Thursday, February 23, 2012

പിറവത് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്ങില്‍?


പിറവത് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്ങില്‍ നോമ്പ് കാലത്ത് മുടങ്ങാതെ പള്ളിയില്‍ പോകുന്ന സകല ക്രിസ്ത്യാനികളും വോട്ട് ചെയ്തേനെ. എത്ര വയസായതായാലും ഞായറാഴ്ച കുര്‍ബാന മുടക്കാന്‍ സമ്മതിക്കാത്ത അപ്പനെയും അമ്മയെയും ഒക്കെ പെറുക്കി ജീപ്പിലോ ഓട്ടോയിലോ പള്ളിയില്‍ കൊണ്ട് പോകുന്നവരാണ് ക്രിസ്ത്യാനികള്‍ . അവരില്‍ ഭൂരിപക്ഷവും ഏതു നാറി മത്സരിച്ചാലും കൈപ്പത്തിക്കു വോട്ട് ചെയ്യുന്നവരും.അത് മുന്‍കൂട്ടി കണ്ടു പിണറായി എന്നാ ബുദ്ധി രാക്ഷസന്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി എന്നാ തരത്തില്‍ തിരെഞ്ഞെടുപ്പ് മാറ്റാന്‍ അവ്ശ്യപെട്ടുകൊണ്ട് ഒരു അമ്പു തൊടുത്തു. എന്നെക്കാളും ക്രിസ്ത്യനികളോട് സ്നേഹം പിണറായി കാണിക്കണ്ട എന്ന് പറഞ്ഞു മണ്ടന്‍ ഉമ്മന്‍ ചാണ്ടിയും സഭ പിതാക്കന്മാരും ഉടനെ പിണറായിയെ കടത്തി വെട്ടി തിരെഞ്ഞെടുപ്പ് മാറ്റിപ്പിച്ചു. അങ്ങെനെ കിട്ടേണ്ട നാലു വോട്ട് പോയിക്കിട്ടി .കൂടാതെ മണ്ഡലത്തിലെ മുസ്ലിങ്ങളില്‍ ഭൂരി ഭാഗവും കാന്തപുരം വിരുദ്ധരാണ് എന്ന് അറിയാവുന്ന പിണറായി മുടി വിവാദം എടുത്തിട്ട് രണ്ടാമത്തെ വെടി പൊട്ടിച്ചു. ഒരു ബോണ്‌സ് വെടി ഇറ്റാലിയന്‍ ഭടന്മാരും കര്‍ദിനാലും പൊട്ടിച്ചതും കൂടുമ്പോള്‍. അടുത്ത വെടി അനൂപു പൊട്ടിക്കുമോ ജേക്കബ്‌ പൊട്ടിക്കുമോ എന്ന് കണ്ടറിയാം.

Monday, February 20, 2012

പഴത്തില്‍ കൂടോത്രവും , തീവ്രവാദവും പാവം മാലാഖമാരും



ആരെങ്കിലും ഉറക്കെ ചുമച്ചാലും മന്ത്രിയുടെ വാഹനത്തിന്റെ മുകളില്‍ ചക്ക വീണാലും ഹര്‍ത്താല്‍ നടത്തി ജനജീവിതം നിശ്ചലമാക്കുന്ന കേരളത്തില്‍ പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സമരം ചെയ്തു അവകാശങ്ങള്‍ക്കായി പൊരുതുന്ന ഒരു വിഭാഗമാണ് നേര്ഴ്സുമാര്‍ അവരെ സഹായിചില്ലെങ്ങിലും ഉപദ്രവിക്കരുത് എന്നൊരു അപേക്ഷയുണ്ട് .

കാര്യം പറയാം നേഴ്സുമാര്‍ക്ക് പട്ടിണി കിടക്കുക്ക എന്ന് പറഞ്ഞാല്‍ പുത്തരിയല്ല . കാരണം ദിവസവും അത് അനുഭവിക്കുന്നവരാണ് അവര്‍ .അധികസമയം , ഇരട്ട അധികസമയം , മുഴവന്‍ ദിവസ ഡ്യൂട്ടി എന്നൊക്കെ ഓമനപേരിട്ടു വിളിച്ചു ദിവസം മുഴുവന്‍ വെള്ളം പോലും കുടിക്കാതെ ജോലി ചെയ്യുന്നവരാണ് അവര്‍. അത്യാസന്ന നിലയില്‍ ഉള്ള രോഗിയുടെ അടുത്ത് നിന്ന് കണ്ണ് പോലും ചിമ്മാന്‍ പറ്റാതെ നേരം വെളുപ്പിക്കുന്നവര്‍ .
അങ്ങനെ കഷ്ട്ടപെട്ടിട്ടും നല്ല രീതിയില്‍ ആഹാരം ഉണ്ടാക്കാനോ , ഉണ്ടാക്കിയത് കഴിക്കാനോ സമയം ഇല്ലാതെ . ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടാന്‍ പാടുപെടുന്നവര്‍ . എങ്ങനെയെങ്ങിലും ഒന്ന് കര കയറി വിദേശത്ത് ജോലി കണ്ടു പിടിച്ചു കഷ്ട്ടപെട്ടു വളര്‍ത്തിയ മത പിതാക്കളുടെ കടവും തീര്‍ത്തു ഒരു വീടും പണിതു കൊടുത്തു ബാക്കി സമയം കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാനുള്ള പണവും ഉണ്ടാക്കാം എന്നാ മോഹവുമായി കഴിയുന്നവര്‍. അവര്‍ക്ക് പട്ടിണിയും കഷ്ട്ടപാടും പുതുമയല്ല . അത് കൊണ്ട് ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന അവരുടെ ഫോട്ടോ മോര്‍ഫു ചെയ്തു പഴം തിരുകി വച്ചവന്‍ ആരായാലും അവനോടു മാന്യമായ ഭാഷയില്‍ ഈ പഴം വാങ്ങാന്‍ കാശ് ഉണ്ടായിരുന്നെങ്ങില്‍ ഈ സമരം നടത്തണ്ട അവശ്യം ഇല്ലായിരുന്നു എന്നും . അവന്റെ തന്നെയോ അവന്റെ ശുനക വംശജനായ പിതാവിന്റെ ജനുസിന്റെയോ സംസ്കാരത്തില്‍ "ഈ പഴം നിന്റെ @##$%^& @#$@$^& #$%#% തിരുകി വച്ചാല്‍ മതിയെടോ പ്രകാശം പരത്തുന്ന ശുനക പുത്രാ " എന്നും പറയാം ( പൂരിപ്പിക്കാന്‍ മറക്കില്ലല്ലല്ലോ). നിന്നെയൊക്കെ വലിയ മാഫിയ എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല നീയൊക്കെ വെറും ഞരമ്പ്‌ രോഗിയാണ്‌ പഠിക്കണ്ട കാലത്ത് കാലാ പെറുക്കി നടന്നു കൂട്ടത്തില്‍ പഠിച്ച പിള്ളേര്‍ കഷ്ട്ടപെട്ടു നല്ല നിലയില്‍ ഉയര്‍ന്നു വരുന്നത് കാണുമ്പോള്‍ നാട്ടിലെ സാധാരണ പിതൃ ശൂന്യര്‍ക്കുണ്ടാകുന്ന ഒരു ഞരമ്പ്‌ രോഗം . അതിനു ചികിത്സ തേടി ഏതെങ്കിലും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അവിടെയും നിനക്ക് കാണാന്‍ കഴിയുന്നത്‌ നീ ചെറുതാക്കാന്‍ ശ്രമിച്ച ഒരു വലിയ മനസുള്ളവരുടെ ചിരിയാണ് അപ്പോള്‍ തീരെ ചെറുതായി പോകുന്നത് നീ തന്നെ ആയിരിക്കും .

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ജാസ്മിന്‍ ഷാ എന്നാ യുവാവിനെ പറ്റിയും രണ്ടു വാക്ക് പറയണം, നേഴ്സുമാരുടെ സമരമോ പ്രശ്നങ്ങളോ ഇത്തരത്തില്‍ ഉയര്‍ന്നു വരുന്നതിനു മുമ്പേ അവരെ ഒരുമിച്ചു നിര്‍ത്താന്‍ വേണ്ടി പണിയെടുത്ത ഒരു പറ്റം യുവാക്കളില്‍ ഒരാളാണ് ഇദ്ദേഹം . ഇയാളുടെ ജാതിയോ മതമോ ചരിത്രമോ ആരും ചികയാന്‍ മിനകെടണ്ട . അയാളുടെ കണ്ണുകളില്‍ ആദ്യകാലം കണ്ടിരുന്ന ഒരു അമ്പരപ്പ് ഇന്നു മാറിയിരിക്കുന്നു പകരം ഒരു ജനതയുടെ പ്രതീക്ഷയുടെ തിരി നാളം ഇന്നു ആ കണ്ണുകളില്‍ കാണാം . പണത്തിന്റെയും അധികാരത്തിന്റെയും മുന്നില്‍ പതറാതെ അവരെ നയിക്കുന്ന ഈ യുവാവിനെ ജാതി പറഞ്ഞും , തീവ്രവാദി ആകി ചിത്രീകരിച്ചും പലരും വന്നു തുടങ്ങിയിരിക്കുന്നു . ഒരു രാഷ്ട്രീയ പാര്‍ടിയുടെയും വക്താവകാതെ എല്ലാ പാര്‍ട്ടികളെയും സമരത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഈ യുവാവു ലക്ഷ്യം വയ്ക്കുന്നത് അധികാരമല്ല നേരെ മറിച്ചു താന്‍ പ്രതിധാനം ചെയ്യുന്ന ഒരു വിഭാഗത്തിന്റെ ഉന്നമനം മാത്രമാണ് എന്നു സംശയം ഇല്ലാതെ പറയാം . അയാള്‍ക്ക് പിന്തുണ കൊടുക്കേണ്ടത് എല്ലാവരുടെയും കടമയാണ് നമുക്ക് ചെയ്യാന്‍ കഴിയാതെ ഇരുന്നത് അദ്ദേഹം ചെയ്തു . വരും കാലങ്ങളില്‍ നേര്ഴ്സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടന്ന സമരങ്ങള്‍ക്ക് കാരണ ഭൂതനായ ഈ ധീര യുവാവിനെ സമൂഹം അന്ഗീകരിക്കേണ്ടി വരും . ഏറ്റവും കുറഞ്ഞത്‌ ലോകത്തിന്റെ ഏതു ഭാഗത്തായാലും അവകാശപെട്ട ശമ്പളം കൃത്യമായി കയ്യില്‍ ലഭിക്കുമ്പോള്‍ അവരെങ്ങിലും ഇയാളെ ഓര്‍മിക്കും .

ഇനി ഞങ്ങളുടെ ആശുപത്രി ഒരു ചാരിറ്റി സ്ഥാപനമാണ്‌ പാവപെട്ടവര്‍ക്ക് സേവനം ചെയ്യാനാണ് തുറന്നിരിക്കുന്നത് അത് കൊണ്ട് നേര്ഴ്സുമാര്‍ക്ക് ഇത്രയും ശമ്പളമേ കൊടുക്കാന്‍ പറ്റു എന്നു പറയുന്ന സാമിമാരോടും , പിതാക്കാന്‍ മാരോടും , മോല്ലാക്കമാരോടും ഒക്കെ ഒരു കാര്യമേ പറയാന്‍ ഉള്ളു . മഠത്തില്‍ പ്രാര്‍ത്ഥനകള്‍ കൊഴുപ്പിക്കാനും , പാദം പാലില്‍ കഴുകി പാദപൂജ നടത്താനും ഒക്കെ ആയി വന്നു കൂടി തിന്നു മുടിപ്പിക്കുന്ന ആളുകളെയും , പള്ളിയോടും , പിതാക്കന്മാരോടും കര്‍ത്താവിനെക്കാള്‍ കൂടുതല്‍ മമത കാണിച്ചു പ്രീതി പിടിച്ചു നടക്കുന്ന ആളുകളുടെ മക്കളെയും ബന്ധുക്കളെയും ഒക്കെ പഠിപിച്ചു നേര്ഴ്സുമാരക്കി നിങ്ങള്‍ ചാരിറ്റി നടത്തുക . ജീവിക്കാന്‍ വേണ്ടി ജോലിക്ക് വരുന്നവര്‍ക്ക് അതിന്റെ പുണ്യം കിട്ടിക്കോളും നിങ്ങള്‍ അവരെ സമൂഹ സേവകരാക്കി സ്വര്‍ഗം നേടിക്കൊടുക്കാന്‍ കഷ്ട്ടപെടണ്ട . അവര്‍ ചെയ്യുന്ന ജോലി തന്നെ അവരെ സ്വര്‍ഗത്തിന് അര്‍ഹാരാക്കി കൊടുക്കും . ഏറ്റവും കുറഞ്ഞത്‌ പാദപൂജ നടത്തുന്ന പാലോ , അരമനയിലെ സമ്പത്തോ എടുത്തു അവര്‍ക്കൊരു ചായയെങ്ങിലും വാങ്ങി കൊടുക്കുക അത് നിങ്ങളെ സ്വര്‍ഗത്തില്‍ എത്തിക്കും .

Wednesday, February 8, 2012

നിയമസഭാ തുമ്പികള്‍(A)


അങ്ങനെ അതും സംഭവിച്ചു നിയമ സഭയില്‍ ഇരുന്നു നീലച്ചിത്രം കണ്ടതിനു കുറച്ചു മന്ത്രിമാരെ കര്‍ണാടക നിയമ സഭയില്‍ നിന്നും പുറത്താക്കി .സത്യത്തില്‍ ചിരിക്കണോ കരയണോ എന്നറിയില്ല കാരണം അതിലൊരു മന്ത്രി വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയാണ് .വകുപ്പ് വിഭജനം നടത്തിയ മുഖ്യമന്ത്രി പ്രവര്‍ത്തി പരിചയം വച്ചായിരിക്കും അങ്ങേര്‍ക് ഈ വകുപ് കൊടുത്തത് .പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് പുറകിലത്തെ ബഞ്ചിലിരുന്നു കൊച്ചു പുസ്തകം വായിച്ചതിനു ഇങ്ങേരെ ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ടാകും . ചെറുപ്പകാലങ്ങളില്‍ ഉള്ള ശീലം മറക്കുമോ മനുഷ്യന്‍ ഉള്ള കാലം എന്നാനെല്ലോ കവിവചനം.

എന്നാല്‍ അതില്‍ എന്താ എത്ര വലിയ തെറ്റ് എന്ന് ചിന്തിക്കുന്നവരും ഉണ്ട് . നിയമസഭയുടെ പരിപാവനത എന്നൊന്നും പറഞ്ഞു ചിരിപ്പിക്കരുത് . ഇന്നു ഒരു മാതിരി എല്ലാ തോന്നിവാസങ്ങളും നടക്കുന്ന ഒരു സ്ഥലം ആണ് നിയമ സഭ . കേരള നിയമ സഭ തന്നെ നോക്കിക്കേ ഒരു മുണ്ട് പോക്കും ,ഒരു വാച് ആന്‍ഡ്‌ വാര്‍ഡ്‌ ഉന്തും തല്ലുമില്ലാതെ ഒരു നിയമ സഭ സമ്മേളങ്ങളും നടക്കാറില്ല .ചിലപ്പോഴെങ്ങിലും ഭരണ പക്ഷവും പ്രതിപക്ഷവും ഒത്തു കൊണ്ടുള്ള കളയണോ എന്ന് പോലും തോന്നാറുണ്ട് . രാവിലെ ചോദ്യ ഉത്തര വേള കഴിഞ്ഞാല്‍ പിന്നെ ഒരു അടിയന്തര പ്രമേയം ആണ് . മാന്തിയതിനും തോണ്ടിയതിനും ഉണക്കാനിട്ട അടിവസ്ത്രം കാണാതെ പോയതിനും വരെ പ്രമേയേം കൊണ്ട് വരും . സ്പീക്കര്‍ അത് ചുരുട്ടി കൂട്ടി ഒരു ഏറു കൊടുക്കും ഉടനെ പ്രതിപക്ഷം സഭ വിട്ടിറങ്ങും ഉടനെ ഭരണക്കാരും പുറകെ ഇറങ്ങും എന്നിട്ട് MLA ഹോസ്റ്റലില്‍ പോയി ചീട്ടു കളിക്കും അല്ലെങ്ങില്‍ പോയി ക്രിക്കറ്റ്‌ കളി കാണും അതൊക്കെ പത്രങ്ങള്‍ ആയ പത്രങ്ങള്‍ ഒക്കെ ആഘോഷിക്കും .ഇവരോടൊന്നും ചോദിക്കാനും ആരുമില്ല പറയാനും ആരുമില്ല.
കോടികളാണ് ഓരോ സമ്മേളങ്ങളും നടത്താന്‍ സര്‍ക്കാര്‍ പോടിക്കുന്നത് എല്ലാ സംസ്ഥാനങ്ങളുടെയും സമ്മേളനവും ലോക രാജ്യ സഭ സമ്മേലനങ്ങളുടെയും ചിലവിലേക്കായി നീക്കി വച്ച തുക കേട്ടാല്‍ സാധാരണക്കാരന്‍ ഞെട്ടി പോകും . എന്നിട്ടോ പകുതി പേര്‍ വരില്ല . വന്നവര്‍ പലരും ഇരുന്നു ഉറങ്ങും ,ചിലര്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കും ചിലര്‍ മുകളില്‍ പറഞ്ഞ പോലെ എക്സ്ട്രാ കരിക്കുലര്‍ കലാപരിപാടികളില്‍ മുഴുകും . ബാക്കിയുള്ളവര്‍ പരസ്പരം ചെളിവാരി എറിഞ്ഞും തെറി വിളിച്ചും തങ്ങളുടെ നിലവാരം അറിയിക്കും .അവരെ ഒന്നും ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല അത് കൊണ്ട് കൈ കുഞ്ഞിനേയും ആയി പാര്‍ലിമെന്റ് സമ്മേളനത്തിന് വന്ന പടത്തില്‍ കാണുന്ന ഏതോ നാട്ടിലെ ആന്റിക്ക് ഒരു ചക്കര ഉമ്മ കൊടുത്തു ഇപ്പുറത്ത് ഇരിക്കുന്ന നമ്മുടെ തലവിധിയോര്‍ത്തു നെടുവീര്‍പ്പിടാം .