായി നിര്‍വഹിച്ചു കൊള്ളും .
എങ്കിലും മറ്റു ചില കാര്യങ്ങള്‍ ഉണ്ട് അത് മനുഷ്യാവകാശങ്ങളും കോടതിയും ആണ് . എല്ലാം ഒരു ഒത്തു കളിയാണോ എന്ന് തോന്നിയാല്‍ കോടതിയലക്ഷ്യം ആണെങ്കിലും ചില സത്യങ്ങള്‍ ഒക്കെ അതിലുണ്ട് . മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു മുല്ലപെരിയാര്‍ എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഒന്നും പറയാന്‍ കഴിയില്ല എന്ന് . അപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന എല്ലാ കാര്യങ്ങളും മനുഷ്യാവകാശം സംരക്ഷിക്കുന്നതാണ് എന്ന ഒരു ഉറപ്പു വേണം മുല്ലപെരിയരിന്റെ കാര്യത്തില്‍ അതെങ്ങനെ ശരിയാകും . കേന്ദ്രവും പറയുന്നത് മറ്റൊന്നുമല്ല കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമാണ് എന്നാണ് . എന്നാല്‍ എന്റെ ഓര്മ ശരിയാണെങ്കില്‍ കോടതി പറഞ്ഞത് ഇതു രണ്ടു സംസ്ഥാനവും തമ്മില്‍ പറഞ്ഞു തീര്‍ത്താല്‍ കൂടുതല്‍ നല്ലത് എന്നാണ് . അപ്പൊ ചുരുക്കി പറഞ്ഞാല്‍ ഇവര്‍ നമ്മളെ ഇട്ടു പന്ത് തട്ടുകയാണ് ശരിയല്ലേ . ഇനി വേറൊരു കാര്യം പെട്രോള്‍ വില വര്‍ധനയുടെ കാര്യത്തില്‍ കോടതി പറഞ്ഞത് അത് സര്‍ക്കാരിന്റെ വിഷയമാണ് ഇടപെടാന്‍ കഴിയില്ല എന്ന് . അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ് അരിയെത്ര എന്ന് ചോദിച്ചാല്‍ പയര് നാഴി അത്ര തന്നെ .
ഇനി മറ്റൊരു കാര്യം കൂടി പാതയോരത്ത് യോഗം നടത്തിയാല്‍ പിടിച്ചു അകത്തിടും എന്ന് കോടതി പറഞ്ഞു . അതിനെതിരെ യോഗം നടത്തി ജഡ്ജിമാരെ പ്രകാശിക്കുന്നവര്‍ എന്നര്‍ത്ഥം വരുന്ന ശുംഭന്‍ എന്ന് വിളിച്ചതിന് ജയരാജന്‍ സഖാവിനെ പിടിച്ചു അകത്തിട്ടു , അതെ കോടതിയെ വിധിയുടെ കാര്യത്തിലും സി പി യെമിനെ പാതയോരത്ത് യോഗം കൂടിയത്തിനും മേല്‍കോടതി വിമര്‍ശിച്ചു . ഇതൊക്കെ സത്യം ആണ് ഇനി ഒരു ചോദ്യം മുല്ലപെരിയരിന്റെ കാര്യത്തില്‍ ഇതു വരെ നടന്ന എല്ലാ പ്രതിഷേധങ്ങളും പോരാട്ടങ്ങളും എല്ലാം പാതയോരത്തും , വഴി തടഞ്ഞും ആയിരുന്നു കുഞ്ഞുങ്ങള്‍ വരെ അതില്‍ പങ്കെടുത്തിരുന്നു . ടി എം ജേക്കബിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിന് കേസ് എടുത്ത കോടതി എന്തെ മുല്ലപെരിയരിന്റെ കാര്യത്തില്‍ തെരുവിലിരങ്ങിയവരെ പിടിച്ചു അകത്തിടാത്തത് .. അതോ നിയമങ്ങള്‍ സാഹചര്യം അനുസരിച്ച് മാറുമോ അപ്പൊ പാതയോരത്ത് യോഗം കൂടരുത് എന്ന നിയമം അങ്ങനെ അങ്ങ് എല്ലാ കാര്യത്തിലും പ്രയോഗിച്ചാല്‍ കോടതി ആണെങ്കിലും ഒരു ചെറിയ പേടിയുണ്ട് അല്ലെ .

ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ കോടതിയുടെ സഹായം തേടുമ്പോള്‍ കോടതി അത് സര്‍കാരിന്റെ പുറത്തിടും സര്‍ക്കാരിന്റെ സഹായം തേടുമ്പോള്‍ അത് കോടതിയുടെ പുറത്തിടും മനുഷ്യാവകാശ കമ്മീഷന്‍ സഹായം ചോദിക്കുമ്പോള്‍ നമ്മള്‍ വലിയ കുറ്റക്കാര്‍ ആകും കാരണം ഈ അവകാശ കമ്മീഷന്‍ ഒക്കെ വല്ല പെണ്ണ് കേസും വരുമ്പോള്‍ മാത്രമേ പത്തി വിടര്‍ത്തു . അപ്പോള്‍ നമ്മള്‍ സാധാരണക്കാര്‍ ആയ നമ്മള്‍ ഇനി ഇതു ചെയ്യും . നമ്മളെ ഇട്ടു പന്ത് തട്ടുന്നവരെ ശുംഭന്മാര്‍ എന്ന് ജയരാജന്‍ സഖാവ് വിളിച്ചതില്‍ കുറച്ചു ശരിയില്ലേ . ഇടതു പക്ഷക്കാരനെങ്ങില്‍ പെട്ടന്ന് ശരി എന്നോ വലതു പക്ഷം ആണെങ്ങില്‍ പെട്ടന്ന് തെറ്റ് എന്നോ ചാടി പറയേണ്ട ഒന്ന് ചിന്തിച്ചു നോക്കിക്കേ ,