
പ്രിയപെട്ടവരെ ഐശ്വര്യ റായ് , സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ തിളങ്ങുന്നതും വിളങ്ങുന്നതും ആയ വിഷയങ്ങള്‍ ഉള്ളപ്പോള്‍ നിങ്ങള്‍ക്കും എനിക്കും താല്പര്യമില്ലാത്ത ഈ കൂതറ മുല്ലപെരിയാര്‍ വിഷയവും പൊക്കി പിടിച്ചു കൊണ്ട് വന്ന എന്നോട് നിങ്ങള്‍ ക്ഷമിക്കുമല്ലോ . കൂടാതെ നിങ്ങള്‍ താമസിക്കുന്നത് ഇടുക്കി ജില്ലയ്യിലോ അതിന്റെ താഴോട്ടുള്ള ഏതെങ്കിലും തെക്കന്‍ ജില്ലകളിലോ ആണെങ്ങില്‍ ഈ ബ്ലോഗ് വായിച്ചു തീരുന്നത് വരെ നിങ്ങള്‍ ജീവിച്ചിരുന്നാല്‍ അത് നിങ്ങളുടെ ഭാഗ്യം.
ഇന്നും ഇടുക്കിയില്‍ ഭൂമി കുലുങ്ങി പക്ഷെ ആരും കാത്തിരുന്നത് പോലെ മുല്ലപെരിയാര്‍ ഡാമിന് ഒരു ചുക്കും സംഭവിച്ചില്ല ഒന്നോ രണ്ടോ ചെറിയ വിടവുകള്‍ അതൊക്കെ വലിയ കാര്യമാണോ മൊത്തം എത്ര വിടവായി എന്ന് ചോദിക്കരുത് എണ്ണിയാല്‍ തീരാന്‍ രണ്ടു ദിവസം എടുക്കും എണ്ണാന്‍ അങ്ങോട്ട് ചെന്നാല്‍ ഞായറാഴ്ച പലിശ വാങ്ങാന്‍ വരുന്ന അണ്ണനെ പോലെ അണ്ണന്മാര്‍ കണ്ണുരുട്ടി പേടിപ്പിക്കും .അത് കൊണ്ട് ഇനിയും ഭൂമി കുലുങ്ങാന്‍ പ്രാര്‍ത്ഥിക്കുക വിടവുകളുടെ എണ്ണം കൂടട്ടെ അവസാനം മുല്ലപെരിയാര്‍ ഡാം ഒരു അരിപ്പ പോലെ ആക്കും മുഴുവന്‍ വെള്ളവും ഒലിച്ചു ഡാം കാലിയാകും അപ്പൊ അണ്ണന്മാര്‍ എന്ത് ചെയ്യും എന്ന് നമുക്ക് കാണാം.
ഇനി ഡാം അങ്ങ് തകര്‍ന്നു എന്ന് തന്നെ ഇരിക്കട്ടെ . എന്തായിരിക്കും സംഭവിക്കുക .ഇടുക്കി , എറണാകുളം , കോട്ടയം , ആലപ്പുഴ എന്നീ ഒന്നിനും കൊല്ലത്ത ജില്ലകള്‍ മുഴുവനായും വെള്ളത്തിനടിയിലാകും . ഇടുക്കിക്കാര്‍ ആണെങ്ങില്‍ നല്ലൊരു വെള്ളപൊക്കം കണ്ടിട്ടില്ല , എറണാകുളം ജില്ലക്കാര്‍ ആണെങ്ങില്‍ ശുദ്ധ ജലം കിട്ടാന്‍ പാട് പെടുകയുമാണ് , ഇപ്പോഴേ പകുതി വെള്ളത്തിലായ ആലപ്പുഴാ നിവാസികള്‍ക്ക് ഇതൊന്നും ഒരു പ്രശ്നം ആകില്ല . പിന്നെ ഉള്ളത് കോട്ടയം ആണ് , അതോര്‍ത്തു ആരും പേടിക്കണ്ട അവിടെ ഞങ്ങള്‍ അച്ചായന്മാര്‍ വെള്ളം കുപ്പിയിലാക്കി വിറ്റോ കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ചോ കാശ് ഉണ്ടാക്കും കട്ടായം . പിന്നെ അതോടു കൂടി കേരളം വെള്ളതിനാല്‍ രണ്ടു ആയി വിഭജിക്കും .അതോടു കൂടി തെക്ക് വടക്ക് പാതയുടെ നടു ഭാഗം വെള്ളത്തില്‍ ആകും അവിടെ നമുക്ക് ലോകത്തിലെ ഏറ്റവും നീളം കൂടിയ ജലപാത നിര്‍മിക്കാം അതിന്റെ പഠനം ഇപ്പോഴേ ജോസഫ് അങ്കിള്‍ തുടങ്ങികഴിഞ്ഞു .
പിന്നെ രാഷ്ട്രീയവും സാമൂഹികവുമായ നേട്ടങ്ങള്‍ ഒരു പാടുണ്ട് കോട്ടയം ഇടുക്കി എന്ന ജില്ലകള്‍ അവയുടെ സ്ഥാനം ലക്ഷ ദീപിനടുതെക്ക് മാറുന്നതോട് കൂടി
കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പണി തീര്‍ന്നു കിട്ടും , എറണാകുളത്തെ ക്രിസ്താനികള്‍ മാറി മാറി കുത്തുന്ന കൊണ്ട് രാഷ്ട്രീയ നേട്ടം പ്രവചിക്കാന്‍ കഴിയില്ല . പുന്നപ്ര വയലാര്‍ ഒക്കെ ഒരു തീരുമാനം ആകും . തിരുവനന്ഹ്ടപുരം ,കൊല്ലം ,പത്തനം തിട്ട എന്നിവിടങ്ങളിലെ പിള്ള ,തള്ള,നായര് , തീയര് ഇവരൊക്കെ രക്ഷ പെട്ടാല്‍ പെട്ട് അത്ര തന്നെ.
പിന്നെ ഇടക്കിടെ ഡാം പണിയണം അണ്ണന്മാരെ കാച്ചികളയും എന്നൊക്കെ ചില വിവര ധോഷികള്‍ പറയുന്ന കേട്ടു ഒന്ന് ചിന്തിച്ചേ ആര്‍ക്കാ നഷ്ട്ടം നമുക്ക് തന്നെ കാരണം പാണ്ടി എന്ന് വിളിക്കുന്ന കേട്ടാല്‍ അപ്പോള്‍ തന്നെ അണ്ണന്മാര്‍ കേരളത്തിലേക്കുള്ള സകല റോഡും തടയും അതോടു കൂടി കേരളത്തിലേക്ക് വരണ്ട എന്ടോസള്‍ഫാന്‍ തളിച്ച പച്ചകറികള്‍ എല്ലാം മുടങ്ങും . നമുക്ക് സമയം ഇല്ലാത്ത കൊണ്ടും കാര്‍ഷിക വൃത്തി പ്രാകൃത ജോലി ആയതു കൊണ്ടും, പുഷ്പ കൃഷിയും അലങ്ങാര തോട്ടവും കഴിച്ചു സ്ഥലം ഒഴിവില്ലാത്ത കൊണ്ടും നമ്മുടെ പറമ്പില്‍ ഒരു പച്ചകറി ഇല്ലാത്ത കൊണ്ട് നമ്മള്‍ പെട്ട് പോകും തീര്‍ച്ച , അത് മാത്രം ആണോ കാര്യം പച്ചകറി പോകട്ടെ വല്ല മീനും കൂടി അഡ്ജസ്റ്റ് ചെയ്യാം പക്ഷെ തമിള്‍ നാട്ടില്‍ നിന്നും ഒരു പൂ പോലും വന്നില്ലെങ്ങില്‍ നമ്മള്‍ എന്ത് ചെയ്യും . വല്ല അമ്പലത്തിലും പുഷ്പാഞ്ജലി കഴിക്കാന്‍ പറ്റുമോ ,കല്യാണം നടക്കുമോ , ഓണം നടക്കുമോ ഒന്നുമില്ല , അത് പോലെ നമ്മുടെ നാട്ടിലെ അണ്ണന്‍ മാരുടെ കാര്യമോ അവര്‍ കൂടി സമരത്തില്‍ പങ്കെടുത്താല്‍ കെട്ടിടം പണിക്കു ആളെ കിട്ടുമോ ,ടെലിഫോണ്‍ പോസ്റ്റിന്റെ കുഴികള്‍ ഈ കൂതറ മലയാളികളുടെ അമ്മാവന്‍ വന്നു ചെയ്യുമോ . പലിശക്ക് നമുക്ക് ആരും പണം തരും. ഏതൊക്കെ ക്ഷമിക്കാം സമരം കൊണ്ട് ഒരു മലയാള സിനിമ പോലും കാണാതെ വിഷമിചിരിക്കുമ്പോള്‍ ആകെ ആശ്വാസം ആയ അണ്ണന്മാരുടെ പടം വന്നില്ലെങ്ങില്‍ എന്ത് ചെയ്യും.
അത് കൊണ്ട് ദയവു ചെയ്തു ഇതെല്ലാം മറന്നിരിക്കുന്ന നേതാക്കളെ ഓര്‍മിപ്പിച്ചു ഡാമിന്റെ പണിയും ആയി മുന്‍പോട്ടു പോകരുത് , ഡാം പൊട്ടുമ്പോള്‍ പൊട്ടട്ടെ ചാകുന്നവന്‍ ചാവട്ടെ അതോടു കൂടി അണ്ണന്മാരുടെ അഹങ്കാരം തീരുമല്ലോ മൊത്തം വെള്ളവും നമുക്കെടുക്കാം . എങ്കിലും ഒന്ന് ചോദിക്കട്ടെ "വെറും ഒരു ശതമാനത്തില്‍ താഴെ മാത്രം അപകട സാധ്യത ഉള്ള കൂടം കുളം ആണവ നിലയത്തിനെതിരെ അബ്ദുല്‍ കലാം പറഞിട്ട് പോലും സമരം ചെയ്യുന്ന തമിഴ് മക്കളെ .. അപ്പോള്‍ നൂറു ശതമാനം അപകട സാധ്യത ഉള്ള മുല്ലപെരിയറില്‍ പുതിയ ഡാം വേണ്ട എന്ന് നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ വെറും മലയാളികള്‍ ആയതു കൊണ്ടാണോ "
ഗിടിലം .. തകര്‍പ്പന്‍ .. പൊളപ്പന്‍ രാജപ്പന്‍ പൊന്നപ്പന്‍ ..!!
ReplyDeleteനീ തങ്കപ്പനല്ലടാ.. പൊന്നപ്പന്‍..പൊന്നപ്പന്‍...!!!
ReplyDeleteഎന്റമ്മോ കിടിലന്‍ ......... കിടിലോല്‍ക്കിടിലന്‍ .... നീ പുരോഗമിച്ചല്ലോടാ .... എടാ ഞാന്‍ ഇപ്പോള്‍ കോട്ടയത്ത് ആണ്. നിന്റെ നക്കെങ്ങാന്‍ കരിനാക്കാണേല്‍ ..... കല്യാണം പോലും കഴിക്കാത്ത എന്‍റെ അവസ്ഥ എന്താവുമെടാ .....? ആ ഒരു ആഗ്രഹം എങ്കിലും സാദിച്ചു തരണം എന്ന് നീ അണ്ണന്മാരോട് പറയണം ....
ReplyDeleteee nayinte makkal ennano padikunnathu ..
ReplyDeleteമുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ പോസ്റ്റില്‍ ശരിക്കും ഫലിപ്പിച്ചിട്ടുണ്ട്. നര്‍മം കലര്‍ത്തിയ അവതരണം നന്നായി.
ReplyDeleteente magudii kollam
ReplyDeleteഏതാണ്ട് ഇത് പോലൊരു സാധനം അല്ലെ ഒരു ലെജന്ട് ബ്ലോഗര്‍ വേറൊരു രൂപത്തില്‍ അലക്കിയത്?ഇന്നാദ്യമായി ആണ് ഈ വഴി വരുന്നത്.ഇനിയും വരും,നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteparayan vakkukal ella apriyaaaaaaa
ReplyDeletesuper........
ReplyDelete