വേദനിക്കുന്ന കോടീശ്വരന്‍ എന്ന് കേട്ടിട്ടുണ്ടോ അഴകിയ രാവണനില്‍ മമ്മുക്ക ഇടക്കിടെ പറയുന്നുണ്ട് . എന്നാല്‍ ആര്‍മാധിക്കുന്ന കോടീശ്വരന്‍ എന്ന് കേട്ടിട്ട് ഉണ്ടോ . ഇല്ലെങ്ങില്‍ ബാംഗ്ലൂര്‍ വരെ ഒന്ന് പോയാല്‍ മതി കാണാം സാക്ഷാല്‍ വിജയ് മല്ല്യെ .
വെറും പത്തു ലക്ഷം രൂപക്ക് കച്ചവടം തുടങ്ങിയവനാണ് ഈ മല്യെ അയാള്‍ക്കിന്നു പത്തല്ല പതിനായിരം ലക്ഷം രൂപയുടെ കച്ചവടം ഉണ്ട് . ആള് ചില്ലരക്കാരന്നല്ല . ഒരിക്കല്‍ ഒരു ബാങ്കില്‍ നിന്ന് ലോണ്‍ ചോദിച്ചു അവര്‍ കൊടുത്തില്ല പിന്നെ വളരെ കാലങ്ങള്‍ക്ക് ശേഷം അതെ ബാങ്ക് വിലക്ക് വാങ്ങി. വേറൊരു അമേരിക്കന്‍ ബാങ്കില്‍ ചെന്ന് സ്വന്തം കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഫെരാരി കാര്‍ ഒരാഴ്ചത്തേക്ക് പണയം വച്ച് ബാങ്കുകാരെ ഇളിമഭ്യരാക്കി . പാവം ബാപുജിയുടെ കണ്ണാടിയും ഊന്നുവടിയും കോടികള്‍ മുടക്കി ലേലത്തില്‍ പിടിച്ചു ഇന്ത്യയുടെ മനം കാത്തു ( ബാപുജിയുടെ സാധനങ്ങള്‍ പണയം വച്ചത് ആരാണ് എന്ന് നമുക്ക് പിന്നീടു പരിശോധിക്കാം) . ഇതൊക്കെ ഇന്‍റര്‍നെറ്റില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ ആണ് ഉറപ്പോക്കെ അവരോടു തന്നെ ചോദിച്ചു വാങ്ങുക.ഇതെല്ലം മല്ല്യ അങ്കിളിന്റെ ഒരു വശം വേറെ ഒരു വശം ഉണ്ട് സ്പോര്‍ട്സ് എന്നൊക്കെ പറയുന്ന കാറോട്ടത്തില്‍ മല്ല്യജിക്കുണ്ട് ഒരു കമ്പനി . പിന്നെ കുട്ടിയും കോലും കളിയില്‍ സ്വന്തം ബ്രാന്റിന്റെ പേരില്‍ മറ്റൊരു ടീം . പിന്നെ കൊല്ല കൊല്ലം നടക്കുന്ന വേറൊരു സ്പോര്‍ട്സ് ഉണ്ട് . കിംഗ് ഫിഷെര്‍ കലണ്ടര്‍ , അതിനങ്ങനെ സ്പെഷ്യല്‍ നിയമങ്ങള്‍ ഒന്നും ഇല്ല . മല്ല്യാജി പുതുതായി വാങ്ങിയ ഒരു ഫ്ലൈറ്റ് എടുക്കും പതിനഞ്ചിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള കുറച്ചു രഞ്ജിനി ഹരിദാസ് മോഡല്‍ പിള്ളേരെ സങ്കടിപ്പിക്കും പിന്നെ ഒരു ഒറ്റ പോക്കാണ് ഏതെങ്കിലും ഒരു ദീപിലേക്ക് .. കൂടി ചില ഫോട്ടോഗ്രാഫര്‍ മാരും ലൈറ്റ് ബോയ്സ് ഒക്കെ കാണും എങ്കിലും ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞാല്‍ പിന്നെ മല്ല്യാജി ആണ് സന്തോഷ് പണ്ഡിറ്റ് മനസിലായില്ലേ .. പതിനെട്ടു കാര്യങ്ങളും പുള്ളി ഒറ്റക്കാണ് .തുണി ഉടുത്തും ഉടുക്കാതെയും വെള്ളത്തില്‍ മുങ്ങിയും മുങ്ങാതെയും ഒക്കെ സംഗതി തകര്‍ക്കും ഫോടോ എടുപ്പ് കണ്ടാല്‍ തോന്നും കിംഗ് ഫിഷെര്‍ കലണ്ടെരില്‍ ഒരു വര്ഷം പന്ത്രണ്ടു അല്ല ഇരുപത്തി നാലു മാസം ഉണ്ടെന്നു .. ദോഷം പറയല്ലല്ലോ ദീപിക പദുക്കോണ്‍ അടക്കം ഇന്ത്യന്‍ സിനിമക്കും സ്വന്തം മോനും ഒക്കെ കുറെ നായികമാരെ ഇങ്ങനെ കിട്ടിയിട്ടുണ്ട് .
ഇങ്ങനെ ഒക്കെ ഉള്ള ബ്രംമാണ്ട മല്ലയ്ജി ഇപ്പോള്‍ കുറച്ചു ടൈറ്റില്‍ ആണ് . ഫ്ലൈറ്റ് ഒക്കെ പഴയ പോലെ ഓട്ടം ഇല്ല . ഇന്ധന വില കൂടിയത് പോലെ ബിയര്‍ വില കൂടാത്ത കാരണം അതില്‍ നിന്നുള്ള വരുമാനവും കുറവ് . കാര്‍ ഓട്ടത്തില്‍ ആകട്ടെ മല്ല്യാജി ടീം ഓടിക്കുന്നത് കണ്ടാല്‍ അവസാന സ്ഥാനം കിട്ടുന്നവര്‍ക്കാന് സമ്മാനം എന്ന് തോന്നും . കുട്ടിയും കോലും ടീം ആകട്ടെ എന്നും പടിക്കല്‍ കൊണ്ട് പൊയ് കലം ഉടക്കും . അങ്ങനെ കാശ് പോകുന്നത്തിനു കയ്യും കണക്കും ഇല്ലാതെ വന്നപ്പോള്‍ ഈ മാന്ദ്യം എന്ന് പറയുന്ന സാധനം കിംഗ് ഫിഷെര്‍ ഫ്ലൈറ്റ് കയറി ബാംഗ്ലൂര്‍ എത്തി.
ഒരു രാജ്യത്തിന്‍റെ അതിന്റെ ഭരണാധികാരികളുടെ ഉത്തരവാദിത്യം എന്താണ് എന്ന് ലോക രാജ്യങ്ങള്‍ക്ക് വെളിവാക്കിക്കൊണ്ട് നമ്മുടെ പ്രധാനമന്ത്രി ഉടനെ ഇന്ത്യയില്‍ തിരിച്ചെത്തി.മാസങ്ങളായി തുടരുന്ന സൈലന്റ് മോഡ് പ്രൊഫൈല്‍ മാറ്റി ലൌടില്‍ ഇട്ടു കാരണം എന്താ ഇത് കേവലം രണ്ടു രൂപ പെട്രോളിന് കൂട്ടി എന്ന് പറഞ്ഞു കരയുന്ന ഇന്ത്യയിലെ വിവരദോഷികള്‍ ആയ കൂതറ കളുടെയോ കാറ്റടിച്ചു മഴ പെയ്തു വാഴ പോയി എന്നൊക്കെ പറഞ്ഞു കയറും വിഷവും എടുത്തു ആത്മഹത്യക്കൊടുന്ന ഭൂമിയെ നശിപ്പിക്കുന്ന കര്‍ഷകരുടെയോ പ്രശ്നം അല്ല . മാനസികമായും ശാരീരികം ആയും തളര്‍ന്നു കഴിയുന്ന കൊടിക്കന്ക്കിനു ആളുകള്‍ക്ക് പെട്രോള്‍ വിലയിലും താഴെ മദ്യം വിളമ്പി അവരുടെ ദുഖങ്ങളും പ്രശ്നങ്ങളും മറക്കാനും അവരുടെ കന്നീരോപ്പുവാനും അഹോരാത്രം കഷ്ട്ടപെട്ട വേദനിക്കുന്ന ഒരു കോടീശ്വരന്റെ പ്രശ്നം ആണ് . അത് കൊണ്ട് ഉടനെ മന്ത്രി സഭ വിളിച്ചു കൂട്ടി ബാങ്കായ ബാങ്കിനോടൊക്കെ ഉടന്‍ മല്ല്യജിക്ക് സഹായം ചെയ്യാന്‍ ഉത്തരവിട്ടു അതും പോരാതെ കേന്ദ്ര ഗവണ്മെന്റ് ഫണ്ടില്‍ നിന്ന് ഉടനെ ഒരു കനത്ത തുക ഉറപ്പും വരുത്തി . ഇതില്‍ പരം എന്ത് വേണം എന്ന് ചിന്തിക്കാന്‍ വരട്ടെ . അത് കൊണ്ട് മാത്രമായോ ഇത്രയും കലം നമ്മുടെ ദുഃഖം മാറ്റിയ മല്ല്യ അങ്കിളിനെ കയ്യൊഴിയാന്‍ പാടുണ്ടോ .. അത് കൊണ്ട് ഇന്നു മുതല്‍ ദിവസം രണ്ടു നേരം എങ്കിലും കിംഗ് ഫിഷെര്‍ ബീറോ അത് പോലെ അനുബന്ധ ഉല്‍പ്പനങ്ങള്‍ ആയ ഏതെങ്കിലും ആരോഗ്യ പനീയങ്ങലോ വാങ്ങി കുടിച്ചോ ,കുടുപ്പിച്ചോ എത്രയും പെട്ടന്ന് മല്ല്യജിയെ മാന്ദ്യത്തില്‍ നിന്നും കരകയറ്റി നാടിനെ രക്ഷിക്കണം എന്ന് നിര്‍ബന്ധപൂര്‍വം ഓര്‍മിപ്പിക്കുന്നു .
ഈ ഫണ്ടോക്കെ ഇവന്‍റെ യൊക്കെ കുടുമ്പത്ത് നിന്ന് കൊണ്ട് വന്നതാണോ കണ്ട ................ നോക്കെ എടുത്തു കൊടുക്കാന്‍ ,
ReplyDeleteമികച്ച പോസ്റ്റിനു നന്ദി