
ആരെങ്കിലും ഉറക്കെ ചുമച്ചാലും മന്ത്രിയുടെ വാഹനത്തിന്റെ മുകളില്‍ ചക്ക വീണാലും ഹര്‍ത്താല്‍ നടത്തി ജനജീവിതം നിശ്ചലമാക്കുന്ന കേരളത്തില്‍ പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സമരം ചെയ്തു അവകാശങ്ങള്‍ക്കായി പൊരുതുന്ന ഒരു വിഭാഗമാണ് നേര്ഴ്സുമാര് അവരെ സഹായിചില്ലെങ്ങിലും ഉപദ്രവിക്കരുത് എന്നൊരു അപേക്ഷയുണ്ട് .
കാര്യം പറയാം നേഴ്സുമാര്‍ക്ക് പട്ടിണി കിടക്കുക്ക എന്ന് പറഞ്ഞാല്‍ പുത്തരിയല്ല . കാരണം ദിവസവും അത് അനുഭവിക്കുന്നവരാണ് അവര്‍ .അധികസമയം , ഇരട്ട അധികസമയം , മുഴവന്‍ ദിവസ ഡ്യൂട്ടി എന്നൊക്കെ ഓമനപേരിട്ടു വിളിച്ചു ദിവസം മുഴുവന്‍ വെള്ളം പോലും കുടിക്കാതെ ജോലി ചെയ്യുന്നവരാണ് അവര്‍. അത്യാസന്ന നിലയില്‍ ഉള്ള രോഗിയുടെ അടുത്ത് നിന്ന് കണ്ണ് പോലും ചിമ്മാന്‍ പറ്റാതെ നേരം വെളുപ്പിക്കുന്നവര്‍ .
അങ്ങനെ കഷ്ട്ടപെട്ടിട്ടും നല്ല രീതിയില്‍ ആഹാരം ഉണ്ടാക്കാനോ , ഉണ്ടാക്കിയത് കഴിക്കാനോ സമയം ഇല്ലാതെ . ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടാന്‍ പാടുപെടുന്നവര്‍ . എങ്ങനെയെങ്ങിലും ഒന്ന് കര കയറി വിദേശത്ത് ജോലി കണ്ടു പിടിച്ചു കഷ്ട്ടപെട്ടു വളര്‍ത്തിയ മത പിതാക്കളുടെ കടവും തീര്‍ത്തു ഒരു വീടും പണിതു കൊടുത്തു ബാക്കി സമയം കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാനുള്ള പണവും ഉണ്ടാക്കാം എന്നാ മോഹവുമായി കഴിയുന്നവര്‍. അവര്‍ക്ക് പട്ടിണിയും കഷ്ട്ടപാടും പുതുമയല്ല . അത് കൊണ്ട് ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന അവരുടെ ഫോട്ടോ മോര്‍ഫു ചെയ്തു പഴം തിരുകി വച്ചവന് ആരായാലും അവനോടു മാന്യമായ ഭാഷയില്‍ ഈ പഴം വാങ്ങാന്‍ കാശ് ഉണ്ടായിരുന്നെങ്ങില്‍ ഈ സമരം നടത്തണ്ട അവശ്യം ഇല്ലായിരുന്നു എന്നും . അവന്റെ തന്നെയോ അവന്റെ ശുനക വംശജനായ പിതാവിന്റെ ജനുസിന്റെയോ സംസ്കാരത്തില്‍ "ഈ പഴം നിന്റെ @##$%^& @#$@$^& #$%#% തിരുകി വച്ചാല്‍ മതിയെടോ പ്രകാശം പരത്തുന്ന ശുനക പുത്രാ " എന്നും പറയാം ( പൂരിപ്പിക്കാന്‍ മറക്കില്ലല്ലല്ലോ). നിന്നെയൊക്കെ വലിയ മാഫിയ എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല നീയൊക്കെ വെറും ഞരമ്പ് രോഗിയാണ് പഠിക്കണ്ട കാലത്ത് കാലാ പെറുക്കി നടന്നു കൂട്ടത്തില്‍ പഠിച്ച പിള്ളേര് കഷ്ട്ടപെട്ടു നല്ല നിലയില്‍ ഉയര്‍ന്നു വരുന്നത് കാണുമ്പോള്‍ നാട്ടിലെ സാധാരണ പിതൃ ശൂന്യര്ക്കുണ്ടാകുന്ന ഒരു ഞരമ്പ് രോഗം . അതിനു ചികിത്സ തേടി ഏതെങ്കിലും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അവിടെയും നിനക്ക് കാണാന്‍ കഴിയുന്നത് നീ ചെറുതാക്കാന്‍ ശ്രമിച്ച ഒരു വലിയ മനസുള്ളവരുടെ ചിരിയാണ് അപ്പോള്‍ തീരെ ചെറുതായി പോകുന്നത് നീ തന്നെ ആയിരിക്കും .
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ജാസ്മിന് ഷാ എന്നാ യുവാവിനെ പറ്റിയും രണ്ടു വാക്ക് പറയണം, നേഴ്സുമാരുടെ സമരമോ പ്രശ്നങ്ങളോ ഇത്തരത്തില്‍ ഉയര്‍ന്നു വരുന്നതിനു മുമ്പേ അവരെ ഒരുമിച്ചു നിര്‍ത്താന്‍ വേണ്ടി പണിയെടുത്ത ഒരു പറ്റം യുവാക്കളില്‍ ഒരാളാണ് ഇദ്ദേഹം . ഇയാളുടെ ജാതിയോ മതമോ ചരിത്രമോ ആരും ചികയാന്‍ മിനകെടണ്ട . അയാളുടെ കണ്ണുകളില്‍ ആദ്യകാലം കണ്ടിരുന്ന ഒരു അമ്പരപ്പ് ഇന്നു മാറിയിരിക്കുന്നു പകരം ഒരു ജനതയുടെ പ്രതീക്ഷയുടെ തിരി നാളം ഇന്നു ആ കണ്ണുകളില്‍ കാണാം . പണത്തിന്റെയും അധികാരത്തിന്റെയും മുന്നില്‍ പതറാതെ അവരെ നയിക്കുന്ന ഈ യുവാവിനെ ജാതി പറഞ്ഞും , തീവ്രവാദി ആകി ചിത്രീകരിച്ചും പലരും വന്നു തുടങ്ങിയിരിക്കുന്നു . ഒരു രാഷ്ട്രീയ പാര്‍ടിയുടെയും വക്താവകാതെ എല്ലാ പാര്‍ട്ടികളെയും സമരത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഈ യുവാവു ലക്ഷ്യം വയ്ക്കുന്നത് അധികാരമല്ല നേരെ മറിച്ചു താന്‍ പ്രതിധാനം ചെയ്യുന്ന ഒരു വിഭാഗത്തിന്റെ ഉന്നമനം മാത്രമാണ് എന്നു സംശയം ഇല്ലാതെ പറയാം . അയാള്‍ക്ക് പിന്തുണ കൊടുക്കേണ്ടത് എല്ലാവരുടെയും കടമയാണ് നമുക്ക് ചെയ്യാന്‍ കഴിയാതെ ഇരുന്നത് അദ്ദേഹം ചെയ്തു . വരും കാലങ്ങളില്‍ നേര്ഴ്സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടന്ന സമരങ്ങള്‍ക്ക് കാരണ ഭൂതനായ ഈ ധീര യുവാവിനെ സമൂഹം അന്ഗീകരിക്കേണ്ടി വരും . ഏറ്റവും കുറഞ്ഞത് ലോകത്തിന്റെ ഏതു ഭാഗത്തായാലും അവകാശപെട്ട ശമ്പളം കൃത്യമായി കയ്യില്‍ ലഭിക്കുമ്പോള്‍ അവരെങ്ങിലും ഇയാളെ ഓര്‍മിക്കും .
ഇനി ഞങ്ങളുടെ ആശുപത്രി ഒരു ചാരിറ്റി സ്ഥാപനമാണ് പാവപെട്ടവര്‍ക്ക് സേവനം ചെയ്യാനാണ് തുറന്നിരിക്കുന്നത് അത് കൊണ്ട് നേര്ഴ്സുമാര്ക്ക് ഇത്രയും ശമ്പളമേ കൊടുക്കാന്‍ പറ്റു എന്നു പറയുന്ന സാമിമാരോടും , പിതാക്കാന്‍ മാരോടും , മോല്ലാക്കമാരോടും ഒക്കെ ഒരു കാര്യമേ പറയാന്‍ ഉള്ളു . മഠത്തില്‍ പ്രാര്‍ത്ഥനകള്‍ കൊഴുപ്പിക്കാനും , പാദം പാലില്‍ കഴുകി പാദപൂജ നടത്താനും ഒക്കെ ആയി വന്നു കൂടി തിന്നു മുടിപ്പിക്കുന്ന ആളുകളെയും , പള്ളിയോടും , പിതാക്കന്മാരോടും കര്‍ത്താവിനെക്കാള്‍ കൂടുതല്‍ മമത കാണിച്ചു പ്രീതി പിടിച്ചു നടക്കുന്ന ആളുകളുടെ മക്കളെയും ബന്ധുക്കളെയും ഒക്കെ പഠിപിച്ചു നേര്ഴ്സുമാരക്കി നിങ്ങള്‍ ചാരിറ്റി നടത്തുക . ജീവിക്കാന്‍ വേണ്ടി ജോലിക്ക് വരുന്നവര്‍ക്ക് അതിന്റെ പുണ്യം കിട്ടിക്കോളും നിങ്ങള്‍ അവരെ സമൂഹ സേവകരാക്കി സ്വര്‍ഗം നേടിക്കൊടുക്കാന്‍ കഷ്ട്ടപെടണ്ട . അവര്‍ ചെയ്യുന്ന ജോലി തന്നെ അവരെ സ്വര്ഗത്തിന് അര്ഹാരാക്കി കൊടുക്കും . ഏറ്റവും കുറഞ്ഞത് പാദപൂജ നടത്തുന്ന പാലോ , അരമനയിലെ സമ്പത്തോ എടുത്തു അവര്‍ക്കൊരു ചായയെങ്ങിലും വാങ്ങി കൊടുക്കുക അത് നിങ്ങളെ സ്വര്‍ഗത്തില്‍ എത്തിക്കും .