Thursday, December 1, 2011
മനുഷ്യാവകാശങ്ങളും കോടതിയും ശുംഭത്തരങ്ങളും .
അങ്ങനെ മുല്ലപെരിയരിന്റെ കാര്യത്തില്‍ ഏകദേശ തീരുമാനങ്ങള്‍ ആയി വരുന്നു . ജയ അമ്മച്ചി സിങ്ങ്ജിക്ക് അയച്ച പ്രണയ ലേഖനത്തിന് അദ്ദേഹം മറുപടി അയച്ചു . ഡാമിന്റെ കാര്യത്തില്‍ അനാവശ്യ ഭീതി ഉണ്ടാക്കണ്ട വികാരപരമായി കാണണ്ട എല്ലാം ശരിയാക്കി തരാം എന്നാണ് അദ്ദേഹം പറഞ്ഞത് . മേല്പരഞ്ഞതോക്കെ വായിച്ചാല്‍ മനസിലാകും അത് തമിള്‍ നാട്ടിലേക്കുള്ള കത്താനെങ്ങിലും കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് മലയാളിയോടാണ് . ചുരുക്കി പറഞ്ഞാല്‍ അടങ്ങി ഒതുങ്ങി ഇരുന്നോണം പോലും . പിന്നെ കോലം കത്തിച്ചതിനടക്കം എല്ലാത്തിനും വേറെ വേറെ മാപ്പ് പറയേണ്ടി വരും . മാപ്പ് പറയുന്ന കാര്യത്തില്‍ നമുക്ക് പേടിക്കാനില്ല മുഖ്യ മാപ്പ് മന്ത്രിയോ അല്ലങ്കില്‍ മാപ്പ് വിപ്പോ ഒക്കെ അത് ഭംഗിയായി നിര്‍വഹിച്ചു കൊള്ളും .
എങ്കിലും മറ്റു ചില കാര്യങ്ങള്‍ ഉണ്ട് അത് മനുഷ്യാവകാശങ്ങളും കോടതിയും ആണ് . എല്ലാം ഒരു ഒത്തു കളിയാണോ എന്ന് തോന്നിയാല്‍ കോടതിയലക്ഷ്യം ആണെങ്കിലും ചില സത്യങ്ങള്‍ ഒക്കെ അതിലുണ്ട് . മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു മുല്ലപെരിയാര്‍ എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഒന്നും പറയാന്‍ കഴിയില്ല എന്ന് . അപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന എല്ലാ കാര്യങ്ങളും മനുഷ്യാവകാശം സംരക്ഷിക്കുന്നതാണ് എന്ന ഒരു ഉറപ്പു വേണം മുല്ലപെരിയരിന്റെ കാര്യത്തില്‍ അതെങ്ങനെ ശരിയാകും . കേന്ദ്രവും പറയുന്നത് മറ്റൊന്നുമല്ല കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമാണ് എന്നാണ് . എന്നാല്‍ എന്റെ ഓര്മ ശരിയാണെങ്കില്‍ കോടതി പറഞ്ഞത് ഇതു രണ്ടു സംസ്ഥാനവും തമ്മില്‍ പറഞ്ഞു തീര്‍ത്താല്‍ കൂടുതല്‍ നല്ലത് എന്നാണ് . അപ്പൊ ചുരുക്കി പറഞ്ഞാല്‍ ഇവര്‍ നമ്മളെ ഇട്ടു പന്ത് തട്ടുകയാണ് ശരിയല്ലേ . ഇനി വേറൊരു കാര്യം പെട്രോള്‍ വില വര്‍ധനയുടെ കാര്യത്തില്‍ കോടതി പറഞ്ഞത് അത് സര്‍ക്കാരിന്റെ വിഷയമാണ് ഇടപെടാന്‍ കഴിയില്ല എന്ന് . അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ് അരിയെത്ര എന്ന് ചോദിച്ചാല്‍ പയര് നാഴി അത്ര തന്നെ .
ഇനി മറ്റൊരു കാര്യം കൂടി പാതയോരത്ത് യോഗം നടത്തിയാല്‍ പിടിച്ചു അകത്തിടും എന്ന് കോടതി പറഞ്ഞു . അതിനെതിരെ യോഗം നടത്തി ജഡ്ജിമാരെ പ്രകാശിക്കുന്നവര്‍ എന്നര്‍ത്ഥം വരുന്ന ശുംഭന്‍ എന്ന് വിളിച്ചതിന് ജയരാജന്‍ സഖാവിനെ പിടിച്ചു അകത്തിട്ടു , അതെ കോടതിയെ വിധിയുടെ കാര്യത്തിലും സി പി യെമിനെ പാതയോരത്ത് യോഗം കൂടിയത്തിനും മേല്‍കോടതി വിമര്‍ശിച്ചു . ഇതൊക്കെ സത്യം ആണ് ഇനി ഒരു ചോദ്യം മുല്ലപെരിയരിന്റെ കാര്യത്തില്‍ ഇതു വരെ നടന്ന എല്ലാ പ്രതിഷേധങ്ങളും പോരാട്ടങ്ങളും എല്ലാം പാതയോരത്തും , വഴി തടഞ്ഞും ആയിരുന്നു കുഞ്ഞുങ്ങള്‍ വരെ അതില്‍ പങ്കെടുത്തിരുന്നു . ടി എം ജേക്കബിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിന് കേസ് എടുത്ത കോടതി എന്തെ മുല്ലപെരിയരിന്റെ കാര്യത്തില്‍ തെരുവിലിരങ്ങിയവരെ പിടിച്ചു അകത്തിടാത്തത് .. അതോ നിയമങ്ങള്‍ സാഹചര്യം അനുസരിച്ച് മാറുമോ അപ്പൊ പാതയോരത്ത് യോഗം കൂടരുത് എന്ന നിയമം അങ്ങനെ അങ്ങ് എല്ലാ കാര്യത്തിലും പ്രയോഗിച്ചാല്‍ കോടതി ആണെങ്കിലും ഒരു ചെറിയ പേടിയുണ്ട് അല്ലെ .
ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ കോടതിയുടെ സഹായം തേടുമ്പോള്‍ കോടതി അത് സര്‍കാരിന്റെ പുറത്തിടും സര്‍ക്കാരിന്റെ സഹായം തേടുമ്പോള്‍ അത് കോടതിയുടെ പുറത്തിടും മനുഷ്യാവകാശ കമ്മീഷന്‍ സഹായം ചോദിക്കുമ്പോള്‍ നമ്മള്‍ വലിയ കുറ്റക്കാര്‍ ആകും കാരണം ഈ അവകാശ കമ്മീഷന്‍ ഒക്കെ വല്ല പെണ്ണ് കേസും വരുമ്പോള്‍ മാത്രമേ പത്തി വിടര്‍ത്തു . അപ്പോള്‍ നമ്മള്‍ സാധാരണക്കാര്‍ ആയ നമ്മള്‍ ഇനി ഇതു ചെയ്യും . നമ്മളെ ഇട്ടു പന്ത് തട്ടുന്നവരെ ശുംഭന്മാര്‍ എന്ന് ജയരാജന്‍ സഖാവ് വിളിച്ചതില്‍ കുറച്ചു ശരിയില്ലേ . ഇടതു പക്ഷക്കാരനെങ്ങില്‍ പെട്ടന്ന് ശരി എന്നോ വലതു പക്ഷം ആണെങ്ങില്‍ പെട്ടന്ന് തെറ്റ് എന്നോ ചാടി പറയേണ്ട ഒന്ന് ചിന്തിച്ചു നോക്കിക്കേ ,
Subscribe to:
Post Comments (Atom)
വാര്‍ത്ത കണ്ടില്ലേ താടിക്കാരന്‍ സ്മൂതായിട്ട് ഊരി. ഇനി മാദ്യമ കലാ പരിപാടി കൂടി അവസാനിപ്പിച്ചാല്‍ നമുക്ക് അടുത്ത പേറിലേക്കും നൂറിലെക്കും പോകാം,ഡാം പൊട്ടി ചാവുന്നോന്‍ ചാവട്ടെ എനിക്കിനിയും ടെന്‍ഷന്‍ അടിക്കാന്‍ വയ്യ,
ReplyDelete