കേരളത്തിന്റെ ക്രമസമാധാന നില തൃപ്തികരമായി കാത്തു സൂക്ഷിക്കുന്നതില്‍ സദാചാര പോലീസ് കാണിക്കുന്ന അതീവ ജാഗ്രത നിങ്ങള്‍ക്കറിയാമല്ലോ . ആയതിനാല്‍ കേരള സര്‍കാരിന്റെ സ്പെഷ്യല്‍ ഉത്തരവ് പ്രകാരം എമ്പ്ലോയെമെന്റ്റ് എക്സ്ചേഞ്ച് വഴി ഉടനെ സദാചാര പോലീസിലേക്ക് ആളെ എടുക്കുന്ന വിവരം സസന്തോഷം അറിയുക്കുന്നു ആയതിനാല്‍ താഴെ പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ സ്വയം സാക്ഷ്യപെടുത്തിയ യോഗ്യതകളുമായ് അടുത്തുള്ള പോലീസ് ഓഫീസില്‍ ബന്ധപെടുക
- സ്കൂള്‍ തലത്തില്‍ എങ്കിലും ഒന്ന് രണ്ടു അടിപിടി , കല്ലേറ് തുടങ്ങിയവയില്‍ പ്രാഗത്ഭ്യം തെളിയിച്ചിരിക്കണം . കത്തികുത്ത് പെണ്ണ് കേസ് ഏവ ഉണ്ടെങ്കില്‍ മുന്ഗണന ഉണ്ടായിരിക്കും .
- നിങ്ങള്‍ ഒരു ബിരുദ ധാരിയോ , ഏതെങ്കിലും ജോലി ചെയ്യുന്ന ആള്‍ ആണെങ്ങില്‍ ഈ ജോലിക്ക് നിങ്ങള്‍ അര്‍ഹനല്ല . എങ്കിലും പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാന്‍ അപേഷിക്ക്വുന്നതാണ് .
- നിങ്ങളുടെ കണ്ണുകള്‍ ഇപ്പോഴും സംശയത്തോടെ മറ്റുള്ളവരെ നോക്കുന്നവ ആയിരിക്കണം . സ്വന്തം അമ്മയും പെങ്ങളും പോലും നിങ്ങളുടെ കണ്ണില്‍ സംശയിക്കപെടണ്ടാവര്‍ ആയിരിക്കണം .
- മലയാള ഭാഷയില്‍ സര്‍വ സാധാരണമായ തെറികള്‍ക്ക് പുറമേ നിങ്ങള്‍ ഗവേഷണത്തിലൂടെ ഏതെങ്കിലും പുതിയവ കണ്ടു പിടിച്ചിട്ടുങ്ങില്‍ . അടുത്തുള്ള കൊട്ടേഷന്‍ പാര്‍ട്ടി നേതാവിന്റെ കയ്യില്‍ നിന്നോ അല്ലെങ്ങില്‍ സംസ്ഥാന ചീഫ് വിപ്പ് , സംസാരിക, സിനിമ മന്ത്രി എന്നിവരുടെ അടുത്ത് നിന്ന് സാക്ഷ്യപെടുത്തിയ സെര്ടിഫികെട്റ്റ് വാങ്ങേണ്ടതാണ് .
- നാടന്‍ കലകള്‍ ആയ ഇരുട്ടടി , ബസിലോ സിനിമ ഹാളിലോ സ്ത്രീകളെ തോണ്ടല്‍ , നാടന്‍ വാറ്റ് തുടങ്ങിയവയില്‍ പ്രാഗത്ഭ്യം തെളിയിച്ചര്‍ക്ക് പത്തു ശതമാനം ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നു .
- കമിതാക്കള്‍ എന്ന ധാരണയില്‍ ഏതെങ്കിലും അമ്മ മകന്‍ , അച്ഛന്‍ മകള്‍ , ഭാര്യ ഭര്‍ത്താവു , സഹോദരന്‍ സഹോദരി എന്നിവരെ ഒറ്റെക്കോ കൂട്ടം ചേര്‍ന്നോ കൈകാര്യം ചെയ്തിട്ട് ഉണ്ടെങ്കില്‍ നിങ്ങള്ക്ക് നേരിട്ടുള്ള നിയമനം നല്‍കുന്നതായിരിക്കും .
- ഭാര്യ ഭര്‍ത്താക്കന്മാര്‍ അല്ലെങ്ങില്‍ സത്യമായ് പ്രണയിക്കുന്നവര്‍ എന്ന ധാരണയില്‍ ഏതെങ്കിലും പെണ്‍ വാണിഭ സങ്കങ്ങളെ നേരിട്ടോ അല്ലാതെയോ സഹായിച്ചവര്‍ക്കും മേല്പറഞ്ഞ പരിഗണന ലഭിക്കുന്നതായിരിക്കും .
- വീടിനടുത്തുള്ള നിങ്ങള്‍ ആഗ്രഹിച്ച ഏതെങ്കിലും പെണ്‍ കുട്ടികള്‍ മറ്റാരെയെങ്ങിലും പ്രേമിക്കുകയോ അവരെ കാണാന്‍ വരുന്ന കമിതാക്കളെ ഓടിച്ചിട്ട് തല്ലി കൊല്ലുകയും ചെയ്തിട്ടുണ്ടെകില്‍ നിങ്ങള്ക്ക് നേരെ വന്നു സബ് ഇന്‍സ്പെക്ടര്‍ ആയി ചാര്‍ജ് എടുക്കാവുന്നതാണ് .
- പ്രവാസികള്‍ ആയി മറ്റേതെങ്കിലും രാജ്യത്തു ജോലി നോക്കുന്ന സമയത്ത് തികച്ചും പ്രകൃതിയുടെ ആവശ്യ പ്രകാരം നൈറ്റ് ക്ലബ്ബുകള്‍ , മറ്റു അനുബന്ധ നിഷ്കളങ്ക സെറ്റ് അപ്പുകള്‍ എന്നിവയും അതെ സമയം തന്നെ നാട്ടിലെ ഭാര്യ കുടുംബം എന്നിവയുമായി തികച്ചും ആതാമാര്തമായ ബന്ധം സൂക്ഷിക്കുകയും ചെയ്ത മഹത് വ്യക്തികള്‍ പ്രവാസി കാര്യാ മന്ത്രാലയം വഴി അപെഷിക്കാവുന്നതാണ് .
- ഇതിനൊക്കെ പുറമേ നാട്ടുകാരോ വീട്ടുകാരോ നിങ്ങളെ ഒന്നിനും കൊല്ലത്തവര്‍ സാമൂഹ്യ ദ്രോഹികള്‍ , അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിവില്ലാത്തവര്‍ തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ട് പതിവായി മൂടുന്നെങ്ങില്‍ ഉറപ്പിക്കുക ഈ ജോലി നിങ്ങള്‍ക്കുള്ളതാണ് .
നോട്ട് : എല്ലാവര്ക്കും അവരവരുടെ പഞ്ചായത്തില്‍ തന്നെ കഴിവ് തെളിയിക്കാന്‍ അവസരം കൊടുക്കുന്നതായിരിക്കും . ബസ് സ്റ്റാന്റുകള്‍ , റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ചു പ്രവര്തിക്കുവര്‍ക്ക് മുന്ഗണന ഉണ്ടായിരിക്കും .
:) funny
ReplyDelete