
അതെ നമ്മള്‍ വിഡ്ഢികള്‍ ആക്കപെടുകയായിരുന്നു . ഡാം പൊട്ടും പൊട്ടിയാല്‍ ഇടുക്കി ഡാം തകരും തകര്‍ന്നാല്‍ വെള്ളം അഞ്ചു ജില്ലകളില്‍ ആയി പരന്നു 35 ലക്ഷം ആളുകളുടെ ജീവന്‍ അപഹരിക്കും കേരളത്തിന്റെ പകുതി ഇല്ലാതാകും എന്നിങ്ങനെയെല്ലാം നമ്മെ പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടില്‍ കിടന്നുറങ്ങിയിരുന്ന ആളുകളെ വലിച്ചു റോഡില്‍ ഇറക്കി സമരം ചെയ്യിച്ചു പറ്റിക്കുകയായിരുന്നു . ആര് മാധ്യമങ്ങളും ഞാന്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ ക്കാരും . മൂന്നു ദിവസം മുമ്പ് രാഷ്ട്രീയക്കാര്‍ ഇടപെട്ടപ്പോഴേ ഞാന്‍ പറഞ്ഞിരുന്നു അവര്‍ നമ്മളെ വഞ്ചിക്കും ഭിന്നിപ്പിക്കും . അത് തന്നെയാണു ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് . കഴിഞ്ഞ ഒരു മാസമായി മുല്ലപെരിയരിനെ ചൊല്ലി നമ്മള്‍ ഉയര്‍ത്തിയ എല്ലാ വാദങ്ങളും നമ്മുടെ സ്വന്തം സര്‍ക്കാര്‍ പൊളിച്ചടുക്കി വെറുതെ പറയുകയല്ല . എല്ലാം മാധ്യമ സൃഷ്ട്ടികള്‍ ആണ് ഭയപ്പെടേണ്ട കാര്യം ഇല്ല എന്ന് പറഞ്ഞു നമ്മുടെ സര്‍ക്കാര്‍ തടി ഊരിയിരിക്കുന്നു . ഇന്നത്തെ മനോരമ പത്രം ഒന്ന് നോക്കുക .
ദുരന്തം ഉണ്ടായാല്‍ എന്ത് ചെയ്യും എന്നാ കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ല എന്ന് പറഞ്ഞിരിക്കുന്നത് . ഒന്ന് ചോദിക്കട്ടെ സര്‍ക്കാരെ പിന്നെ എന്തിനാണ് നിങ്ങള്‍ തമിഴ്നാട് ജലനിരപ്പ് 142 അടിയക്കാന്‍ പോയപ്പോള്‍ കോടതിയില്‍ പോയത് . എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ ജലനിരപ്പ് 120 അടിയാക്കണം എന്ന് പറയുന്നത് . അപ്പോള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു സത്യം പറഞ്ഞാല്‍ ഈ ഒരു ഒറ്റ പ്രസ്താവനയോടെ ഇതു വരെ നടത്തിയ എല്ലാ പോരാട്ടങ്ങളെയും സര്‍ക്കാര്‍ കാറ്റില്‍ പരത്തുകയാണ് ഉണ്ടായതു . അടുത്ത വെടി പൊട്ടിച്ചത് സംസ്ഥാന ദുരന്ത നിവാരണ കമ്മീഷന്‍ ആണ് തിരുവഞ്ചൂര്‍ സാറിന്റെ അനുഗ്രഹവും അതിനു പിന്നില്‍ ഉണ്ട് . അവര്‍ പറയുന്നത് ഡാം പൊട്ടിയാല്‍ പോലും ഇടുക്കി ഡാം അത് തടഞ്ഞു നിര്‍ത്തിക്കോളും ഒരു അപകടവും ഉണ്ടാവില്ല വെള്ളം ആര്‍ക്കും വലിയ ഉപദ്രവം ഉണ്ടാക്കാതെ അറബികടലില്‍ പൊയ്ക്കോളും പോലും . സത്യമാകട്ടെ ദുരന്തങ്ങള്‍ ഒഴിവായിപ്പോട്ടെ . എനിലും സാരുമ്മ്മാരെ ഒന്ന് ചോദിക്കട്ടെ ഏതൊക്കെ അല്ലെ അങ്ങ് തമിള്‍ നാട്ടില്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് അപ്പോള്‍ എത്രയും കാലം നിങ്ങള്‍ ഡല്‍ഹിക്ക് പോയതും അങ്ങോട്ടും ഇങ്ങോട്ടും ഓടിയതും എല്ലാം ഞങ്ങളെ പറ്റിക്കാന്‍ അല്ലായിരുന്നോ .ചതിക്കുക അല്ലായിരുന്നോ ഞങ്ങളെ .മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം പറഞ്ഞത് കോടതിയില്‍ ആണ് വഴി വക്കില്‍ അല്ല . രേഖകള്‍ ആണ് എല്ലാം ആ രേഖകള്‍ മാത്രം മതി തമിഴ്നാടിനു കേസ് ജയിക്കാന്‍ . ചര്‍ച്ചക്ക് അവര്‍ക്ക് താല്പര്യം ഇല്ലായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം ഇനി അവര്‍ തീര്‍ത്തും വരില്ല കോടതി വിധിക്കായി അവര്‍ പൊരുതും കേരളം പറഞ്ഞ വാക്കുകള്‍ മാത്രം വച്ചിട്ട് .കാരണം സര്‍ക്കാര്‍ അഭിഭാഷകനായി കോടതില്‍ വന്ന "P . DHANDAPANI " ഏതു നാട്ടുകരാന്‍ ആണ് എന്ന് നിങ്ങള്‍ ഒന്ന് തിരഞ്ഞു നോക്ക് . ഏറ്റവും അവസാനമായി ഒരു മുഖ്യമന്ത്രിയുടെ ദയനീയ രോധനവും " ജയലളിതയുടെ മറുപടി നിരാശാജനകം ആണ് പോലും ". ഇദ്ദേഹം എന്താ കരുതിയത് താങ്കള്‍ പറയുന്ന കെട്ടട് ജയലളിത അത് പോലെ ചെയ്യുമെന്നോ . സ്വന്തം കഷത്തില്‍ ഇരിക്കുന്ന വക്കീല്‍ പോലും തമിഴ്നാടിനു വേണ്ടി വാദിക്കുമ്പോള്‍ ഇരുന്നു മോങ്ങി ഞങ്ങളെ പറ്റിക്കാതെ വേറെ പണി നോക്കണം Mr .ചാണ്ടി .
അങ്ങനെ ചുരുക്കി പറഞ്ഞാല്‍ ഒത്തുകളി നാടകങ്ങള്‍ സമാപിക്കുകയാണ് . നമ്മള്‍ തുടങ്ങി വച്ച പോരാട്ടത്തെ ഇടക്ക് വന്നു ഏറ്റെടുത്തു അതിനെ സാധൂകരിക്കാന്‍ മുല്ലപെരിയാര്‍ പഠനയാത്ര , ഡല്‍ഹി ടൂര്‍ , സിങ്ങിനു കത്ത് , ജയലളിതക്ക് കത്ത് , നിരാഹാരം അവന്റെ അമ്മേടെ ഹര്‍ത്താല്‍ എന്നിങ്ങനെ നമ്മുടെ കണ്ണില്‍ പൊടിയിട്ടു നടത്തിയ എല്ലാ കാര്യങ്ങളും അവസാനിക്കാന്‍ പോകുന്നു . ഇന്നലെ അവകാശ കമ്മീഷന്‍ പറഞ്ഞപോലെ എല്ലാ മാധ്യമ സൃഷ്ട്ടി എന്ന് പറഞ്ഞു അവര്‍ തടിയൂരാന്‍ പോകുന്നു . ഏതായാലും മാധ്യമങ്ങള്‍ നമ്മുടെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം . വിടരുത് ഒരുത്തനെയും . സമരങ്ങള്‍ ആളിക്കത്തട്ടെ അതിന്റെ ചൂടില്‍ രാഷ്ട്രീയ കോമാളികള്‍ ഉരുകട്ടെ . ഏറ്റെടുത്ത സമരങ്ങള്‍ വിജയിക്കും വരെ തുടരട്ടെ . ഇനിയും ഇതില്‍ കയ്യിടാന്‍ വന്നാല്‍ ഒരു പുതിയ ചൂല്‍ ചാണകത്തില്‍ മുക്കി തയ്യാര്‍ ആകി വയ്ക്കാന്‍ അമ്മമാരോട് പറ. രക്തം ചിന്താതെ എങ്ങനെ ഇവന്മാരെ തോല്‍പ്പിക്കാം എന്ന് അവര്‍ക്കറിയാം . പിറവത് നിന്നാകട്ടെ അതിന്റെ തുടക്കം .
This comment has been removed by the author.
ReplyDelete