Friday, November 11, 2011

സന്തോഷേട്ടാ രഞ്ജിനി വിളിക്കുന്നു .

ഒരു പത്രത്തില്‍ രഞ്ജിനി ഹരിദാസിന്റെ പുല്ലിന്ഗമാണ് സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കണ്ടപ്പോള്‍ ആ ചിന്ത കൊണ്ട് വന്നവന് ഒരു ഓസ്കാര്‍ എങ്കിലും കൊടുക്കണം എന്നാ പക്ഷക്കാരനാണ് ഞാന്‍ കാരണം ഭൂമിയില്‍ ഓരോ പുരുഷനും ചേരുന്ന ഒരിണയെ ദൈവം ഒരുക്കി വച്ചിരിക്കുന്നു എന്നാണ് ബൈബിള്‍ പറയുന്നത് അത് നോക്കാതെ പ്രേമം, മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു പോകുമ്പോള്‍ ആണ് വിവാഹ മോചനം കത്തികുത്ത് തുടങ്ങിയ വിപത്തുകള്‍ ഉണ്ടാകുന്നതത്രേ . അതാകാം സന്തോഷ്‌ പണ്ഡിറ്റ്‌ വിവാഹ മോചനം ഒക്കെ നടത്തി ഇങ്ങനെ നടക്കുന്നത് . രഞ്ജിനി ആകട്ടെ എന്നെ കെട്ടാന്‍ ദൈര്യം ഉള്ളവന്‍ ഉണ്ടോ എന്നാ വെല്ലു വിളിയും ആയി നടക്കുകയാണ് . അപ്പോഴാണ് ഇങ്ങനെ ഒരു ചിന്ത ഉണ്ടായതു അതിനുള്ള കാരണങ്ങള്‍ താഴെപറയുന്നവയാണ് .
  1. രണ്ടു പേരും ജനങ്ങള്‍ ഇഷ്ട്ടപെടാതെ അവരുടെ ഇടയിലേക്ക് വന്നവരാണ്.
  2. രണ്ടു പേരെയും തെറി വിളിക്കുന്നത് ഒരേ ജനമാണ് അവരുതന്നെയാണ് ഇവരുടെ കോപ്രായങ്ങള്‍ കാണുന്നതും .
  3. രണ്ടു പേരും തങ്ങളാല്‍ കഴിയും വിധം മലയാള ഭാഷയെയും ദ്രിശ്യ മാധ്യമങ്ങളെയും കൊന്നു കൊല വിളിച്ചവര്‍ ആണ് .
  4. ക്യാമറ കണ്ടു കഴിഞ്ഞാല്‍ തങ്ങള്‍ പറയുന്നതെല്ലാം ആണ് വേദ വാക്യം എന്നും തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ വേണ്ടിയാണു എല്ലാവരും ഇരിക്കുന്നതെന്നും ഉള്ള തോന്നല്‍ ( സന്തോഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചന്ദനം ചുമക്കുന്ന കഴുതയുടെ അവസ്ഥ )
  5. നടന്മാരില്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ആണെങ്ങില്‍ അവതരികമാരില്‍ സൂപ്പര്‍ സ്റ്റാര്‍ രഞ്ജിനി ഹരിദാസ്‌ .
  6. കേരളത്തിലെ ഒരു പെണ്ണും ഇടാന്‍ മടിക്കുന്ന വേഷങ്ങള്‍ ആയ ഷോര്‍ട്ട് പാന്റ്സ് , ട്യൂബ് ,മീന്‍ വല വെട്ടിയ ചുരിദാര്‍ , എല്ലാം കാണാവുന്ന സാരികള്‍ ഏതൊക്കെ ആണ് രഞ്ജിനിയുടെ ഇഷ്ട്ട വേഷങ്ങള്‍ എങ്കില്‍ . ഒരു സാധാരണക്കാരനും ഇടാത്ത ഡിസൈനര്‍ സ്യൂട്ട്‌ പോലുള്ള വേഷങ്ങള്‍ ആണ് സന്തോഷിന്റെ പദ്യം .
  7. പാട്ടും ഡാന്‍സും ചെയ്യാന്‍ ഉള്ള കഴിവ് കരുണാമയനായ ദൈവം ഒട്ടും കൊടുത്തിട്ടിലെങ്ങിലും . കാല് കുത്താന്‍ ഇടം കൊടുത്താല്‍ രണ്ടു പേരും അത് എടുത്തു അലക്കാന്‍ തുടങ്ങും .
  8. രഞ്ജിനി മലയാളഭാഷയുടെ മാതാവ്‌ ആണ് എന്ന് പറയുന്നെങ്ങില്‍ സന്തോഷ്‌ മലയാള സിനിമയുടെ പിതാവ് ആണ് എന്ന് പറയേണ്ടി വരും .
  9. മലയാളം ഒഴികയുള്ള മറ്റു ഭാഷകളിലെ പാണ്ഡിത്യം രണ്ടു പേര്‍ക്കും ഉള്ള ഒരു അനുകൂല ഘടകം ആണ് .
  10. ആളുകള്‍ എത്ര കൂവിയാലും പച്ച തെറി വിളിച്ചാലും ഒരു കുഴപ്പവും ഇല്ലാതെ ചിരിച്ചു കാണിച്ചു നില്‍ക്കുന്ന ചങ്കൂറ്റം . അത് രഞ്ജിനി കാലങ്ങള്‍ കൊണ്ട് നേടിയെടുത്തപ്പോള്‍ സന്തോഷിനു ദൈവം ജന്മനാല്‍ കൊടുത്തു .

ഇനിയും ഒത്തിരി കാര്യങ്ങള്‍ പറയാന്‍ ഉണ്ട് ഓര്മ വന്നത് എഴുതി എന്ന് മാത്രം

അടുത്ത ജന്മത്തില്‍ ആണായി ജനിക്കണം എന്നാണ് രഞ്ജിനിയുടെ ആഗ്രഹം എങ്കില്‍ അത് സന്തോഷ്‌ പണ്ഡിറ്റ്‌ ആയി ആയിരിക്കും അത് പോലെ തന്നെ പെണ്ണായി ജനിക്കണം എന്ന് സന്തോഷ്‌ ആഗ്രഹിച്ചാല്‍ അത് തീര്‍ച്ചയായും രഞ്ജിനി ആയിരിക്കും. സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു മാനസിക രോഗി ആണെന്ന് മുദ്ര കുത്താന്‍ നോക്കുന്ന ചാനലുകളും ആളുകളും ഓര്‍ക്കുക ഏതൊക്കെ തന്നെയാണ് രണ്ജിനിയും ചെയ്യുന്നത് . അത് കൊണ്ട് ഈ ചാനലുകള്‍ ഒക്കെ ചേര്‍ന്ന് എത്രയും പെട്ടന്ന് ഒരു ശുഭ മുഹൂര്‍ത്തം നോക്കി ഇവരുടെ കല്യാണം നടത്തി "മെയിഡ് ഫോര്‍ ഈച് അദര്‍ " എന്ന പ്രമാണവും , രണ്ടു പേര്‍ക്കും ഒരു ജീവിതവും കൂടാതെ പാവം മലയാളികളെയും രക്ഷിക്കണം എന്ന് ഈ ഉള്ളവന്‍ താഴ്മയായി അപേക്ഷിക്കുന്നു


1 comment: