
പ്രിയപെട്ടവരെ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലെ ജനങ്ങള്‍ ജീവന്‍ കയ്യില്‍ പിടിച്ചു ഓട്ടം തുടങ്ങിയിട്ട് നാളു കുറെ ആയി . സമരങ്ങളില്‍ വെള്ളം ചെര്‍ക്കുന്നവരും വികാരപരമായി സമീപിക്കുന്നതിനെ എതിര്‍ക്കുന്നവരും നിറയെ ഉണ്ട് . എന്നോട് സംസാരിച്ചതില്‍ നിന്ന് എനിക്ക് മനസിലായത് അവരൊന്നും ഡാം പുതുക്കി പണിയുന്നതിനു ഏതിരല്ല പക്ഷെ നമ്മള്‍ തമിഴ് നാടിനോട് ഒന്നും രൂഷ്മായി സംസാരിക്കാന്‍ പാടില്ല ചര്‍ച്ച ചെയ്തു പരിഹരിക്കണം ചര്‍ച്ച എന്ന് പറയുമ്പോള്‍ കേരളത്തിനു ഡാം പണിയുക അല്ലാതെ വേറെ നിര്‍വാഹം ഇല്ല, അതുപോലെ ഡാം പണിയാന്‍ തമിഴ് നാടിനു സമ്മതമല്ല.. അതിലും രസം അവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ല എന്നുള്ളതാണ് . സുപ്രീം കോടതി പരിഹരിക്കട്ടെ എന്നാണ് അവര്‍ പറയുന്നത് . അപ്പൊ നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ സുപ്രീം കോടതിയും സമവായവും ഒക്കെ ആയി കാര്യം പരിഹരിക്കാം . പക്ഷെ ഡാം തകരില്ല ഭൂമി കുലുക്കം ഉണ്ടാവില്ല എന്നൊക്കെ നിങ്ങള്‍ ഒരു മുദ്ര പത്രത്തില്‍ എഴുതി തരിക അപ്പൊ പിന്നെ ജനങ്ങള്‍ക്ക് സമാധാനം ആയി ഉറങ്ങാമല്ലോ. ഒരു സംശയം കൂടി നിങ്ങളുടെ പറമ്പിലെ കുളത്തില്‍ അയല്‍ വക്കത്തുള്ള ഒരാള്‍ ഒരു മോട്ടോര്‍ പിടിപ്പിച്ചു എന്നിരിക്കട്ടെ . കാലപ്പഴക്കം കൊണ്ട് കുളം ഒന്ന് പുതുക്കി പണിയാം അത് കഴിഞ്ഞു താങ്കള്‍ പഴയപോലെ വെള്ളം എടുത്തോ എന്ന് നിങ്ങള്‍ പറയുമ്പോള്‍ അയാള്‍ പോടാ പുല്ലേ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ മേല്പറഞ്ഞപോലെ വികാരം ഇല്ലാതെയും ചര്‍ച്ച നടത്തിയും കൊല്ലങ്ങള്‍ എടുത്തയിരിക്കും പരിഹരിക്കുക അല്ല ?
ഇതൊക്കെ ഞാന്‍ ഒരു ആമുഖമായി പറഞ്ഞതാണ് . കാര്യം ഇതൊന്നുമല്ല മുല്ലപെരിയാര്‍ പ്രശ്നത്തില്‍ നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രതികരണം ഒക്കെ കണ്ടു നമ്മള്‍ കണ്ണ് മഞ്ഞളിച്ചു ഇരിക്കുകയായിരുന്നല്ലോ . തമിഴ് നാട്ടില്‍ ആണെങ്ങില്‍ എല്ലാ നടന്മാരും നടിമാരും കേരളം തണ്ണി തരമാട്ടെ എന്ന് പറഞ്ഞു തറ വേല തുടങ്ങി കഴിഞ്ഞു . തമിഴനെ കാണുമ്പോള്‍ തുണിയുടെ നീളം പണത്തിനനുസരിച്ചു കുറയ്ക്കുന്ന മിക്ക മലയാളി നടികളും അവരുടെ കൂടെ കൂടും എന്നാ കാര്യത്തില്‍ സംശയമില്ല . അവരെ കുറ്റം പറയുന്നില്ല ചില സ്ത്രീ വായനക്കാര്‍ക്ക് സങ്കടം വരും . ഞാന്‍ നടന്മാരെ പറ്റി പറയാന്‍ ആണ് ആഗ്രഹിക്കുന്നത് . മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പര്‍ സ്റ്റാര്‍ നടന്‍മാര്‍ തങ്ങള്‍ ഇതു വരെ കാണിച്ച അടവുകളെല്ലാം അഭിനയമായിരുന്നു എന്ന് തെളിയിച്ചു കഴിഞ്ഞു. തമിഴ് നാട്ടില്‍ വീടും തോട്ടങ്ങളും കൂടാതെ തമിഴ് നാട്ടില്‍ ഒന്ന് ഷൈന്‍ ചെയ്യണം എന്നാ ആഗ്രഹവും ഇവരെ ക്ഷണ്ട്ടന്‍ മാര്‍ ആക്കി എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് കോപം വരുമെങ്ങിലും നിങ്ങളുടെ വീട് മുല്ലപെരിയാര്‍ ഡാം തകര്‍ന്നാല്‍ ബാധിക്കപെടുന്ന സ്ഥലത്താണെങ്കില്‍ എന്നോട് ക്ഷമിക്കും എന്നെനിക്കു ഉറപ്പുണ്ട് . പുതിയ തലമുറയിലെ വിപ്ലവ നായകന്‍ പ്രത്വിരാജ് ആണെങ്കില്‍ തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് . ജയരാമാകട്ടെ ഇനി തമിഴന്‍ എന്ന് തിയ്ക്ച്ചു പറയില്ല പണ്ട് കിട്ടിയ അടിയുടെ ചൂട് മറന്നിട്ടുണ്ടാവില്ല . പിന്നെ ഇവിടുത്തെ നല്ലൊരു ശതമാനം നടന്മാരും നടിമാരും തങ്ങളുടെ വാസസ്ഥലം മദ്രാസ് ആക്കിയത് കൊണ്ട് തമിഴന്‍ തല വഴി മുള്ളിയാല്‍ പോലും പുണ്യാഹം തളിച്ച പോലെ കുമ്പിട്ടു നിലക്കുകയെ ഉള്ളു .
എന്നാല്‍ തന്തക്കു പിറന്നവന്റെ ഗുണം എന്താണെന്നു ഇവരെയൊക്കെ കാണിച്ചു കൊടുക്കാനും മലയാളത്തില്‍ ചിലര്‍ ഉണ്ടായി. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ എന്ത് സഹന സമരത്തിനും തയ്യാര്‍ ആണെന്ന് സുരേഷ് ഗോപി പ്രക്യാപിച്ചു കഴിഞ്ഞു . തമിഴ് നാട്ടില്‍ അറിയപ്പെടുന്ന ഒരു താരം തന്നെ ആണ് സുരേഷ് ഗോപി ദീന പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം അവിടെ ചെയ്തിട്ടുണ്ട് . ഈ ഒരു പ്രസ്താവനെയോടെ ഇനി ഒരിക്കലും തമിഴന്‍ തന്നെ അടുപ്പിക്കില്ല എന്നറിഞ്ഞിട്ടും അദ്ദേഹം അങ്ങനെ പറഞ്ഞത് തന്തക്കു പിറന്ന നട്ടെല്ലുള്ള ഒരു വ്യക്തിയുടെ ഗുണം ആണ് . അതുപോലെ തന്നെ തമിഴ് സിനിമയില്‍ സജീവം ആകുന്നതിനു ഇടയില്‍ ആണ് റീമ കല്ലിങ്ങല്‍ ഈ സമരത്തില്‍ പങ്കെടുത്തത് , ആഷിക് അബു പോലുള്ള പുതു മുഖ സംവിധായകരും ഇതിനോട് സഹകരിച്ചു . എങ്കിലും എന്ന് പത്രത്തില്‍ സുരേഷ് ഗോപിയുടെ വാക്കുകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി . ഇനി ജനരോഷം ഭയന്ന് സൂപ്പര്‍ സ്റ്റാറും മെഗാ സ്റ്റാറും കൊച്ചു സ്റ്റാറും ഒക്കെ വരും പക്ഷെ Mr . സുരേഷ് ഗോപി ആരും താങ്കള്‍ക്ക് കേണല്‍ പദവിയും , ഡോക്ടര്‍ പദവിയും ഒന്നും തന്നില്ലെങ്ങിലും കേരളത്തിലെ ജനങളുടെ മനസ്സില്‍ ഇന്നു നിങ്ങളാണ് സൂപ്പര്‍ സ്റ്റാര്‍ മറ്റൊന്നും കൊണ്ടല്ല 30 ലക്ഷം ജീവന് നോട്ടുകേട്ടിനെക്കാള്‍ വില കൊടുത്തതിനു .
Superlike
ReplyDelete