Friday, December 9, 2011
ആള്‍ ദൈവവും ഭൂമിയിലെ മാലാഖമാരും !
ലോകത്തിലെ ജനലക്ഷങ്ങള്‍ക്ക് സ്നേഹമന്ത്രം പകരുന്ന സുധാമണി എന്നാ മാതാ അമൃതാനന്തമയി ആണോ അതോ പാലാക്കാരന്‍ മത്തായി ചേട്ടന്റെ രണ്ടാമത്തെ മകളും രണ്ടു കുട്ടികളുടെ മാതാവും അമൃത ഹോസ്പിറ്റലില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഹെഡ് നേഴ്സായി ജോലി നോക്കുന്ന വെറും സാധാ മാതാവായ മറിയാമ ആണോ യഥാര്‍ത്ഥ ദൈവത്തിന്റെ മുന്‍പില്‍ നീതികരിക്കപെട്ടവള്‍ എന്ന് ചോദിച്ചാല്‍ മാര്‍ക്ക് നൂറില്‍ നൂറും മരിയമക്ക് പോകും . കാരണം തനിക്ക് കിട്ടുന്ന തുച്ചമായ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കുന്നതിനു പുറമേ പാവപെട്ട രോഗികള്‍ക്ക് തന്നാല്‍ കഴിയും വിധം ഭക്ഷണവും പഴയ വസ്ത്രങ്ങളും കൊണ്ട് വന്നു കൊടുക്കുന്ന മറിയാമ , ദൈവത്തിന്റെ മാലാഖ ആണ് . അവര്‍ക്ക് പാവപെട്ട രോഗികളുടെ പ്രാര്‍ത്ഥന എപ്പോഴും കൂടെയുണ്ട് . അവര്‍ അമൃതാനന്തമയി പോലെ മണ്ണില്‍ ഇറങ്ങാത്ത മാതാവ് അല്ല . മണ്ണില്‍ പണിയെടുത്തു കഷ്ട്ടപെട്ടു കുടുംബം നോക്കി തന്റെ കഠിന അദ്വാനത്തിന്റെ ബാക്കി പത്രമായ ദാരിദ്രത്തിന്റെ കുറവില്‍ നിന്ന് പാവങ്ങളെ സഹായിക്കുന്നവള്‍ ആണ് . അമൃതാനന്തമയി ആയിരങ്ങളെ കരങ്ങള്‍ കൊണ്ട് ആലിംഗനം ചെയ്യുമ്പോള്‍ , മാറാ രോഗികളെയും മാരക രോഗികളെയും വര്‍ഷങ്ങളായി ഹൃദയം കൊണ്ടും ശരീരം കൊണ്ടും ആലിംഗനം ചെയ്ത മഹതിയാണ് മറിയാമ്മ .എന്നാല്‍ അവളുടെ അലിഗനങ്ങള്‍ക്ക് പത്രക്കാരുടെ അകമ്പടി ഇല്ല , വീഡിയോ കാമറകളുടെയും , ഫ്ലാഷ് ലൈറ്റ്കളുടെയും വെള്ളി വെളിച്ചം ഇല്ല . ദൈവത്തിന്റെ പ്രതിരൂപം സൃഷ്ട്ടികാനുള്ള വര്‍ണജാലങ്ങള്‍ ഇല്ല . താടിയും മുടിയും നീട്ടിയ അഭിനവ വിവേകാനെന്ദന്‍ സ്വാമികളുടെ സുരക്ഷ വലയം ഇല്ല . ആകെയുള്ളത് മരുന്നുകളുടെ മനം മടുപ്പിക്കുന്ന മണവും , മരണത്തിന്റെ നിഴല്‍ വീണ ആശുപത്രി ഇടനാഴികളുടെ ഇരുണ്ട നിറവും മാത്രമാണ് .
ഈ മറിയാമ ഇന്നൊരു പ്രതിസന്ധിയില്‍ ആണ് . ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന അവര്‍ ഇന്നത്തെ ചിലവേറിയ ലോകത്ത് ജീവിക്കാന്‍ ഒരല്‍പം ശമ്പളം കൂട്ടിചോദിച്ചു . ലോകത്ത് സ്നേഹത്തിന്റെ മതം പ്രചരിപിക്കുന്ന അമൃതാനന്തമയി മഠത്തിലെ സന്യാസികള്‍ക്ക് അത് ഇഷ്പെട്ടില്ല . സമരങ്ങള്‍ ആരംഭിച്ചു അമൃതാനന്തമയി മഠത്തില്‍ ആയുധ പരിശീലനം ഉണ്ടോ എന്ന് സംശയിക്കുന്ന വിധത്തില്‍ ആയിരുന്നു പിന്നീടുള്ള കാര്യങ്ങള്‍ നേഴ്സുമാര്‍ ഗുണ്ടകളാല്‍ ആക്രമിക്കപെട്ടു . ഏറ്റവും അവസാനം ഒരു വനിതാ നേഴ്സിനെ ക്രൂരമായി തല്ലിച്ചതച്ചു റൂമില്‍ ഇട്ടു പൂട്ടി അന്വോഷിക്കാന്‍ വന്ന പോലീസുകാരെ സ്വാമിമാര്‍ തടഞ്ഞു . അവസാനം രാജേഷ് എം പി യും . ഹൈബി എം എല്‍ എ യും ചേര്‍ന്നാണ് ആ പെണ്‍കുട്ടിയെ രക്ഷിച്ചത് .സമരത്തിന് മുന്‍നിരയില്‍ നിന്ന ഒരാള്‍ക്ക് തന്റെ മുറിവുകള്‍ തുന്നി കെട്ടാന്‍ 36 തുന്നല്‍ വേണ്ടി വന്നു .ആശുപത്രി ഡ്രൈവര്‍ മാരും തൂപ്പുകരും ഒക്കെയാണ് ഈ പാവങ്ങളെ ആക്രമിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് .( SEE VIDEO)
ഈ മറിയാമ വെറും ഒരു സാങ്കല്പിക കഥാപാത്രം അല്ല . അവഗണനയുടെ പടുകുഴിയില്‍ അടിമ ജീവിതം നയിക്കുന്ന നേഴ്സുമാരുടെ പ്രതീകം ആണ് . ലോകത്തില്‍ സ്നേഹത്തിന്റെ മതം പ്രസന്ഗിക്കുന്ന അമൃതാനന്തമയി നയിക്കുന്ന ആശുപത്രിയിലെ നേഴ്സുമാരുടെ സ്ഥിതി ഇതാണെങ്കില്‍ വെറും കച്ചവടക്കാര്‍ നയിക്കുന്ന ആശുപത്രിയിലെ സ്ഥിതി എന്തായിരിക്കും . ഇതൊന്നും അമൃതാനന്തമയി അറിഞ്ഞു കൊണ്ടല്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഞാന്‍ വിജയിച്ചു കാരണം അവര്‍ ദൈവം അല്ല സാധാരണ സ്ത്രീ മാത്രമാണ് . ജപ്പാനിലെ സുനാമി ബാധിതര്‍ക്കും , അമേരിക്കയിലെ പവപെട്ടവര്‍ക്കും അവര്‍ സഹായം ചെയ്യുകയും . സ്വന്തം പാടപീടത്തില്‍ ഉള്ള സ്ഥാപനത്തിലെ പാവങ്ങളുടെ കണ്ണ് നീര്‍ കാണാതെ പോകുകയും അവരെ തല്ലി ചതക്കുന്ന സ്വാമിമാരെ അറിയാതെ പോകുകയും ചെയ്യുന്നുണ്ടെങ്കില്‍ പലരും പറയും പോലെ അമൃതാനന്തമയി ഒരു കളിപ്പാവ ആണ് . പത്രക്കാരുടെ ഒരു ചോദ്യത്തിന് പോലും മറുപടി പറയാതെ മുന്‍പേ റെക്കോര്‍ഡ് ചെയ്തു പഠിച്ച അമൃത ഭാഷണം പ്രസന്ഗിക്കുന്ന ഒരു യന്ത്രം . പാവപെട്ട സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്ന ആളുകളെ നയിക്കുന്ന നിങ്ങളെ ഒരു സ്ത്രീ എന്ന നിലയില്‍ പോലും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല .സ്വന്തം മരണം വരെ പ്രവചിച്ച സത്യാ സായി ബാബാ എന്നാ ആള്‍ ദൈവം അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വലയം ചെയ്ത കച്ചവട സ്വാമിമാരെ ഭയന്ന് സമ്പത്തെല്ലാം ഒരു റൂമില്‍ പൂട്ടി വച്ച് നിധി കാക്കുന്ന ഭൂതത്തെ പോലെ അതിനു കാവല്‍ ഇരുന്നു മരണം വരിച്ചതു ഈ ലോകം കണ്ടതാണ് . താങ്കളുടെ സ്ഥിതിയും മറ്റൊന്നാകാന്‍ ഇടയില്ല .
എന്നോട് ആത്മരോഷം കൊള്ളുന്നവര്‍ ആലോചിക്കുക ഈ പ്രശ്നം തുടങ്ങിയിട്ട് ഒരു ആഴ്ച ആയി എവിടെയാണ് നിങ്ങളുടെ ഈ ആള്‍ ദൈവം .പോയി മര്‍ദനം ഏറ്റു കിടക്കുന്ന പെണ്‍കുട്ടികളെ കാണു. ആലോചിക്കൂ എന്ത് തെറ്റാണു അവര്‍ ചെയ്തത് . പറഞ്ഞാല്‍ വിശ്വസിക്കുമോ 2000 രൂപ മാത്രം ശമ്പളം കൊടുക്കുന്ന ആശുപത്രികള്‍ കേരളത്തില്‍ ഉണ്ട് . ലക്ഷകണക്കിന് രൂപ മുടക്കിയാല്‍ മാത്രമേ നേഴ്സിംഗ് എന്നാ ഡിഗ്രി കിട്ടു എന്ന് മറക്കരുത് ,. ഈ പറഞ്ഞതൊക്കെ തള്ളിക്കളഞ്ഞു ഇപ്പോഴും അമൃതാനന്തമയി ആണ് ദൈവം എന്നു നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ നേരെ പോയി അമൃതാനന്തമയി എന്നാ ദൈവത്തെ കാണുക ( ഒരാളുടെയും ശുപാര്‍ശ ഇല്ലാതെ ) നിങ്ങളെ ആലിംഗനം ചെയ്തു കഴിയുമ്പോള്‍ അവരോടു നിങ്ങളുടെ പേര് പറയാമോ എന്ന് ചോദിക്കുക . പേര് പോലും അറിയാത്ത ആ ദൈവത്തെ നിങ്ങള്‍ ആരധിക്കുന്നുവെങ്കില്‍ , പേര് അറിയില്ലെങ്കിലും സ്നേഹം കൊണ്ട് രോഗികളുടെ ഹൃദയം ആറിഞ്ഞ മറിയാമ്മ ആണ് എന്റെ ദൈവം .
Subscribe to:
Post Comments (Atom)
സ്വാമി വിവേകാനന്ദനും പരമഹംസരും ഒക്കെ ജീവിച്ചിരുന്ന നമ്മുടെ രാജ്യത്തു ഇത് പോലുള്ള ആള്‍ ദൈവങ്ങള്‍ ആണല്ലോ ഇപ്പോഴുള്ളത് .....കഷ്ടം
ReplyDeleteജനങ്ങള്‍ ഇത് മനസിലാക്കേണ്ട കാലം എന്നേ കഴിഞ്ഞു, അങ്ങനെ മനസില്ലക്കാത്തവര്‍ ഇങ്ങനെ ഉള്ള ലേഖനങ്ങള്‍ കണ്ടെങ്കിലും തിരിച്ചറിയുക ഈ
ReplyDeleteആള്‍ദൈവങ്ങളുടെ കയ്യിലിരിപ്പ്. ലേഖകന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം ഇനിയും ഇതുപോലെ ഉള്ള സംഭവങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ മനസ്സുണ്ടാവട്ടെ.
Well said appriyan.. :)
ReplyDeleteജപ്പാനിലെ സുനാമി ബാധിതര്‍ക്കും , അമേരിക്കയിലെ പവപെട്ടവര്‍ക്കും അവര്‍ സഹായം ചെയ്യുകയും . സ്വന്തം പാടപീടത്തില്‍ ഉള്ള സ്ഥാപനത്തിലെ പാവങ്ങളുടെ കണ്ണ് നീര്‍ കാണാതെ പോകുകയും അവരെ തല്ലി ചതക്കുന്ന സ്വാമിമാരെ അറിയാതെ പോകുകയും ചെയ്യുന്നുണ്ടെങ്കില്‍ പലരും പറയും പോലെ അമൃതാനന്തമയി ഒരു കളിപ്പാവ ആണ് .
ReplyDeleteഅമ്മയെ ദൈവമാക്കിയവര്‍ തന്നെ ഉത്തരം പറയട്ടെ...
ഭൂമിയിലെ ദൈവം മരിയാമയെ പോലുള്ള മാലാഖമാര്‍ തന്നെയാണ്...