Sunday, November 20, 2011

മതവും മനോരോഗവും .


കുറച്ചു ദിവസമായി മനസ്സില്‍ കിടക്കുന്ന ചില കാര്യങ്ങള്‍ പങ്കു വയ്ക്കാന്‍ ആണ് . ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നത് എന്റെ സ്ഥിരം തറ കൊമെടി വിട്ടു കുറച്ചു സീരിയസ് ആയിട്ടുള്ള ഒരു കാര്യത്തിന് വേണ്ടിയാണു ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത് . അത് കൊണ്ട് ഈ പോസ്റ്റില്‍ എന്തെങ്കിലും ഇഷ്ട്ടപെടാതതോ വിഷമമുണ്ടാക്കുന്നതോ ആയ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ആദ്യം എന്നെ കല്ലെറിയട്ടെ.

കുറച്ചു ദിവസങ്ങള്‍ ആയി സോഷ്യല്‍ മീഡിയകളില്‍ എല്ലാം പല മതങ്ങളെയും അവഹേളിക്കുന്ന ചില പോസ്റ്റുകളും ചിത്രങ്ങളും കണ്ടു പല ആളുകളും അത് ഷെയര്‍ ചെയ്യുന്നു കമന്റ്‌ ഇടുന്നു അങ്ങനെ അതിന്റെ പതാക വാഹകര്‍ ആകുന്നു . സ്വാഭാവികം ആയും ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ അതതു മതത്തില്‍ പെട്ടവര്‍ക്കും മനുഷ്യ സ്നേഹം ഉള്ളവര്‍ക്കും രോഷവും പ്രതിഷേധവും ഉണ്ടാകും അതിന്റെ പ്രതികരണങ്ങള്‍ ആണ് ഇത്തരം സംഭവങ്ങള്‍ പെട്ടന്ന് പരക്കാന്‍ കാരണം. അതിനെതിരെ എല്ലാ സമൂഹങ്ങളും രംഗത്ത് വരുന്നത് ഒരു നല്ല ലക്ഷണം ആണ് .

ഞാന്‍ ഇതരം പോസ്റ്റുകള്‍ നോക്കിയപ്പോള്‍ എനിക്ക് മനസിലായത് ഇതിന്റെ നിര്‍മാണത്തിലും പ്രചാരത്തിലും പിന്നില്‍ കൂടുതലും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ആണ് . മാത്രമല്ല ഹിന്ദുക്കളെ അപമാനിച്ചു നടത്തിയ ഒരു പോസ്റ്റില്‍ ജീസസ് കീ ജയ്‌ എന്നും കണ്ടു .മക്കയെ അപമാനിച്ചുള്ള ചിത്രങ്ങല്‍ കണ്ടാലും അത് ചെയ്തവര്‍ ഇന്നവര്‍ ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ആണ് നടന്നത് . ഇതൊക്കെ ചെയ്തത് പാക്കിസ്ഥാന്‍ കാര്‍ ആണെന്ന് പറഞ്ഞു നമുക്ക് ഒഴിയാം എന്നാല്‍ പറയട്ടെ അവരൊന്നും ഇത്രത്തോളം അധപതിച്ചിട്ടില്ല . പാക്കിസ്ഥാന്‍ കാര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒക്കെ അവരുടെ മത പരമായ അറിവുകള്‍ വച്ച് മാത്രം ആണ് . ഒന്നാം ക്ലാസ്സു മുതല്‍ എല്ലാ മതങ്ങളെയും ജാതികളെയും പറ്റി പഠിപ്പിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ലോകത്ത് അധികമില്ല അത് കൊണ്ട് പാക്കിസ്ഥാന്‍ പോലുള്ള രാജ്യക്കാരുടെ പ്രതികരണങ്ങള്‍ കണ്ടു നമ്മുടെ രക്തം ചൂട് പിടിക്കണ്ട കാര്യമില്ല അതൊക്കെ അവരുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രശ്നം ആണ് . കണ്ണിന്റെ ഡോക്ടര്‍ കണ്ണിനെ പറ്റി മാത്രം പഠിച്ചിട്ടല്ല ഡോക്ടര്‍ ആകുന്നത്‌ അയാള്‍ മനുഷ ശരീരത്തെ പറ്റിയും മരുന്നുകളെ പറ്റിയും നീണ്ട പഠനം നടത്തിയതിനു ശേഷം ആണ് അയാള്‍ കണ്ണ് എന്ന് ഒരു അവയവത്തില്‍ മാസ്റ്റര്‍ ആകുന്നത്‌ . ഇതു പോലെയാണ് മതങ്ങളുടെ കാര്യവും എല്ലാ മതങ്ങളെയും അവ പങ്കു വയ്ക്കുന്ന മാനുഷിക മൂല്യങ്ങളെ പറ്റിയും പഠിക്കാതെ കേവലം ഒരു മതത്തിലെ ഏതാനും ചില ഭാഗങ്ങള്‍ ആരെങ്ങിലും വികലമായി പഠിപ്പിക്കുനത് ആണ് ഇത്തരക്കാരെ സൃഷ്ട്ടിക്കുന്നത് .
ഖുറാനോ , ബൈബിള്‍ ഭഗവത് ഗീത തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചാ ഏതെങ്കിലും ഒരുവന് ഇങ്ങനെ ഒക്കെ ചെയ്യാന്‍ കഴിയുമോ , മറ്റു മതക്കാരെ അപമാനിക്കണം എന്ന് ഇതില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ . മേല്‍ പറഞ്ഞ തരക്കാര്‍ ആരെങ്ങിലും അത്തരം ഒരു വാചകം കാട്ടി തന്നാല്‍ ഇനിയുള്ള കാലം നിങ്ങളുടെ പാദ സേവകര്‍ ആയി ജീവിക്കാം . സാധാരണ പറയുന്ന പോലെ ഇതൊക്കെ നിങ്ങളുടെ പൈതൃകത്തിന്റെ കുഴപ്പം ആണ് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . പകരം ഇതൊക്കെ സ്ഥാന ചലനം സംഭവിക്കുന്ന തലച്ചോറുകളുടെ കുഴപ്പമാണ് . തലയില്‍ ഇരിക്കണ്ട തലച്ചോര്‍ പ്രിഷ്ട്ടത്തില്‍ ആയിപോയതിന്റെ കുഴപ്പം . ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒന്ന് പോലെ വാഴുന്ന ഈ നാട്ടില്‍ തീ വിതച്ചാല്‍ ആദ്യം ചാമ്പല്‍ ആക്കപെടുക നീ പിറന്നു വീണ അസ്ഥിതം ആണെന്നുള്ള അറിവില്ലായ്മ . ഈ നാട്ടില്‍ വെറുപ്പ്‌ വിതച്ചിട്ട് മുഖം മൂടികള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഭീരുക്കളുടെ കബന്ധങ്ങള്‍ ആയിരിക്കും ഈ നാട്ടില്‍ ആദ്യം വീഴുക . എല്ലാ മതങ്ങള്‍ക്കും ഇത്ര മേല്‍ സ്വാതന്ത്ര്യം ഉള്ള ഈ നാട്ടില്‍ പുതുതായി നീ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നത് . സ്വന്തം രാജ്യം വിട്ടു പതിനാല് വര്ഷം വനവാസത്തിനു പോയി ത്യാഗം ചെയ്ത രാമന്റെ രാജ്യമോ , സ്നേഹത്തെ കുറിച്ച് മാത്രം പഠിപ്പിച്ചിട്ടും വിവരമില്ലാത്തവന്റെ ലോകം തെറ്റി ധരിക്കുന്ന പ്രവാചകന്‍ നബിയുടെ ലോകമോ , അതോ ഈ ലോകത്തിനു വേണ്ടി സ്വയം കുരിശു മരണം വരിച്ച യേശുവിന്റെ ലോകമോ . നിങ്ങള്ക്ക് തെറ്റി നിങ്ങള്‍ ഉണ്ടാക്കുന്നത് സാത്താന്റെ ലോകമാണ് ഇരുളും വ്യാധികളും നിറഞ്ഞ സാത്താന്റെ ലോകം നീ നിന്റെ മതത്തിന്റെ പേര് പറഞ്ഞു ഒരുവനെ കൊല്ലുമ്പോള്‍ , അപമാനിക്കുമ്പോള്‍ നിന്റെ ദൈവം അവനു സ്വര്‍ഗം കൊടുക്കും നിനക്ക് നരകവും ഇതു സത്യമാണ് പരമമായ സത്യം . അതല്ല മറ്റു മതങ്ങളെ, വിശ്വാസികളെ അപമാനിച്ചാല്‍ സ്വര്‍ഗം തരുന്ന ദൈവം ഉണ്ടെങ്കില്‍ ഞാന്‍ ആ മതത്തില്‍ ചേരാന്‍ തയ്യാറാണ് .

ഒരു കാര്യം കൂടി നിന്റെ മതത്തെ നിന്റെ രാഷ്ട്രീയവുമായ് കൂടി ചേര്‍ത്ത് മുതലെടുപ്പ് നടത്തുവാന്‍ ആരെയും അനുവദിക്കാതിരിക്കുക . രാഷ്ട്രീയ മായ അമ്പുകളെ മതമാകുന്ന പരിച വച്ച് തടയാതിരിക്കുക . ഒന്ന് മറക്കാതിരിക്കുക ഈ മതം ഒന്നും ദൈവം സ്ഥാപിച്ചതല്ല അത് കൊണ്ട് ദൈവത്തിന്നു മാത്രമാണ് ഇന്ന് മതം കൊണ്ട് മുതലെടുപ് നടത്താന്‍ കഴിയാതിരിക്കുന്നത് .

4 comments:

  1. Paramamaaya Satyam.. You Said It....

    ReplyDelete
  2. ഒന്ന് പോ ഇഷ്ടാ.... ഗീതയും ഖുറാനും ബൈബിളും വായിച്ചിട്ട് നന്നാവാത്തവരാ ഈ ബ്ലോഗു വായിച്ചിട്ട് നന്നാവാന്‍ പോണേ ?

    ReplyDelete
  3. eda praveene nee ithryku mahan eppol ayi

    ReplyDelete