
പ്രിയപെട്ടവരെ നമ്മുടെ മുറവിളി രാഷ്ട്രീയ ബധിര കര്‍ണങ്ങളില്‍ പതിച്ചു തുടങ്ങി . ഇതാ രാഷ്രീയക്കാര്‍ സംഘം ചേര്‍ന്ന് മുല്ലപെരിയറിനു പഠന യാത്ര തുടങ്ങി കഴിഞ്ഞു . ഇതിനു വേണ്ടിയല്ലേ നമ്മള് ഇത്രയും ബഹളം വച്ചത് ഇതാ എല്ലാം പരിഹരിക്കപെടാന്‍ പോകുന്നു .എന്ന് രാവിലെ സഖാവ് വീ എസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷവും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വലതു പക്ഷവും മുല്ലപെരിയാര്‍ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു . മിനുട്ടുകളുടെ വ്യത്യാസത്തില്‍ ആണ് രണ്ടു ടീമുകളും മുല്ലപെരിയറില്‍ എത്തിയത് . ഡാം പൊട്ടി ഒഴുകി വരുന്ന വെള്ളത്തിന് LDF , UDF വ്യത്യാസം കണ്ടു പിടിക്കാനും അതനുസരിച്ച് കൈ കാര്യം ചെയ്യാനും ഉള്ള കഴിവ് ഉള്ളത് കൊണ്ട് പ്രത്യേകം അലങ്കരിച്ച രണ്ടു ബോട്ടുകളില്‍ ആയിട്ടാണ് രാജാക്കന്മാര് എഴുന്നള്ളുന്നത് . ഉടനെ തന്നെ മുസ്ലിം ലീഗ് , ബി ജെ പി , കേരള കോണ്‍ഗ്രസുകള്‍ , എന്‍ സി പി , ജെ എസ് പി , സി എം പി എന്നിങ്ങനയുള്ള എല്ലാ പാര്‍ട്ടികളും വ്യതസ്തമായി വേറെ വേറെ ബോട്ടുകളില്‍ ഡാം സന്ദര്‍ശിക്കുന്നതയിരിക്കും . നമ്മുടെ ഒരു കഷ്ട്ടം നോക്കണേ മലയാളിയുടെ ജീവന്റെ പ്രശനം വരുമ്പോള്‍ പോലും ഒന്നിച്ചു ചേര്‍ന്ന് കാര്യങ്ങള്‍ നീക്കാന്‍ ഇവര്‍ക്ക് രാഷ്രീയ അയിത്തം സമ്മതിക്കുന്നില്ല . ഒരുമിച്ചു പോയാല്‍ തങ്ങളുടെ പ്രാധാന്യം കുറഞ്ഞു പോകുമോ എന്ന് കരുതി ആയിരിക്കണം ഇത്തരം നാടകങ്ങള്‍ . അതായതു ജനങ്ങളുടെ ജീവന് അല്ല അവരുടെ കണ്ണില്‍ പൊടിയിട്ടു ആള് ആകുകയാണ് ഇവരുടെ ലക്ഷ്യം .
സന്ദര്‍ശം മാത്രമല്ല എല്ലാവരും ചില ചില കണ്ടു പിടുത്തങ്ങള്‍ നടത്തുകയും പരിഹാര മാര്‍ഗങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു . ഇതാണ് പറഞ്ഞത് കാര്യം നടക്കണമെങ്കില്‍ രാഷ്ട്രീയക്കാര്‍ വേണമെന്ന് . നമ്മള് വെറുതെ കിടന്നു കുരചിട്ടോ , ഇന്റര്‍നെറ്റില്‍ ലൈക് അടിച്ചാലോ ഒന്നും ഇതു പോലെയുള്ള കാര്യങ്ങള്‍ നടക്കുമോ . നമ്മുടെ രമേശ് ചെന്നിത്തല ആണ് കാര്യം പറഞ്ഞത് ഡാമിന്റെ സ്ഥിതി അതീവ ഗുരുധരം ആണ് പോലും. ചോര്‍ച്ച കൂടിയിട്ടുണ്ടത്രേ . സ്ഥിതിഗതികള്‍ അതീവ ഗുരുതരം ആണെന്ന് ബോദ്യപെട്ടുവത്രേ . അത് കൊണ്ട് ഉടനെ തന്ന ഇതിനു പരിഹാരം കാണണം പോലും . നല്ല കാര്യം എങ്കിലും ഒന്ന് ചോദിക്കട്ടെ . താങ്കള്‍ എപ്പോഴാണോ ഏതൊക്കെ അറിഞ്ഞത് ഈ കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണോ തണുപ്പ് കൊണ്ട് ഈ മലകയറി വന്നത് . പിന്നെ ഇതിനു പരിഹാരം കാണണം എന്ന് താങ്കള്‍ പറയുന്നത് ആരോടാണ് . താങ്കള്‍ ഒന്നാമന് ആയിരിക്കുന്ന കേരളം ഭരിക്കുന്ന സര്‍ക്കാരിനോടോ . അതോ കേന്ദ്രം ഭരിക്കുന്ന താങ്കളുടെ തന്നെ പാര്‍ട്ടിയോടോ . ഉരല് പോയി മദ്ദളത്തോട് സങ്കടം പറയും പോലെ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇതിനു ഞങ്ങള്‍ എന്ത് പഴമൊഴിയാണ് പറയുക . ഏതെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ പറ .
കഴിഞ്ഞില്ല ഇതൊന്നും ഒരു ചുക്കുമല്ല സഖാവ് വീ എസ് പറഞ്ഞത് കേട്ടാല്‍ നിങ്ങള്‍ ആവേശം കൊണ്ട് പുളകിതരാകും . ചോര തിളച്ചു മറിയും ഇത്രയും ആവേശകരമായ ഒരു പ്രസ്താവന അടുത്ത കാലത്തൊന്നും ഒരു രാഷ്ട്രീയക്കാരനും പറഞ്ഞിട്ടില്ല . സര്‍ക്കാര്‍ അനുവദിച്ചാല്‍ ഡാം ഇടതു പക്ഷം പണിയുമത്രേ . അതിനു വേണ്ട പണം ബക്കറ്റു പിരിവു നടത്തി സമാഹരിക്കും പോലും . ഓ രോമാഞ്ചം രോമാഞ്ചം കണ്ടു പഠിക്ക് സോഷ്യല്‍ സൈട്ടുകാരാ . ചുമ്മാ ഇരുന്നു ല്യ്ക്കും കമന്റും ഇടുന്നതല്ലാതെ എങ്ങനെ ഒരു പ്രസ്താവന നടത്താന്‍ നിന്നെ കൊണ്ട് പറ്റിയോ . എന്നാലും അല്ല കോയ ഈ വീ എസ് അല്ലായിരുന്നോ ആറുമാസം മുമ്പ് സര്‍ക്കാരും അത് പോലെ തന്നെ ഇടതു പക്ഷവും സഖാവിനു തന്നെ ഒരു അനുമതി കൊടുത്തു ഇടതു പക്ഷത്തിനു അങ്ങ് പണിതു കൂടാരുന്നോ ? . അതോ ചേരന് പറഞ്ഞ പോലെ ഈ ഡാം ഇന്നലെ പൊങ്ങി വന്നതാണോ . എനിക്കറിയില്ല പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തെറ്റ് ചൂണ്ടിക്കാണിച്ചതിനു ശേഷം എന്നെ കല്ലെറിയട്ടെ .
കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും വീ എസ് പറഞ്ഞതില്‍ കാര്യം ഇല്ലാതെ ഇല്ല . ഇടതു പക്ഷം കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും പണം പിരിച്ചു ഒരു ഡാം പണിയട്ടെ . കൂടുതല്‍ സംസ്ഥാനങ്ങളില്‍ പിടി പാടുള്ള കൊണ്ഗ്രെസ്സ് , ബി ജെ പി എന്നിവര്‍ കൂടുതല്‍ പണം പിരിച്ചു വേറെ വേറെ രണ്ടു കൂറ്റന്‍ ഡാം പണിയട്ടെ . പ്രാദേശിക പാര്‍ട്ടികളായ മുസ്ലിം ലീഗ് , കേരള കോണ്‍ഗ്രസ് എന്നിവര്‍ മലപ്പുറത്ത് നിന്നും കോട്ടയത്ത് നിന്നും പണം സമാഹരിച്ചു ഓരോ ബേബി ഡാമുകള്‍ വീതം പണിയട്ടെ . പിന്നെ ഉള്ള പീക്കിരി പാര്‍ട്ടികളൊക്കെ ആവും പോലെ പണം സമാഹരിച്ചു വല്ല ചെക്ക് ഡാമോ , തടായണയോ ഉണ്ടാക്കട്ടെ എല്ലാം വേറെ വേറെ വേണം . അത് കഴിഞ്ഞാല്‍ പിന്നെ മുല്ലപെരിയാര്‍ പൊട്ടിയാലും ഇതില്‍ ഏതിലെങ്ങിലും ഒക്കെ തങ്ങി നില്ക്കുമല്ലോ .നമ്മുടെ ഒരു ഗതികെടെ ..?
KEYWORDS: MULLAPERIYAR ,DAM 999, KERALA , TAMILNADU