
മലയാളത്തിന്റെ അഭിനഭ ചാര്‍ലി ചാപ്ലിന്‍ എന്നു സ്വയം വിശ്വസിക്കുന്ന സലിം കുമാര്‍ താങ്കളോട് ഞങ്ങള്‍ക്ക് ഇപ്പോള്‍ കടുത്ത അമര്‍ഷം ആണ് . ഓസ്കാര്‍ നോമിനേഷന് പോയിരിക്കുന്ന താങ്കളുടെ ആദമിന്റെ മകന്‍ അബുവിന് എന്തൊക്കെ അവാര്‍ഡ് കിട്ടിയാലും താങ്കള്‍ക്ക് ഒരു അവാര്‍ഡ് പോലും കിട്ടരുതേ എന്നു ഞങ്ങള്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കും . ഇനി അത് താങ്കള്‍ക്ക് കിട്ടിയാല്‍ പോലും പട്ടിയുടെ കഴുത്തില്‍ അണിയിച്ച ഹാരമായി മാത്രമേ ഞങ്ങള്‍ കാണൂ. ഈ ദിവസം താങ്കളുടെ കലണ്ടെരില്‍ കുറിച്ച് വച്ചോ അന്ഗീകാരങ്ങള്‍ തേടി വന്നപ്പോള്‍ കൈ പിടിച്ചു വളര്‍ത്തിയ ജനത്തിന്റെ വേദന മറന്ന ദിവസം . തനിക്കു കിട്ടിയ അവാര്‍ഡ് കേരളത്തിലെ ജനങ്ങളുടെ ഭീതിക്ക് ഒരു പരിഹാരം ആയിട്ട് ഞാന്‍ തന്നെ വന്നു വാങ്ങിക്കോളം എന്ന് പറഞ്ഞ രഞ്ജിത്തിന്റെ മുഖത്ത് താങ്കള്‍ കാര്‍ക്കിച്ചു തുപ്പിയപ്പോള്‍ താങ്കള്‍ ഇറങ്ങി പോയത് കേരളത്തിലെ മൂന്നു കോടി ജനങളുടെ മനസില്‍ നിന്നും കൂടിയാണ്. ഇനി നിങ്ങളെ കാണണമെങ്കില്‍ ചാനലുകാരും പത്രക്കാരും താങ്കളുടെ വീട്ടില്‍ വരേണ്ടി വരും മനസിലായില്ലേ താങ്കള്‍ വീട്ടില്‍ ഇരിക്കേണ്ടി വരും എന്ന് ഒരു പടം പോലുമില്ലാതെ.
രഞ്ജിത്തിന്റെ പ്രസ്താവന ഒരു സാഹചര്യത്തിലും താങ്കളെ മുറിപെടുതുന്ന ഒന്നായിരുന്നില്ല . അയാള്‍ അവാര്‍ഡ് നിരസിച്ചു പോലും ഇല്ലായിരുന്നു . 30 ലക്ഷം ആളുകള്‍ ജീവന് വേണ്ടി സമരം ചെയ്യുമ്പോള്‍ നടക്കുന്ന ഒരു ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അത് താങ്കള്‍ക്ക് അവാര്‍ഡ് കിട്ടുന്നതിനുള്ള എതിര്‍പ്പ് കൊണ്ടാണ് എന്ന് താങ്കള്‍ കരുതിയെങ്കില്‍ അത് താങ്കളുടെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അപകര്‍ഷധബോധം കൊണ്ടാണ് . അവാര്‍ഡ് ആഘോഷങ്ങള്‍ മാറ്റിവയ്ക്കണം ( അങ്ങനെ ആരും പറഞ്ഞിട്ടില്ല) എന്ന് പറയുന്നത് പ്രഹസനമാണ് എന്നാണ് താങ്കള്‍ പറഞ്ഞത് . പ്രഹസനം എന്നാ വാക്കിന്റെ അര്‍ഥം എന്താണെന്നു താങ്കള്‍ക്ക് അറിയാമോ അത് പരിഹാസം അഥവാ ഉറക്കെയുള്ള ചിരി എന്നാണ് ഇവിടെ ആര് ആരെയാണ് പരിഹസിച്ചത് . വായിക്കുന്ന ജനത്തിന് മനസിലാകും ജങ്ങല്കൊപ്പം നിന്ന ഒരു കലാകാരനെയാണ് താങ്കള്‍ പരിഹസിച്ചത് , അതായതു താങ്കളെ വളര്‍ത്തിയ ജനത്തെ ആണ് താങ്കള്‍ പരിഹസിച്ചത് . അത് ഈ ജനം മറക്കില്ല അഹങ്കാരികളും വന്ന വഴി മറന്നവരുമായ നിരവധി പേരെ ചവറ്റുകുട്ടയില്‍ എറിഞ്ഞ ചരിത്രം ഈ ജനത്തിനുണ്ട് . താങ്കളുടെ സ്ഥിതിയും വ്യത്യസ്തമാകാന്‍ ഇടയില്ല .
മഹാനായ നബിയുടെ പരിശുദ്ധമായ മക്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യ സ്നേഹി ആയി അഭിനയിച്ചു തകര്‍ത്ത താങ്കള്‍ മനുഷ്യ സ്നേഹം തൊട്ടു തീണ്ടാത്ത, പ്രഹസനം നടത്തുന്ന വെറും ഒരു പ്രഹാസകന്‍ ( നടന്‍ ) ആണെന്ന് ജനത്തിന് മനസിലായി. ഈ ചിത്രം മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ ഉള്ള അവസരത്തിന് വേണ്ടിയായിരിക്കാം താങ്കളുടെ തമിഴനെ പിണക്കാതെ ഉള്ള നിലപാടുകള്‍ . പക്ഷെ മനുഷ്യ സ്നേഹത്തിന്റെ കഥ പറഞ്ഞ സലിം അഹമെദ് പോലും താങ്കളെ ഇനി അതിനു വിളിക്കും എന്ന് തോന്നില്ല കാരണം എല്ലാവരും മനസിലാക്കിയിരിക്കുന്നു താങ്കള്‍ വെറും ഒരു നടന്‍ ആണെന്ന് .
weldone apriyan....great
ReplyDeleteഈ ഞെളിയല്‍ അല്‍പ നാള്‍ മാത്രം .. ഒരവാര്‍ഡിന്റെ തുമ്പില്‍ തൂങ്ങി ഒരാളും കേരള ജനതയെ മറന്നു സംസാരിക്കരുത് . പ്രത്യേകിച്ചും ഈ വിഷമ സന്ധിയില്‍ ...
ReplyDeleteനന്നായി പറഞ്ഞു ... അപ്രിയന്‍ എനിക്ക് പ്രിയനായോ എന്നൊരു സംശയം ...
comment word verification maattikolloo ... aarum verification nadathaan minakedilla suhruthe ...
ReplyDeleteNO VARIFICATION MY FRIEND YOU CAN POST WHAT EVER U LIKE
ReplyDeleteഅല്പന് അനര്‍ത്ഥം കിട്ടിയത് പോലെ ആയി ഇത്,
ReplyDeleteവളിപ്പ് കോമഡി ആണ് ഇതിലും ഭേദം
ആദ്യം പ്രിത്വി രാജ് പിന്നെ പണ്ടിട്റ്റ് ഇപ്പോള്‍ സലിം കുമാറായോ
ReplyDeleteസോഷ്യല്‍ മീഡിയയും കുറെ മന്ദ ബുദ്ധികളും ഹഹ
താങ്കള്‍ എങ്കിലും, സലിം കുമാറിനെ പോലെ ബുദ്ധിയും സൌന്ദര്യവും ഉള്ള ഒരാള്‍ ആണ് എന്ന് ആശിക്കുന്നു. ഞാനും ആ മന്ദബുദ്ധി ക്ലബില്‍ ഉള്ള ആള്‍ ആണ്. സോറി.
Deleteകൊമ്പന് ഭായി ഹഹ്ഹഹഹ
ReplyDelete"ഇത് അബ്ദുള്ള , ഇത് ഷേക്ക് അബ്ദുള്ള ...!! ദുഫായിയില്‍ അറബിയുടെ ഇടം കയ്യാണ് ..! അവിടെ വലതു കയ്യ് ഉപയോഗിക്കുന്നത് വേറെ ചില കാര്യങ്ങള്‍ക്കാണ് ..!" എന്ന് പറഞ്ഞിരുന്ന സലിം കുമാര്‍ ഇന്ന് മമ്മൂട്ടി , മോഹന്‍ ലാല്‍ , ആന്റണി ,സുരേഷ് ഗോപി , എന്നിവരെ പോലെ ഇന്ത്യന്‍ സിനിമയിലെ അഭിനയ മികവിന്റെ നെറുകയില്‍ ..! "ഭയങ്കര നടനാ ...! കണ്ടാല്‍ ഒരു ലുക്ക് ഇല്ലെന്നെ ഉള്ളു ...!!
ReplyDelete