
വിമാനത്തിലെ മലയാളി അധികമാര്‍ക്കും അറിയാത്ത ഒരു കഥാപാത്രം ആണ് . അവന്റെ ചെഷ്ട്ടകളും പ്രവര്‍ത്തികളും അതീവ കൌതുകകരം ആണ്.അധികം ഇല്ലെങ്കിലും കുറച്ചെങ്കിലും ഉള്ള അനുഭവം ആണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചത് .
വിമാനത്തില്‍ കയറും മുമ്പ് മലയാളിയെ ഒന്ന് കാണണം വളരെ സാവധാനം ഇതൊക്കെ ഞാന്‍ ഒത്തിരി കണ്ടതാ എന്നാ ഭാവത്തില്‍ നടക്കും അവസാനം മൈക്ക് കെട്ടി വിളിച്ചു പറഞ്ഞാല്‍ മാത്രമേ അവനെ കാണുകയുള്ളൂ ബാക്കിയുള്ളവര്‍ ഒക്കെ വിമാനത്തില്‍ കയറിയാലും ഒന്നോ രണ്ടോ പേരുണ്ടാകും കറങ്ങി നടക്കുന്നത് . അവര്‍ കാരണം എല്ലാവരും ബുദ്ധിമുട്ടുന്നതു ഒന്നും അവരുടെ പ്രശ്നമേ അല്ല . അവസാനം രാജകീയമായി ഒരു വരവുണ്ട് ഈ ലോകത്ത് ഏറ്റവും തിരക്കുള്ളവന്‍ ഞാനാണ് എന്ന ഭാവത്തില്‍ . ഇനി വിമാനത്തില്‍ കയറിയാലോ ഉടനെ തുടങ്ങും മലയാളി അവന്റെ വേലകള്‍ . ആദ്യം തന്നെ സീറ്റ് നമ്പര്‍ പോലും നോക്കാതെ ജനല്‍ സീറ്റ് കിട്ടുമോ എന്നാണ് ശ്രമം പിന്നെ പുറകെ വരുന്ന യാത്രക്കാരെ ഒക്കെ മറന്നു വഴി മുടക്കി ഒരു നില്‍പ്പാണ് എന്തിനാണെന്നോ ബാഗ്ഗജ് വയ്ക്കാന്‍ . തൂക്കം വെട്ടിച്ചു കൊണ്ടുവന്നതും , ഡ്യൂട്ടി ഫ്രീയും , ലാപ്ടോപ്പും ഒക്കെ ചേര്‍ത്തു ഒരാള്‍ക്ക് തന്നെ ഒരു കാബിന്‍ വേണ്ടി വരും .
അങ്ങെനെ അവന്‍ സീറ്റില്‍ ഇരിക്കും പിന്നെ സീറ്റ് ബെല്‍റ്റ് എടുത്തു ശരീരത്തിന് മുറുക്കം വരാത്ത രീതിയില്‍ വളരെ ലോലമായി അരക്ക് ചുറ്റും ഒന്ന് ചുറ്റും . അപ്പോഴായിരിക്കും സുരക്ഷ നിര്‍ദേശങ്ങളും ആയി എയര്‍ ഹോസ്റ്റെസ് ആരെങ്കിലും വരിക . നമ്മള്‍ ഇതു എത്ര കണ്ടതാ എന്ന ഭാവം വീണ്ടും . ഇനി ആരെങ്കിലും ഈ നിര്‍ദേശങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്ന കണ്ടാല്‍ അപ്പോള്‍ അവരെ പുച്ചഭാവത്തില്‍ ഒരു നോട്ടം എന്നിട്ടൊരു ചോദ്യം " ആദ്യമായിട്ടാണ് അല്ലെ " . അപ്പോഴായിരിക്കും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാന്‍ പറയുന്നത് കേള്‍ക്കുന്നത് . കേള്‍ക്കേണ്ട താമസം എന്തോ മറന്ന പോലെ ചാടി മൊബൈല്‍ ഫോണ്‍ കയ്യിലെടുക്കും എന്നിട്ട് കവലയില്‍ മരത്തിന്റെ ചോട്ടില്‍ ഇരുന്നു വിളിക്കുന്ന പോലെ ഒരു വിളിയങ്ങു തുടങ്ങും , കൂടെ ജോലി ചെയ്യുന്നവര്‍ , റൂം മെംബേര്‍സ് , കൊണ്ട് വിട്ട വണ്ടിക്കാരന്‍ , വീടുക്കാര്‍ , കൂട്ടുകാര്‍ അങ്ങനെ എല്ലാവരെയും ,. " എടാ അളിയാ ഞാന്‍ കയറി കേട്ടോ ഇപ്പോ എടുക്കും , നീങ്ങി തുടങ്ങി , നമ്മടെ KSRTC പോലത്തെ സാധനം , A / C പോരടെ . " അങ്ങനെ തുടരും . അവസാനം എയര്‍ ഹോസ്റ്റെസ് വന്നു ഒരല്‍പം കനപ്പിച്ചു പറഞ്ഞാല്‍ പോലും അവരെ രൂക്ഷമായി നോക്കി മൊബൈല്‍ ഒന്ന് ഒതുക്കി വയ്ക്കും . വിമാനത്തില്‍ എന്ത് കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൂടാ എന്നാണ് ചോദ്യമെങ്ങില്‍ അതിനുണ്ട് ഉത്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാന്തിക വലയം വിമാനത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും അത് വിമാനത്തിന്റെ ഗതിയെ ബാധിക്കാനും അപകടം ഉണ്ടാകാനും ഇടയുണ്ട് . ഒരു ഡിഗ്രി ഗതി മാറിയാല്‍ എന്താ സംഭവിക്കുക എന്ന് പറയേണ്ടല്ലോ .
ഇനി വിമാനം നിലത്തു നിന്ന് പൊങ്ങിയാല്‍ ഉടനെ തന്നെ സീറ്റ് ബെല്‍റ്റ് എടുത്തു ഒരു ഏറു ആണ് . വിമാനം പോങ്ങിയത്തിനു ശേഷമുള്ള ആദ്യത്തെ അര മണിക്കൂര്‍ ആണ് ഏറ്റവും സീറ്റ് ബെല്‍റ്റ് അവശ്യം ഉള്ളത് എന്ന് ആരോട് പറയാന്‍ . അടുത്ത രണ്ടു കലാപരിപാടിയാണ് മലയാളിയുടെ മുഖമുദ്ര . കള്ളുകുടിയും, ടോലെറ്റ് ഉപയോഗവും കള്ള് കുടി ജോര്‍ ആക്കാന്‍ വിമാനത്തില്‍ കിട്ടുന്നതിനു പുറമേ ചിലര്‍ കോള കുപ്പികളില്‍ മിക്സ് ചെയ്തും കൊണ്ട് വരാറുണ്ട് . ഈ അടി നടക്കുമ്പോള്‍ ടോലെട്ടിന്റെ മുന്‍പില്‍ കാണാം പഞ്ചായത്ത് മൂത്രപ്പുരയുടെ മുന്‍പില്‍ കാണുന്ന നീണ്ട നിര .
പിന്നെ വാതിലില്‍ മുട്ട് , ചുമച്ചു ശ്രദ്ധ ക്ഷണിക്കല്‍ അങ്ങനെ പരിപാടി തുടങ്ങും . കണ്ടാല്‍ തോന്നും നാട്ടില്‍ നിന്ന് വന്നതിനു ശേഷം ഇവര്‍ മൂത്ര പുരയില്‍ പോയിട്ടില്ലെന്ന് . ആകെയുള്ള മൂന്ന് മണിക്കൂറില്‍ ഒരു 3 തവണ എങ്കിലും പോയില്ലെങ്ങില്‍ കാശ് നഷ്ട്ടമാകും എന്നതാണ് ചിന്ത . കള്ള് കുടി ടീമുകള്‍ ആകട്ടെ അടിച്ചു അലമ്പായി എയര്‍ ഹോസ്റ്റെസ്സിനെ കയ്ക്കോ കാലിനോ പിടിച്ചു ഒരു തെറി എങ്കിലും കേള്‍ക്കും വരെ പണി തുടരും .
അങ്ങനെ വിമാനം തിരിച്ചു നിലം തൊട്ടാലോ .. താഴുമ്പോഴെ മൊബൈല്‍ ഫോണുകള്‍ ചിലച്ചു തുടങ്ങും , നിലത്തു മുട്ടിയാല്‍ സീറ്റ് ബെല്‍ട്ടും ഊരി ചാടി എഴുന്നേറ്റു ലഗേജു എല്ലാം വലിച്ചു അടുത്തവന്റെ തലയില്‍ ഇട്ടു അക്ഷമയോടെ ഒരു നില്‍പ്പാണ് വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ വേണ്ടി . തുറന്നാല്‍ ഉടനെ എങ്ങെനെ എങ്കിലും തിക്കി തിരക്കി പുറത്തിറങ്ങി ഒരു നടപ്പാണ് . പക്ഷെ നടപ്പിന്റെ വേഗം കുറയും സ്വഭാവവും മാരും കണ്ടാല്‍ സംശയിക്കും ഇങ്ങേര്‍ തന്നയാണോ വിമാനത്തില്‍ ഉണ്ടായിരുന്നത് എന്ന് .
മലയാളിയുടെ സ്ഥിരം പരിപാടി എന്നൊന്നും പറയാന്‍ പറ്റിലെങ്കിലും കുറച്ചു പേരൊക്കെ ഇങ്ങനെ ഉണ്ടെന്നത് ശരി തന്നെ
ReplyDeleteതുറന്നു പറഞ്ഞത് നന്നായി ,അല്ലേലും ഈ ഗള്‍ഫ് മലായാളിക്ക് ഒരു തുള്ളാലാണ്൯( ഞാനും പ്ര...ആണ് കികികികി
ReplyDeleteഅപ്രിയന്‍ ചേട്ടനെ രണ്ടു ദിവസം ആയിട്ട് കാണാന്‍ ഇല്ല. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ തമിഴന് എതിരായിട്ടു എഴുതിയതിനാല്‍ ആ പാണ്ടികള്‍ എങ്ങാനും എടുത്തിട്ട് പെരുമാറി കൈയും കാലും തല്ലി ഒടിച്ചു ആശുപത്രിയില്‍ ആണോ എന്ന് സംശയം.
ReplyDeleteഈ കാഴ്ചകള്‍ കണ്ടിട്ടില്ലാത്ത ഗള്‍ഫ് മലയാളികള്‍ ഇല്ല. ഇത്തരത്തില്‍ ഉള്ള പെരുമാറ്റം ആണ് തിരുവനതപുരത്ത് നമ്മള്‍ പുറത്തു എടുത്തത് എന്നതും എല്ലാവര്ക്കും അറിയാം. എന്നിട്ടും എല്ലാവരും കൂടി ആഞ്ഞു കുരക്കുന്നു. എയര്‍ ഇന്ത്യ പൂട്ടണം. !
ReplyDeleteചുമ്മാതെ അല്ല ആട്, മാഞ്ചിയം കമ്പനികള്‍ മലയാളിയെ മാത്രം നീട്ടി ഊമ്പിച്ചത്..