എന്താണ് 11 /11 /11 എന്ന ദിവസത്തിന്റെ പ്രത്യേകത . നൂറ്റാണ്ടില്‍ ഒരേ ഒരിക്കല്‍ മാത്രം വരുന്ന ദിവസം ആനയാണ് കുതിരയാണ് എന്നൊക്കെ വിവരമുള്ളവര്‍ പറയുന്നു ആളുകള്‍ അതൊരു ഭാഗ്യ ദിനമായി കണ്ടു വാഴ വയ്ക്കുന്നു കിണറു കുത്തുന്നു അങ്ങനെ അങ്ങനെ ..എന്നാല്‍ ഇന്ത്യയെ പറ്റി പറയുമ്പോള്‍ ഈ ദിനം ഒരു മഹാ സംഭവമാണ് സ്വതന്ത്ര ലബ്തിക്ക് ശേഷം ഇന്ത്യ ഇതു പോലെ കാത്തിരുന്ന് ഒരു സുധിനമില്ല എന്ന് തോന്നുന്നു .
കാരണം ഈ ദിവസമാണ് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ പ്രസവം എടുക്കുന്ന ഒടുക്കത്തെ ദിവസം ..കല്യാണം വിട്ടു കാശാക്കിയ ബച്ചന്‍ കുടുംബം പ്രസവം വിറ്റു കാശാക്കുമെന്നു ഒരു പാപ്പരാസിയും കരുതിയിരുന്നില്ല എന്നാല്‍ ഇന്ത്യ എന്ന മഹാരാജ്യത് കാശു കിട്ടിയാല്‍ ഏതൊരാളുടെയും കുളിമുറിയില്‍ തന്നെ കടന്നു കയറി കാമറ പിടിക്കുന്ന ഇവരൊക്കെ ഇതല്ല ഇതിലപ്പുറവും ചെയ്യും എന്നറിയുക.എല്ലാരും മറന്നു പെട്രോള്‍ വില ഈ വര്ഷം അഞ്ചാം തവണയും കൂടിയിട്ടു ഒരു ആഴ്ച ആകുന്നു എന്തൊക്കെയാരുന്നു ..facebookil ഗ്രൂപ്പ് ,കുട്ടപ്പന്‍ മേസ്തിരിയുടെ ബൈക്ക് , മന്‍മോഹന്‍ സിംഗിന്റെ തലേക്കെട്ട് , മമത ബനെര്‍ജിയുടെ ഭീഷിണി എന്നിട്ടെന്തായി ..പവനായി ശവമായി എന്ന് പറയുന്നപോലെ കുറെ ആളുകള്‍ ഐശ്വര്യ റായ് പ്രസവ ശിശ്രൂക്ഷക്കും , വേറെ ചിലര്‍ സച്ചിന്റെ നൂറാം centurikkum പുറകെ പൊയ്.. എന്നിട്ടോ സച്ചിന്‍ നൂറു അടിച്ചില്ല എല്ലാ മുഖ്യധാര മാധ്യമങ്ങലും അടുത്ത ആഴ്ചയും സച്ചിന് വേണ്ടി കുറെ കൊളങ്ങള്‍ മാറ്റി വയ്ക്കും . ഇനി ഐശ്വര്യയുടെ കാര്യമോ ..പതിനൊന്നാം തിയതി തന്നെ പ്രസവം നടക്കുമോ , ആണ്കുഞ്ഞാണോ അതോ പെണ്കുഞ്ഞാണോ പെണ്ണ് ആണേല്‍ ഐശ്വര്യ പോലെ സുന്ദരി ആരിക്കുമോ ..സിനിമയില്‍ അഭിനയിക്കുമോ ..ആദ്യനായകന്‍ സല്‍മാന്‍ ഖാന്‍ ആയിരിക്കുമോ എന്നിങ്ങനെയും .. ആണ്കുഞ്ഞനെങ്ങില്‍ അഭിഷേക് ബച്ചന്റെ ഐഡിയ ഉണ്ടാകുമോ അമിതാബ് ബച്ചന്റെ പൊക്കം ഉണ്ടാകുമോ എന്നിങ്ങനെ ചാനലുകളും ,പത്രങ്ങളും , FM റേഡിയോ നിലയങ്ങളും ഇടവിടാതെ വാര്‍ത്തകള്‍ പുറപ്പെടുവിക്കുന്നു . ഇതിനിടെ ക്രിക്കറ്റ് വാതു വയ്പ്പുകാര്‍ അത് നിര്‍ത്തി തല്‍കാലം ബച്ചന്റെ കൊച്ചു ആണോ പെണ്ണോ എന്ന കാര്യത്തില്‍ കോടികളുടെ വാതുവയ്പ്പ് നടത്തുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇനി അവിടെയും വല്ല ഒത്തുകളിയും നടന്നാല്‍ പിറക്കുന്നത് പെണ്‍ കുഞ്ഞണേല്‍ പോലും വല്ല ഡോക്ടര്‍ക്കും കൈക്കൂലി കൊടുത്തു വല്ല രാജപ്പന്റെയോ, കുഞ്ഞാലിയുടെയോ മകനെയോ പകരം വച്ചാല്‍ അഭിഷേക് ബച്ചന്‍ പൊയിട്ടു അമിതാബ് ബച്ചന്‍ പോലും ഒരു ചുക്കും അറിയില്ല .കലികാലം അല്ലാതെ എന്ത് പറയാന്‍ . സോമന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രവാസികള്‍ അയക്കുന്ന കാശുകൊണ്ട് അപ്പോം തിന്നു കള്ളും മോന്തി അമ്പലപ്പരംബിലും , തോട്ടിന്‍ കലുംകിലും ഒക്കെ സൊറ പറഞ്ഞിരിക്കുന്ന മലയാളിക്ക് പെട്രോള്‍ വില കൂടിയാല്‍ എന്താ , അരിവില കൂടിയാല്‍ എന്താ .. അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ബാക്കി ദിവസം എല്ലാം സുഖിച്ചു കഴിയാം .. അനന്ത പത്മനാഭന്റെ നിലവറയിലെ സ്വര്‍ണം ഓര്‍ത്തു അഭിമാനം കൊണ്ടും ,സന്തോഷ് പണ്ടിടിന്റെ സിനിമ കണ്ടു തെറി വിളിച്ചും ,സച്ചിന്റെ സെഞ്ച്വറി ഓര്‍ത്തു നിരാശപെട്ടും, ഐശ്വര്യ റായ് പ്രസവിക്കുന്ന ദിവസം കലണ്ടറില്‍ നോക്കിയും അവന്‍ എങ്ങനെ ഇരിക്കും ..ഒന്നിനോടും പ്രതികരിക്കാതെ ഹര്‍ത്താലും കാത്തു
No comments:
Post a Comment