Tuesday, January 31, 2012

പത്മ ശ്രീയും കാസിനോവയും മലയാള സിനിമയും .



ഇപ്പോള്‍ രണ്ടു തരത്തിലുള്ള സിനിമ പ്രേമികളും നിരൂപകരും ആണ് സോഷ്യല്‍ സൈറ്റുകളില്‍ കിടന്നു തകര്‍ത്തു വാരുന്നതു .ഒരു വശത്ത് മോഹന്‍ലാല്‍ ആരാധകരും മറുവശത്ത് ബാക്കിയെല്ലാ നടന്മാരുടെയും ആരാധകരുടെ ഒരു സംഘവും കാരണം ഇപ്പോ മലയാളത്തില്‍ രണ്ടു സിനിമകള്‍ ആണ് പ്രധാന ചര്‍ച്ചാവിഷയം മോഹന്‍ലാല്‍ നായകനായ കാസിനോവ എന്ന ചിത്രവും മോഹന്‍ലാലിനെ വിമര്‍ശിച്ചു കൊണ്ട് പുറത്തു വന്ന പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രവും . സത്യം പറഞ്ഞാല്‍ രണ്ടു ചിത്രവും ഞാന്‍ കണ്ടിട്ടില്ല അത് കൊണ്ട് ചിത്രങ്ങളുടെ നിലവാരത്തെ കുറിച്ചോ കലമൂല്യങ്ങളെ കുറിച്ചോ പറയാന്‍ ഞാന്‍ ആള്‍ അല്ല. എനിക്ക് പറയാനുള്ളത് വേറെ ചിലതാണ് .
ഈ രണ്ടു സിനിമകളും ഇറങ്ങി നിമിഷങ്ങള്‍ക്കകം അതിനെ കളിയാക്കികൊണ്ടും ,വിമര്‍ശിച്ചു കൊണ്ടും , തരാം താണ രീതിയില്‍ ഉള്ള വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടു കൊണ്ട് സോഷ്യല്‍ സൈറ്റുകളില്‍ ഒരു പ്രവാഹമായിരുന്നു അതില്‍ പലതും കണ്ടാല്‍ അറിയാം അതെല്ലാം ദിവസങ്ങള്‍ എടുത്തു തയ്യാര്‍ ആക്കിയതായിരുന്നു എന്ന് . അതായതു ഒരു നടനോടുള്ള ഇഷ്ട്ടകെടിനെ വച്ച് കൊണ്ട് ദിവസങ്ങള്‍ ചിലവഴിച്ചു അയാള്‍ അഭിനയിക്കുന്ന ഒരു ചിത്രത്തെ പരാജയപെടുത്തുക എന്ന ലക്ഷ്യത്തോടെ മാഫിയ സംഘങ്ങളെ പോലെ ഒരു കൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കുന്നു . സത്യം പറഞ്ഞാല്‍ ഈ ആക്രമണം മേല്പറഞ്ഞ രണ്ടു സിനിമകളെയും തകര്‍ക്കുന്നതില്‍ ഒരു പങ്കു വഹിച്ചു എന്ന് പറഞ്ഞാല്‍ ഒരു തെറ്റും എല്ലാ കാരണം കാസിനോവ എന്ന സിനിമ കാണാന്‍ ബഹളം വച്ച എനിക്കറിയാവുന്ന ഒരു പറ്റം സുഹൃത്തുകള്‍ സോഷ്യല്‍ സൈറ്റുകളില്‍ കണ്ട കാട്ടിക്കൂട്ടലുകള്‍ കണ്ടു സ്വയം വിധിയെഴുതി ചിത്രം കാണണ്ട എന്ന് തീരുമാനിച്ചു . നഷ്ട്ടം മോഹന്‍ലാലിനും നിര്‍മാതാവിനും മാത്രമല്ല മലയാള സിനിമയ്ക്കു കൂടിയാണ് . കലാമൂല്യവും സാങ്കേതികമികവും ഉള്ള ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ വിജയിക്കൂ എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ എന്റെ ഉത്തരം നരസിംഹവും, രാജമാണിക്യവും ,അണ്ണന്‍ തമ്പിയും ഒക്കെയാണ് ഈ ചിത്രങ്ങള്‍ ഒക്കെ സാങ്കേതിക മികവു കൊണ്ട് അല്ല ആളുകളെ രസിപ്പിക്കുക എന്ന അടിസ്ഥാന ഘടകം നിറവേറ്റിയത് കൊണ്ടാണ് . ഒരു കുഞ്ഞിനെ അതിന്റെ ഗര്‍ഭകാലത്ത് കൊന്നു കളയുന്നപോലെയാണ് ഒരു ചിത്രത്തെ അതിന്റെ ആദ്യ ദിനം തന്നെ ആക്രമിച്ചു പരാജയപെടുതുന്നത് . രസകരമായ കാര്യം ഇതില്‍ പലതും ചെയ്യുന്നത് ഈ ചിത്രങ്ങള്‍ ഇതു വരെ പുറത്തിറങ്ങാത്ത പ്രവാസി ലോകങ്ങളില്‍ താമസിക്കുന്നവരാണ് .ചിത്രങ്ങള്‍ വിജയിക്കെണ്ടതും പരാജയപെടെണ്ടതും അത് കാണുന്ന പ്രേഷകരുടെ അഭിപ്രായം അനുസരിച്ചായിരിക്കണം ഏതെങ്കിലും നടനോടുള്ള സ്നേഹക്കൂടുതല്‍ മറ്റൊരാളെ ആക്രമിക്കാനുള്ള പ്രചോദനം ആകുമ്പോള്‍ ഓര്‍ക്കേണ്ടത് നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ ഇഷ്ട്ടനടനെ ആക്രമിക്കാന്‍ കോപ്പുകള്‍ കൂട്ടുകയയിരിക്കും നഷ്ട്ടം നടന്മാര്‍ക്ക് മാത്രമല്ല മലയാള സിനിമയ്ക്കു കൂടിയാണ് .

എവിടെ വേറെ ചിലകാര്യങ്ങളും പറയാനുണ്ട്‌ സരോജ് കുമാറും കാസിനോവയും മാത്രമല്ല ലാല്‍ ജോസ് പോലുള്ള ആളുകളുടെ അത്യാവശ്യം നല്ല ചിത്രങ്ങള്‍ നല്ല രീതിയല്‍ ഓടുന്നുണ്ട് അതിനെ ഒന്നും ഒന്ന് പ്രൊമോട്ട് ചെയ്യണോ നാലു നല്ല വാക്കു പറയാനോ ഇവിടെ ഒരു സോഷ്യല്‍ മീഡിയ ആളുകളെയും കണ്ടില്ല .അതിനര്‍ത്ഥം സിനിമയെ നന്നാക്കുക എന്നതല്ല ഇവരുടെ ലക്ഷ്യം വ്യക്തിപരമായ ഇഷ്ട്ടനിഷ്ട്ടങ്ങള്‍ക്കായി മലയാള സിനിമ എന്നാ പൊന്‍ മുട്ടയിടുന്ന താറാവിനെ കൊല്ലുക എന്നതാണ് . മുന്പ് ടെലിവിഷന്‍ ചാനലുകള്‍ മലയാള സിനിമയെ തകര്‍ക്കും എന്ന് പറഞ്ഞു ഒരു വിവാദം ഉണ്ടായിരുന്നു . എന്നാല്‍ എപ്പോള്‍ നമുക്ക് പറയാം ഞാനും നിങ്ങളും ഉള്‍പെടുന്ന സോഷ്യല്‍ മീഡിയ പകല്‍മാന്യന്മാര്‍ ആണ് മലയാള സിനിമയെ നശിപ്പിക്കാന്‍ പോകുന്നത് . നമുക്ക് കാത്തിരുന്ന് കാണാം .

4 comments:

  1. correct karyamm... annu TV engil innu facebookk......nale chila film budigeevikal facebook nirodikanam ennu paranjalumm atbutha pedan illaaa

    ReplyDelete
  2. സിനിമ കണ്ടില്ല. അതെ കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയെ കുറിച്ച്..

    തീയേറ്റര്‍ പരിസരങ്ങളില്‍ മുച്ചീട്ട്കളിച്ചും, കരിഞ്ചന്തക്ക് ടിക്കറ്റ് വിറ്റും, സിനിമ തുടങ്ങിയാല്‍ കൂവിയാര്‍ത്ത്‌ ആഭാസം വിളിച്ചുപറഞ്ഞ് ഉപജീവനം നടത്തിയിരുന്ന മഹാരഥന്മാര്‍ ആണ് കാലക്രമേണ "ഫാന്‍സ്‌ അസോസിയേഷന്‍" നേതാക്കള്‍ ആയി പരിണമിച്ചത് എന്ന് തോന്നുന്നു. പ്രമുഖ ചലച്ചിത്ര സംവിധായകര്‍ ആയ ഡോ:ബിജുവിനും, മേജര്‍ രവിക്കുമൊപ്പം മോഹന്‍ലാല്‍ ഫാന്‍സ്‌ നേതാവ് ശ്രീ. വിമല്‍ കുമാറും പങ്കെടുത്ത ന്യൂസ് നൈറ്റ് ചര്‍ച്ച ഇന്ത്യാവിഷനില്‍ കാണാനിടയായി. സിനിമയെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അറിയില്ലെങ്കിലും, മാന്യമായി മലയാളം പറയാന്‍ പോലും അറിയാത്ത ഇതുപോലുള്ള ആനപ്പിണ്ടങ്ങളെ പിടിച്ച് സ്റ്റുഡിയോകളില്‍ ആനയിച്ചിരുത്താണോ എന്ന് വാര്‍ത്താചാനലുകള്‍ ചിന്തിക്കണം..!!

    (ഒരു പകല്‍ മാന്യന്‍:)

    ReplyDelete
  3. ആര്‍ക്കാ ഇതൊക്കെ നോക്കാന്‍ സമയം.... എന്തായാലും ഇത് വായിച്ചു... നന്ദി...

    ReplyDelete
  4. വെല്‍ സെഡ്‌ അപ്രിയന്‍ .!!

    ReplyDelete