Tuesday, November 15, 2011

ഭരത് സലിം കുമാറും കൊടംബോക്കം ജഗതിയും .


മലയാളികള്‍ അങ്ങനെയാണ് തറവാട് മുടിഞ്ഞാലും വഴിയാധാരം ആയാലും അഹങ്കാരത്തിനും തന്പോരിമക്കും ഒരു കുറവും വരുത്തില്ല .തക്കാളിപ്പെട്ടിക്കു സ്റ്റീല്‍ പൂട്ട്‌ . കാളവണ്ടിക്ക് നമ്പര്‍ പ്ലേറ്റ് തുടങ്ങിയ പഴമൊഴികള്‍ എല്ലാം മലയാളിയുടെ മാത്രം സംഭാവന്‍ ആണെല്ലോ.
കാര്യം ഏതായാലും ഇതൊന്നുമല്ല . സമരം , സങ്കടന , തിയേറ്റര്‍ ഇങ്ങനെ എല്ലാ മേഖലകളും സമരത്തില്‍ സ്തംഭിച്ചു മലയാള സിനിമയുടെ പോസ്റ്മോര്ട്ടോം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഓപറേഷന്‍ തിയേറ്റര്‍ന്റെ മെയിന്‍ സ്വിച്ച് ഓഫ്‌ ചെയ്യുന്ന ചില കാര്യങ്ങള്‍ ആണ് ഇപ്പോള്‍ നടന്നത് . വേറൊന്നുമല്ല ഒരു ദിവസം രാവിലെ മലയാളത്തിന്റെ അമ്പിളി ക്കല ആയ , ജഗതി ചേട്ടന്‍ പറഞ്ഞു ഭരത് ഗോപിക്ക് ശേഷം ദേശീയ അവാര്‍ഡ്‌ ആര്‍ക്കും കിട്ടാം എന്നാ അവസ്ഥ ആണ് . അത് കൊണ്ട് ഭരത് ഗോപിക്ക് ശേഷം കിട്ടിയ അവാര്‍ഡുകളൊന്നും ഗൌരവമായി കാണാന്‍ പറ്റില്ല . ഇപ്പോ നിങ്ങളുടെ മനസ്സില്‍ എന്ത് തോന്നുന്നു . പറഞ്ഞത് കമല ഹസനെ പറ്റി ആണോ , അല്ല . മമ്മുക്കയെ പറ്റി ആണോ , അല്ല . ലാലേട്ടനെ പറ്റി ആണോ അല്ല . ഇനി സുരേഷ് ഗോപിയെ ആണോ ആവാന്‍ വഴിയില്ല കാരണം സുരേഷ് ഗോപിയും ഒരു തിരിവിതംകൂര്‍ നായര്‍ അല്ലെ .(മേല്‍ പറഞ്ഞതെല്ലാം നിങ്ങളുടെ മനസ്സില്‍ മുഴങ്ങിയ ആത്മഗതം ആണ് അല്ലാതെ ഞാന്‍ പറഞ്ഞതല്ല) . അപ്പൊ പിന്നെ ഇതു ആരെപറ്റി ആയിരിക്കും സലിം കുമാറിനെ പറ്റി ആണോ . ആണ് , അതെ.
ഇതേ ചിന്തയാണ് സലിം കുമാറിനും ഉണ്ടായതു അതെ " അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് " . ഉടനെ തുടങ്ങി അടി നല്ല കൊച്ചിന്‍ ഭാഷയില്‍ സലിം കുമാര്‍ മറുപടി കൊടുത്തു . വെറും പഴയ കൊടംബോക്കക്കാരനായ ഒരു വയസന്റെ നിരാശയുടെ സ്വരമാണ് ജഗതിയുടെതത്രേ . ഇത്രയും കാലമായിട്ടും ഒരു അവാര്‍ഡും കിട്ടാത്തതിന്റെ കടുത്ത നിരാശയാണ് ഇതിനെല്ലാം കാരണം . അങ്ങനെ ഒരു റിയാലിറ്റി ഷോയുടെ മത്സരത്തില്‍ എന്നാ പോലെ പെര്‍ഫോര്‍മന്‍സ് കഴിഞ്ഞു നില്‍ക്കുകയാണ് രണ്ടു പേരും ഇനി വോട്ടു ചെയ്തു ജയിപ്പിക്കെണ്ടാതാണ് നമ്മുടെ കടമ , കാരണം ഇനിയിപ്പോള്‍ ഇതൊന്നും അല്ലാതെ മലയാള സിനിമയെ പറ്റി ഒന്നും ചര്‍ച്ച ചെയ്യേണ്ടി വരില്ല ... അവാര്‍ഡ്‌ കിട്ടാത്ത കൊണ്ട് ജഗതി ചേട്ടന്‍ അഭിനയിച്ച പടങ്ങള്‍ എല്ലാം കൊള്ളില്ല എന്നുണ്ടോ . അതോ അവാര്‍ഡ്‌ കിട്ടിയത് കൊണ്ട് സലിം കുമാറിന്റെ പടം മാത്രം കണ്ടാല്‍ മതി എന്നാണോ . ഒരു വിലയിരുത്തല്‍ നടത്താന്‍ ഞാന്‍ മുതിരുന്നില്ല അത് നിങ്ങള്‍ പറയു .
ഹാസ്യത്തിന് മലയാള സിനിമയില്‍ ഓരോ കാലത്തും ഓരോ താരങ്ങള്‍ ഉണ്ടായിരുന്നു . അടൂര്‍ ഭാസി , ബഹദൂര്‍ , പപ്പു ,മാള , ഇന്ദ്രന്‍സ് , ഹരി ശ്രീ അശോകന്‍ , സലിം കുമാര്‍ , സുരാജ് അങ്ങനെ അങ്ങനെ .. താരങ്ങള്ക്കൊക്കെ ഒപ്പവും അവരെ എല്ലാം മറികടന്നും എന്നും ഒരു പോലെ നിന്ന ഒരു താരമേ ഉള്ളു അത് ജഗതി ചേട്ടന്‍ ആണ് അതിനു ആര്‍ക്കും സംശയം ഇല്ല എന്ന് തോന്നുന്നു . ജഗതി ചേട്ടന്‍ പറഞ്ഞ കാര്യങ്ങളില്‍ സത്യം ഒന്നുമില്ലെങ്ങിലും പ്രതിഭയുടെ തിളക്കമോര്‍ത്തു സലിം കുമാറിന് വെറുതെ വിടാമായിരുന്നു . അവാര്‍ഡ്‌ കിട്ടിയതിനു ശേഷമുള്ള സലിം കുമാറിന്റെ മാറ്റങ്ങളോടു ഇതും ചേര്‍ത്ത് വയിക്കപെടുമ്പോള്‍ കൂടുതല്‍ നഷ്ട്ടം സലിം കുമാരിനായിരിക്കും അതില്‍ സംശയം ഒന്നുമില്ല . ദുബായില വച്ച് നടന്ന ഒരു സ്വീകരണ ചടങ്ങില്‍ ചിലര്‍ കൂവി എന്ന് പറഞ്ഞു അവരോടു രോഷം കൊണ്ട്, അവരെ ചീത്ത പറഞ്ഞു പ്രസംഗം അവസാനിപിച്ച സലിം കുമാറിന്റെ രൂപം മനസില്‍ വച്ച് കൊണ്ട് പറയട്ടെ . സലിം കുമാര്‍ താങ്കള്‍ ഒരല്‍പം സൂക്ഷിക്കുന്നത് താങ്കള്‍ക്ക് വളരെ നല്ലതായിരിക്കും . അല്ലെങ്ങില്‍ "മലയാളിയുടെ മനസിലെ അവാര്‍ഡിന്റെ കൂട്ടില്‍ ഉദിച്ചു നില്‍ക്കുന്ന അമ്പിളിക്കലയെ മറക്കാന്‍ ശ്രമിച്ച ഒരു കുഞ്ഞു മേഘമായ് താങ്കള്‍ ഏതോ ഒരു കാറ്റില്‍ എങ്ങോ പൊയ് മറയും . ഒരു രേഖ പോലും ബാക്കി വയ്ക്കാതെ ".

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. allankilum ee koothara nadaneyum ambili chettaneyum thammil thaarathammyam cheyyand aenthu kaaryamaanullath......oru vrithiketta nadappum chiriyum oru suhruthinodu polum parayan kollatha avinja thamaashayum kondu screenil varunn ivane kaanumpol thanne arappanu.....pinne avard kitti ennu parayunna filimil val;iya abhinayamonnum njaan kandilla......jagathi chettante peru ambili ennanu,,,,,ambili ennal nakshathram.....atheppolum mukalil thanneyaanu......aa nilayilekku ee vrithi ketta nadan uyaranamenkil janmangal iniyum oru paad kashiyendi irikkunnu.....naayaayittum nariyaayittum pinne naranaayittum....

    ReplyDelete