Sunday, November 13, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ VS മലയാള സിനിമ

വീണ്ടും വീണ്ടും സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ നാമം ഉച്ചരിക്കാന്‍ ആഗ്രഹമുണ്ടയിട്ടല്ല . എങ്കിലും ചിലതൊക്കെ കാണുമ്പോള്‍ ചിലതൊക്കെ പറയണം എന്ന് തോന്നുന്നു .
പണ്ടേ ദുര്‍ബല ആയിരുന്ന മലയാളം സിനിമ ഇപ്പൊള്‍ ഗര്‍ഭിണി ആയിരിക്കുന്നു എന്നല്ല ഒരു കൂട്ടം ബുദ്ധിജീവികള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തിരിക്കുന്നു എന്നാണ് പറയേണ്ടത്. തിയറ്റര്‍ സമരം കൊണ്ട് പൊരുതി മുട്ടിയിരുന്ന മലയാള സിനിമയെ രക്ഷിക്കാന്‍ നിര്‍മാതാക്കള്‍ സിനിമ നിര്‍മാണം നിര്‍ത്തി വച്ചിരിക്കുന്നു . നിര്‍മിച്ചാല്‍ അല്ലെ പ്രദര്സിപ്പിക്കില്ല എന്ന് പറഞ്ഞു സമരം ചെയ്യാന്‍ തിയറ്റര്‍ ഉടമകള്‍ക്ക് കഴിയുകയുള്ളൂ . അപ്പൊ ആരു ജയിക്കും നിര്മാതാവോ അതോ തിയറ്റര്‍ ഉടമകളോ. ഒരു കാര്യം ഉറപ്പാണ്‌ ഇവിടെ തോല്‍ക്കുന്നത് മലയാള സിനിമ ആണ്. ഇനിയിപ്പോ അമ്മ , അച്ഛന്‍ , മാക്ട, ചേന , ചേംബര്‍ തുടങ്ങിയ സങ്കടനകള്‍ കൂടി സമരത്തില്‍ പങ്കു ചേര്‍ന്നാല്‍ എല്ലാം പൂര്‍ത്തിയാകും . ഇതൊന്നും പോരാഞ്ഞിട്ട് മലയാള സിനിമയെ രക്ഷിക്കാന്‍ യൂത്തന്മാര്‍ ഇറങ്ങിയിട്ടുണ്ട് . അന്യ ഭാഷ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ ഉപരോധികുക , പടം കാണാന്‍ വരുന്ന ആളുകളെ തല്ലി ഓടിക്കുക , തിയേറ്റര്‍ ഉടമയെ തല്ലുക ഇതൊക്കെയാണ് അവരുടെ കലാപരിപാടികള്‍ . ഇനിയിപ്പോ മലയാളികള്‍ സിനിമ കാണണം എങ്കില്‍ ഒന്നെങ്ങില്‍ ഭീമ പള്ളി പരിസരത്ത് പൊയ് വ്യാജ സിടി വാങ്ങണം, അല്ലെങ്ങില്‍ വല്ല വണ്ടിയും പിടിച്ചു തമിഴ്നാട്ടിലേക്ക് വിടുക . അതല്ലങ്ങില്‍ YOUTUBE പോലെ എവിടെയെങ്കിലും പൊയ് ഡൌണ്‍ലോഡ് ചെയ്യുക പിന്നെ ഇതൊക്കെ സ്വന്തം റിസ്കില്‍ ചെയ്യുക പോലീസ് പിടിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല .

ഇനി കാര്യത്തിലേക്ക് വരാം അപ്പൊ മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ വച്ച് എന്ന് കേരളത്തില്‍ കളിക്കുന്ന ഒരേ ഒരു പടം അത് "കൃഷ്ണനും രാധയും" ആണ് . ഇനി ആര്ക്കെങ്ങിലും പണ്ടിടിന്റെ കഴിവില്‍ സംശയം ഉണ്ടോ .സിനിമയുടെ നിലവാരത്തെ കുറിച്ച് എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ലോക റെക്കോര്‍ഡ്‌ കാര്യങ്ങള്‍ പറഞ്ഞാലും സന്തോഷ്‌ പണ്ഡിറ്റ്‌ തെളിയിച്ച ചിലകാര്യങ്ങള്‍ ഉണ്ട്. അത് മലയാളത്തിലെ എല്ലാ മുന്‍ നിര പ്രവര്‍ത്തകര്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും വിതരണ കാര്‍ക്കും മാതൃക ആക്കാവുന്നതാണ് .
  1. സിനിമ എന്നാല്‍ ഒരു വലിയ സംഭവം ആണെന്ന ധാരണ തിരുത്തണം .
  2. ആധുനിക മീഡിയ കളുടെ ബുദ്ധിപരമായ ഉപയോഗം.
  3. ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരു സങ്കടനയുടെയും സഹായമോ മെമ്പര്‍ഷിപ്പോ അവശ്യം ഇല്ല .
  4. സിനിമ റിലീസ് ചെയ്യാന്‍ വിതരണക്കാര്‍ എന്ന അന്യ ഗ്രഹ ജീവികളുടെ ഒരു ആവശ്യവും ഇല്ല . ചുമ്മാ കുറെ തിയറ്റെരുകള്‍ വാടകയ്ക്ക് എടുക്കുക . എന്നിട്ട് ടിക്കറ്റ്‌ വച്ച് പടം ഓടിക്കുക . ഒരുത്തനേം പേടിക്കണ്ട കാര്യമില്ല . പൂട്ടികിടക്കുന്ന കുറെ തിയറ്റെരുകള്‍ ഇങ്ങനെ രക്ഷപെടും .
  5. സംഗീത സംവിധാനം , പാട്ടുകാര്‍ ഇങ്ങനെയുള്ള അധികചിലവുണ്ടാക്കുന്ന ഒരുത്തനേം കൂട്ടേണ്ട കാര്യമില്ല . വല്ല അറബി പാട്ടോ , ഹിന്ദി പാട്ടോ അതുമല്ലെങ്ങില്‍ വല്ല കനേഡിയന്‍ പാട്ടോ എടുത്തു സമാ സമം കുറച്ചു മലയാളം വാക്കുകളും ചേര്‍ത്ത് വല്ല റിയാലിറ്റി ഷോ താരങ്ങളെയും വിളിച്ചു പാടിപ്പിക്കുക അല്ലെങ്ങില്‍ അടുത്ത പള്ളികള്‍ വഴി ഒന്ന് കറങ്ങി ക്വയര്‍ പാടുന്ന ആരെയെങ്ങിലും സങ്കടിപ്പിക്കുക .
  6. ഡാന്‍സ് പറ്റിയാല്‍ സവിധയകണോ അല്ലെങ്ങില്‍ നായകനോ കൈകാര്യം ചെയ്യുക അല്ലെങ്ങില്‍ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തുള വല്ല കലാ തിലകതെയോ തപ്പി എടുക്കുക
  7. സങ്കട്ടനം നിര്മാതവിനെയോ അല്ലെങ്ങില്‍ നായികയുടെ അമ്മയെയോ ഏല്‍പ്പിക്കുക .
  8. ഡബ്ബിംഗ് റെയില്‍ വേ ,KSRTC , ലോട്ടറി അനൌണ്‍സ് നടത്തുന്ന ആളുകളെ ഏല്‍പ്പിക്കുക
  9. എഡിറ്റിംഗ് നടത്താന്‍ രണ്ടു തയ്യല്‍ തൊഴിലാളി കളെ കണ്ടു വയ്ക്കുക വസ്ത്രലങ്ങരങ്ങളും അവര്‍ നോക്കിക്കോളും .
  10. ഇതൊന്നും നടക്കില്ലെങ്ങില്‍ മനസില്‍ സന്തോഷ്‌ അണ്ണനെ ധ്യാനിച്ച് മൊത്തം കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തു കൊള്ളുക ബാക്കി എല്ലാം ദൈവം കാത്തു കൊള്ളും.

അത് കൊണ്ട് എല്ലാ സിനിമ പ്രവര്‍ത്തകരും സന്തോഷ്‌ പണ്ടിടിനെ പൊയ് കണ്ട് അന്ടുഗ്രഹം വാങ്ങി എത്രയും പെട്ടന്ന് മലയാള സിനിമയെ രക്ഷിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ആരഭിക്കും എന്ന് പ്രതീക്ഷിക്കാം .




3 comments:

  1. എന്തായാലും എനിക്ക് സന്തോഷിന്‍റെയത്ര തൊലിക്കട്ടിയില്ല.....

    ReplyDelete
  2. മലയാള സിനിമക്ക് അങ്ങനെ തന്നെ വേണം ..!!

    ReplyDelete