
അങ്ങനെ അതും സംഭവിച്ചു നിയമ സഭയില്‍ ഇരുന്നു നീലച്ചിത്രം കണ്ടതിനു കുറച്ചു മന്ത്രിമാരെ കര്‍ണാടക നിയമ സഭയില്‍ നിന്നും പുറത്താക്കി .സത്യത്തില്‍ ചിരിക്കണോ കരയണോ എന്നറിയില്ല കാരണം അതിലൊരു മന്ത്രി വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയാണ് .വകുപ്പ് വിഭജനം നടത്തിയ മുഖ്യമന്ത്രി പ്രവര്‍ത്തി പരിചയം വച്ചായിരിക്കും അങ്ങേര്‍ക് ഈ വകുപ് കൊടുത്തത് .പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് പുറകിലത്തെ ബഞ്ചിലിരുന്നു കൊച്ചു പുസ്തകം വായിച്ചതിനു ഇങ്ങേരെ ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ടാകും . ചെറുപ്പകാലങ്ങളില്‍ ഉള്ള ശീലം മറക്കുമോ മനുഷ്യന്‍ ഉള്ള കാലം എന്നാനെല്ലോ കവിവചനം.
എന്നാല്‍ അതില്‍ എന്താ എത്ര വലിയ തെറ്റ് എന്ന് ചിന്തിക്കുന്നവരും ഉണ്ട് . നിയമസഭയുടെ പരിപാവനത എന്നൊന്നും പറഞ്ഞു ചിരിപ്പിക്കരുത് . ഇന്നു ഒരു മാതിരി എല്ലാ തോന്നിവാസങ്ങളും നടക്കുന്ന ഒരു സ്ഥലം ആണ് നിയമ സഭ . കേരള നിയമ സഭ തന്നെ നോക്കിക്കേ ഒരു മുണ്ട് പോക്കും ,ഒരു വാച് ആന്‍ഡ് വാര്‍ഡ് ഉന്തും തല്ലുമില്ലാതെ ഒരു നിയമ സഭ സമ്മേളങ്ങളും നടക്കാറില്ല .ചിലപ്പോഴെങ്ങിലും ഭരണ പക്ഷവും പ്രതിപക്ഷവും ഒത്തു കൊണ്ടുള്ള കളയണോ എന്ന് പോലും തോന്നാറുണ്ട് . രാവിലെ ചോദ്യ ഉത്തര വേള കഴിഞ്ഞാല്‍ പിന്നെ ഒരു അടിയന്തര പ്രമേയം ആണ് . മാന്തിയതിനും തോണ്ടിയതിനും ഉണക്കാനിട്ട അടിവസ്ത്രം കാണാതെ പോയതിനും വരെ പ്രമേയേം കൊണ്ട് വരും . സ്പീക്കര്‍ അത് ചുരുട്ടി കൂട്ടി ഒരു ഏറു കൊടുക്കും ഉടനെ പ്രതിപക്ഷം സഭ വിട്ടിറങ്ങും ഉടനെ ഭരണക്കാരും പുറകെ ഇറങ്ങും എന്നിട്ട് MLA ഹോസ്റ്റലില്‍ പോയി ചീട്ടു കളിക്കും അല്ലെങ്ങില്‍ പോയി ക്രിക്കറ്റ് കളി കാണും അതൊക്കെ പത്രങ്ങള്‍ ആയ പത്രങ്ങള്‍ ഒക്കെ ആഘോഷിക്കും .ഇവരോടൊന്നും ചോദിക്കാനും ആരുമില്ല പറയാനും ആരുമില്ല.
കോടികളാണ് ഓരോ സമ്മേളങ്ങളും നടത്താന്‍ സര്‍ക്കാര്‍ പോടിക്കുന്നത് എല്ലാ സംസ്ഥാനങ്ങളുടെയും സമ്മേളനവും ലോക രാജ്യ സഭ സമ്മേലനങ്ങളുടെയും ചിലവിലേക്കായി നീക്കി വച്ച തുക കേട്ടാല്‍ സാധാരണക്കാരന്‍ ഞെട്ടി പോകും . എന്നിട്ടോ പകുതി പേര്‍ വരില്ല . വന്നവര്‍ പലരും ഇരുന്നു ഉറങ്ങും ,ചിലര്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കും ചിലര്‍ മുകളില്‍ പറഞ്ഞ പോലെ എക്സ്ട്രാ കരിക്കുലര്‍ കലാപരിപാടികളില്‍ മുഴുകും . ബാക്കിയുള്ളവര്‍ പരസ്പരം ചെളിവാരി എറിഞ്ഞും തെറി വിളിച്ചും തങ്ങളുടെ നിലവാരം അറിയിക്കും .അവരെ ഒന്നും ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല അത് കൊണ്ട് കൈ കുഞ്ഞിനേയും ആയി പാര്‍ലിമെന്റ് സമ്മേളനത്തിന് വന്ന പടത്തില്‍ കാണുന്ന ഏതോ നാട്ടിലെ ആന്റിക്ക് ഒരു ചക്കര ഉമ്മ കൊടുത്തു ഇപ്പുറത്ത് ഇരിക്കുന്ന നമ്മുടെ തലവിധിയോര്‍ത്തു നെടുവീര്‍പ്പിടാം .
എല്ലാവരും മനുഷ്യരല്ലേ ? അവർക്കുമുണ്ടാകില്ലേ വികാരങ്ങളും വിചാരങ്ങളും ? എന്ന് കരുതി സമാധാനിക്കാം ഭായീ, സമാധാനിക്കാൻ എല്ലാർക്കും എന്തേലും കാരണം കാണില്ലേ ? ആശംസകൾ.
ReplyDelete