
തലവാചകം കണ്ടു എന്നെ തല്ലാന്‍ വരണ്ട ഇതു പറഞ്ഞത് ഞാന്‍ അല്ല. തമിഴ് നാട്ടിലെ കോണ്‍ഗ്രസ് എം പി മാരാണ് . ഇവിടുത്തെ കോണ്‍ഗ്രസ് ദേശീയ സ്നേഹത്തില്‍ മതി മറന്നു പ്രധാന മന്ത്രി , മദാമ്മ , അമൂല്‍ ബേബി എന്നൊക്കെ പറഞ്ഞു കാല് നക്കി നടക്കുമ്പോള്‍ തമിഴ് നാട് കഴിഞ്ഞിട്ടേ ഇന്ത്യ ഉള്ളു എന്ന് പറഞ്ഞു തമിഴ് കൊണ്ഗ്രെസ്സ് നയം വ്യക്തമാക്കുന്നു . അവരുടെ കാഴ്ചപാടില്‍ മുല്ലപെരിയാര്‍ പ്രശനം തീരാന്‍ ഉള്ള ഏക മാര്‍ഗം ഇടുക്കിയെ തമിഴ് നാട്ടില്‍ ചേര്‍ക്കുക എന്നുള്ളതാണ് .കാര്യം എന്താണെങ്കിലും എന്റെ അഭിപ്രായം അനുസരിച്ച് ഇടുക്കി മാത്രമല്ല മുല്ലപെരിയാര്‍ തകര്‍ന്നാല്‍ പ്രശനം ഉണ്ടാകാന്‍ സാധ്യത ഉള്ള എല്ലാ ജില്ലകളും തമിഴ് നാട്ടില്‍ ചേര്‍ക്കണം എന്നാണ് . അപ്പൊ പിന്നെ മരിക്കുന്നത് മുഴുവന്‍ തമിഴന്‍ മാര്‍ ആയിരിക്കുമല്ലോ .ഒരു മലയാളി പോലും മരിക്കില്ലല്ലോ തമിഴന്‍ മാര്‍ക്ക് അങ്ങനെ തന്നെ വേണം .
ഈ ജില്ലകള്‍ തമിഴ് നാട്ടില്‍ ആകുന്നതോട് കൂടി രാഷ്ട്രീയവും സാമൂഹികവും ആയ കുറെ മാറ്റങ്ങള്‍ ഉണ്ടാകും . ഇപ്പോള്‍ പുതിയ അണകെട്ട് വേണം എന്ന് പറഞ്ഞു സമരം ചെയ്യുന്ന ഇടുക്കിക്കാര്‍ മുദ്രാവാക്യം മാറ്റി " നമ്മ അണയെ കാപ്പാത്തും" എന്ന് പറഞ്ഞു സമരം ചെയ്യും . നിരാഹാരം കിടക്കുന്ന റോഷി അഗസ്റിന്‍ എം എല്‍ എ യുടെ പേര് റോഷി സെല്‍വം എന്നാക്കും , ബിജി മോള്‍ ഇനി മുതല്‍ ബിജി മൊഴി എന്നോ ബിജി സെല്‍വി എന്നോ അറിയപ്പെടും , തമിഴ് നാടിന്‍റെ ജലവകുപ്പ് മന്ത്രി ആകാന്‍ സാധ്യത ഉള്ള പി ജെ ജോസഫ് ഇനി മുതല്‍ ജോസഫ് ചാമി എന്നാ പേരില്‍ അറിയപ്പെടും . കേരള കോണ്‍ഗ്രസ് പേര് മാറ്റി തമിള്‍ കൊണ്ഗ്രെസ്സ് എന്നോ തമിള്‍ മുന്നേറ്റ കഴകം എന്നോ ആകും . കെ എം മാണിയെ കലൈഞ്ഞെര്‍ കെ എം കരുണമണി എന്നോ മണിയപ്പന്‍ എന്നോ വിളിക്കാം . പി സി ജോര്‍ജിനെ ജൈക്കോ എന്ന് പേര് മാറ്റി വൈക്കോ അവര്‍കളുടെ കൂടെ കൂട്ടും .കോട്ടയം ജില്ലയുടെ പേര് കൊട്ടയാംപെട്ടി , എറണാകുളം ജില്ല എറണാകോവില്‍ എന്നും അറിയപ്പെടും..
മേല്‍പറഞ്ഞത് മുഴുവന്‍ ഒരു തമാശ ആയി കാണണ്ട . ഇന്ത്യ പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരെ നേരിടുന്ന സ്ഥിതി വിശേഷം ആണ് ഇപ്പോള്‍ കേരള തമിഴ് നാട് അതിര്‍ത്തിയില്‍ . ആളുകള്‍ സംഘം ചേര്‍ന്ന് വന്നു അക്രമം അഴിച്ചു വിടുന്നു ,അവരെ അറസ്റ്റ് ചെയ്യാന്‍ എന്നാ വ്യാജേനെ പിന്നാലെ വരുന്ന തമിഴ് നാട് പോലീസ് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന . പ്രതിരോധിക്കാന്‍ പോലും കഴിയാതെ ഒരു ജനം മുഴുവന്‍ ആശങ്കയുടെ ഭീതിയില്‍ കഴിയുമ്പോള്‍ ഒരു രാഷ്ട്രീയ നേതാക്കള്‍ പോലും ആശ്വാസവുമായി എത്തുന്നില്ല . ബധിര കര്‍ണം ബാധിച്ച മുഖ്യനും കൂട്ടുകാരും ഒരു ഗൃഹപാഠം പോലും ചെയ്യാതെ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ നാള്‍ക്കു നാള്‍ തോല്‍വി ഏറ്റുവാങ്ങുന്നു . നിയമവും വാദങ്ങളും മാത്രം അടിസ്ഥാനമാക്കി വിധി പറയുന്ന കോടതി തമിഴ്നാടിനു അനുകൂലമായി വിധിച്ചാല്‍ അത് കേരളത്തിന്റെ തോല്‍വിയായി വിലയിരുത്തണം . വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ തോന്നിവാസം കാണിച്ച ഒരു സര്‍ക്കാരിന്റെ തോല്‍വി . സ്വന്തം ജനത്തെ സംരക്ഷിക്കാം കഴിയാത്ത ഈ സര്‍ക്കാര്‍ ഇനി കേരളം പകുതി തമിഴ്നാട്ടില്‍ ചേര്‍ക്കാന്‍ പറഞ്ഞാല്‍ പോലും മിഴിച്ചു നോക്കി ഇരിക്കുകയെ ഉള്ളു .
എങ്കിലും തമിഴാ നീ വീണ്ടും വീണ്ടും ഞങ്ങളെ അതിശയിപ്പിക്കുന്നു .പണ്ട് നിന്നോട് ഞങ്ങളുടെ കൊച്ചിന്‍ ഹനീഫ " നിന്റെയൊക്കെ കളി ഈ തമിഴ്നാട്ടില്‍ അല്ലെ നടക്കു ദൈര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലോട്ടു വാടാ എന്ന് പറഞ്ഞത് എത്ര ശരി ".
കോടതി കേരളത്തിന്റെ വാദം തള്ളിയിരിക്കുന്നു... ജലനിരപ്പ് കുറയ്ക്കില്ല... കോടതിയില്‍ തെറ്റായ വിവരം നല്‍കി ജനങ്ങളെ പറ്റിച്ചില്ലേ... നമ്മളെ തോലിപിച്ചത് നമ്മളൊക്കെ ജയിപ്പിച്ചു വിട്ടവര്‍ തന്നെ....
ReplyDeleteഅനുഭവിക്യ... അല്ലാതെന്തു...
നമ്മള്‍ എത്ര കൊണ്ടാലും പഠിക്കില്ല ,കേരളം മുഴുവന്‍ തമിഴ്നാട്ടില്‍ ചേര്‍ത്താലും തരക്കേടില്ല ,അതാകുമ്പോള്‍ കുറച്ചെങ്കിലും നീതി കിട്ടുമല്ലോ
ReplyDeleteഇപ്പോള്‍ തമിഴന്മാര്‍ പറയുന്നു അവര്‍ക്ക് ഇടുക്കി ജില്ല വേണ്ടെന്നു. കൂടാതെ അവരുടെ രണ്ടോ മൂന്നോ ജില്ലകള്‍ കൂടി നമുക്ക് തന്നേക്കാമെന്നും കൂടി പറയുന്നു. കാരണം എന്തെന്നല്ലേ? കേരളാ നേതാക്കളെ തമിഴന്മാരായി കൊണ്ട് നടക്കേണ്ട ഗതികേട് ഓര്‍ത്തിട്ടാണെന്ന് ഒരു തമിള്‍ തിരുട്ടു ഗ്രാമം തലൈവര്‍ സ്വകാര്യമായി പറഞ്ഞു. നമ്മുടെ കേരള നേതാക്കന്മാര്‍ തമിഴന്മാര്‍ ആയാലുള്ള അവസ്ഥ ഓര്‍ത്തിട്ടു ജയലളിത പോലും പേടിച്ചു പോയി. തമിഴ് നാട് മൊത്തം വല്ല പാകിസ്ഥാന്‍ കാരനും വിറ്റു കളയാന്‍ കെല്‍പുള്ളവരല്ലേ നമ്മുടെ കേരളാവിലെ നേതാക്കന്മാര്‍? ശുംഭന്‍മാരും കൊഞ്ഞാന്ടന്‍ മാരും ഒക്കെ ഇനി തമിള്‍ തെറികള്‍ പഠിക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുമ്പോള്‍.....? എന്‍ ആണ്ടവരെ കാപ്പാത്തുന്ഗോ.
ReplyDelete