Tuesday, December 6, 2011

മുല്ലപെരിയാര്‍ ജലം ഒഴുകുന്ന വഴി കോടതിയും വക്കീലും തീരുമാനിക്കും .?


മഴ കുറയുമ്പോഴും , ജലനിരപ്പ്‌ താഴുമ്പോഴും മുല്ലപെരിയാര്‍ സമരങ്ങള്‍ സാധാരണ കുറഞ്ഞു കുറഞ്ഞു വരികയാണ്‌ പതിവ് . വര്‍ഷത്തില്‍ ഒരിക്കല്‍ മഹാബലി വരുമ്പോലെയാണ് മുല്ലപെരിയാര്‍ സമരവും . ഈ വര്‍ഷവും സാഹചര്യങ്ങള്‍ അങ്ങോട്ടാണ് നയിക്കുന്നത് . ജീവനില്‍ ഭയമുള്ള ഒരു ജനതയുടെ ചെറുത്‌ നില്‍പ്പ് മാത്രമാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത് . കൂട്ടി കുറച്ചു നോക്കിയാല്‍ മുല്ലപെരിയാര്‍ വയ്ക്കോ എന്ന തമിള്‍ നേതാവിനും ജോസഫ്‌ എന്ന കേരള നേതാവിനും അതിജീവനത്തിന്റെ മാര്‍ഗങ്ങള്‍ ആയി മാറി നീണ്ടു പോകാന്‍ ആണ് സാധ്യത . തമിള്‍ നാട്ടില്‍ പച്ച തൊടാതെ കുറച്ചു കാലമായി നില്‍ക്കുന്ന വയ്ക്കോ എന്ന അതിബുദ്ധിമാനായ രക്ഷസന് മലയാളികളുടെയും തമിഴന്മാരുടെയും ചോര വളമാകാന്‍ പോകുന്നു .വിമാന പീഡനവും , SMS വിവാദവും അവസാനിപ്പിക്കുമയിരുന്ന രാഷ്ട്രീയ ഭാവി സ്വന്തം പാര്‍ട്ടിയെ മാണിയുടെ കൂട്ടില്‍ കെട്ടി അതിജീവിച്ച ജോസഫ്‌ എന്ന ബുദ്ധിമാന് . തിരിച്ചു സ്വന്തം അസ്ഥിത്വം വീണ്ടെടുക്കാന്‍ ഉള്ള സമയം ആണ് . വേണ്ടി വന്നാല്‍ മുന്നണി വിടും , വി എസ് സഖാവിനോട് കൂടി സമരം ചെയ്യും എന്നെല്ലാം ഉള്ള പ്രസ്താവനകള്‍ വിരല്‍ ചൂണ്ടുന്നത് അങ്ങോട്ടാണ് .

കാര്യങ്ങള്‍ ഇതൊക്കെ ആണെങ്കിലും നമ്മുടെ സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ വീണ്ടും കരുത്തു തെളിയിച്ചു . മൂന്നു കോടി ജനങ്ങളും അവരെ നയിക്കുന്ന രാഷ്ട്രീയ കോമരങ്ങളും വര്‍ഷങ്ങളായി പറഞ്ഞു വന്നതെല്ലാം വെറും നുണയാണ് എന്ന് അദ്ദേഹം കോടതിയില്‍ സാങ്കേതിക വിദഗ്ദ്ധരെ കൊണ്ട് തെളിയിച്ചു. മാത്രമല്ല സത്യം പറഞ്ഞതിന്റെ പേരില്‍ തന്നെ ക്രൂശിക്കുന്ന ഇവിടുത്തെ മാധ്യമങ്ങളെ നിലക്ക് നിര്‍ത്തണം എന്നും അദ്ദേഹം ആവശ്യപെട്ടു . ആവശ്യം അംഗീകരിച്ച കോടതി എ . ജി പറയുന്നതാണ് വേദവാക്യം എന്നും . തീവ്രവാദികള്‍ ആയ ജനങ്ങളോ , വിവരം ഇല്ലാത്ത മാധ്യമങ്ങളോ , സൈബര്‍ കുറ്റവാളികളായ ഞാനോ നിങ്ങളോ ഒക്കെ പറയുന്ന കാര്യങ്ങള്‍ക്കു പുല്ലു വില പോലും ഇല്ല എന്ന് പറഞ്ഞു .
അപ്പോള്‍ സോമന്‍ ഊളയായി എന്ന് പറയും പോലെ നമ്മള്‍ എല്ലാം വിഡ്ഢികള്‍ ആയി . ഇവരുടെ എല്ലാം നിരീക്ഷണ പ്രകാരം മുല്ലപെരിയാര്‍ പൊട്ടാന്‍ സാധ്യത തീരെ ഇല്ല അഥവാ പൊട്ടിയാല്‍ തന്നെ വിദഗ്തര്‍ വരച്ചു നല്‍കിയ വഴിയിലൂടെ സാവധാനം ഒഴുകി . ഇടുക്കി ഡാമില്‍ വന്നു ചേരും . അല്ലാതെ ഒരു ചുക്കും സംഭവിക്കില്ല . അപ്പോള്‍ മുല്ലപെരിയാരിനും ഇടുക്കിക്കും ഇടയിലുള്ള ജനങ്ങളുടെ കാര്യമോ . കോടതി ചോദിച്ചപ്പോള്‍ വക്കീലിന്റെ മറുപടി വിചിത്രമായിരുന്നു . അതൊക്കെ സര്‍ക്കാരിന്റെ പണിയാണ് എന്റെ പണിയല്ല. അപ്പോഴാണ് ഞങ്ങള്‍ ചോദിക്കുന്നത് . പിന്നെ ആര്‍ക്കു വേണ്ടിയാണു താങ്കള്‍ കോടതിയില്‍ പോയത് . ഒരു കാര്യം ഉറപ്പാണ്‌ ഈ DHANDAPANI ഒരു ഒറ്റുകാരന്‍ ആണ് .
കേരളത്തിലെ ജനങ്ങളും രാഷ്ടീയക്കാരും എടുത്ത നിലപാടിന് വിരുദ്ധമായി കോടതിയില്‍ അയാള്‍ സര്‍കാരിന്റെ പേരില്‍ സംസാരിച്ചത് തമിഴ്നാടിനു വേണ്ടിയാണു . അതിനു എത്ര വാങ്ങി എന്ന് മാത്രം തിരഞ്ഞാല്‍ മതി .ഇതിനിടെ DHANDAPANI ഈഴവന്‍ ആയതു കൊണ്ടാണ് അങ്ങേരെ കുറ്റം പറയുന്നത് എന്ന് പറഞ്ഞു വന്ന വെള്ളാപ്പള്ളി നടെശനോട്‌ സഹതാപം മാത്രമേ എനിക്ക് കാണിക്കാന്‍ കഴിയുകയുള്ളൂ . കാരണം മുല്ലപെരിയരിലെ വെള്ളം കുത്തിയൊലിച്ചു വന്നു ആളുകള്‍ മരിക്കുമ്പോള്‍. ഈഴവര്‍ക്ക് പ്രത്യക സംവരണം വേണം എന്നും താമസിയാതെ ഇങ്ങേര്‍ പറഞ്ഞു കളയും കഷ്ട്ടം .
ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ ന്യായീകരിക്കുന്നവര്‍ ഉണ്ടാകാം അവരോടു എനിക്കൊരു ചോദ്യം ഉണ്ട് . ആലോചിച്ചു ഉത്തരം പറഞ്ഞാല്‍ മതി . "നാളെ കോടതിയില്‍ സര്‍കാരിന്റെ നിലപാട് അറിയിക്കാന്‍ പോകുന്ന വക്കീലിനോട് താന്‍ എന്താടോ പറയാന്‍ പോകുന്നത് എന്ന് പോലും ചോദിയ്ക്കാന്‍ സമയം കാണിക്കാത്ത ഈ വിവരം കേട്ടവന്‍ എങ്ങനെ നമ്മളെ നയിക്കും ". ഇനി അതല്ലെങ്ങില്‍ ,അങ്ങനെ അല്ലെങ്ങില്‍ ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് ഇതെല്ലാം എന്ന് പറയേണ്ടി വരും . നിലവിളി കേള്‍ക്കേണ്ടവര്‍ ബധിരരും , കഷ്ട്ടപാട് കാണേണ്ടവര്‍ അന്ധനും , രക്ഷിക്കേണ്ടവര്‍ ഒറ്റുകാരും ആകുമ്പോള്‍ .സാധാരണക്കാരന്‍ തീവ്രവാദി ആകേണ്ടി വന്നാല്‍ അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. നമ്മള്‍ സമരം ചെയ്യുന്നത് വെള്ളത്തിന്‌ വേണ്ടിയല്ല ജീവന് വേണ്ടിയാണു എന്ന് പോലും തമിള്‍ ജനതയ്ക്ക് മനസിലാക്കി കൊടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗൃഹപാഠം ചെയ്യാതെ കണ്ണ് മിഴിച്ചു പത്രസമ്മേളനവും , നിരാഹാരവും നടത്തുന്ന മന്ത്രിമാരെ കാണുമ്പോള്‍ . ഉറക്കമില്ലാതെ ഗൃഹപാഠം ചെയ്തു വക്കീലിനെക്കാള്‍ നന്നായി കോടതിയില്‍ മുല്ലപെരിയരിനു വേണ്ടി വാദിച്ച പ്രേമചന്ദ്രന്‍ എന്ന നേതാവിനെ തിരഞ്ഞെടുപ്പില്‍ തോല്പിച്ച നമ്മളെ ഓര്‍ത്തു എനിക്ക് ലജ്ജ തോന്നുന്നു .
പിന്നെ അവസാനമായി ദേശീയ സ്നേഹികളോട് ഒരു വാക്ക് തമിഴ്നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ അവര്‍ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി , കേരളത്തിന്റെ ഉള്ളില്‍ സംഘം ചേര്‍ന്ന് വന്നു അക്രമം അഴിച്ചു വിട്ടു . നാളെ അവന്‍ വീടിന്റെ ഉള്ളില്‍ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കാം . എന്താ നമ്മള്‍ ചെയ്യുക "പക്ഷെ നമ്മള്‍ പ്രകൊപിതരാകരുത് നമ്മള്‍ ഇന്ത്യക്കാര്‍ ആണ് തമിഴന് വിവരം ഇല്ല " അങ്ങനെ അല്ലെ നിങ്ങള്‍ പറയാന്‍ വരുന്നത് സമ്മതിച്ചു . അല്ലാതെ എന്ത് ചെയ്യും. നിങ്ങള്‍ എന്നെ പ്രാദേശിക വാദി ആക്കില്ലേ . കഷ്ട്ടം അല്ലാതെ എന്ത് പറയാന്‍ .

1 comment:

  1. എല്ലാം രാഷ്ട്രീയം.....മായം
    ഇതിനൊക്കെ ഒരു അറുതി വരുന്നതിന് മുമ്പ ഡാമിന്റെ ആയുസ്സ് ഉണ്ടാകുമോ അവോ

    ReplyDelete