
മലയാളികള്‍ എത്ര ഭാഗ്യവാന്മാര്‍ ആണ് തലയ്ക്കു മുകളില്‍ മുല്ലപെരിയാര്‍ ബോംബു പോലെ ഇരിക്കുമ്പോഴും അതിന്റെ ഭയാനകമായ ചിന്തകളെ മനസ്സില്‍ നിന്ന് അകറ്റാന്‍ നമ്മുടെ നേതാക്കള്‍ എത്ര ഭംഗിയായി ആണ് നമ്മോടു സംസാരിക്കുന്നതു . തമിഴ് ഹിന്ദി നേതാക്കള്‍ ഒക്കെ കണ്ടു പഠിക്കണം അവരൊക്കെ പറഞ്ഞു തുരുംബെടുത്ത വാക്കുകള്‍ പറഞ്ഞു ആളുകളെ ബോര്‍ അടിപ്പിക്കുമ്പോള്‍ നമുടെ നേതാക്കള്‍ എത്ര എത്ര പദസംബെന്ന്ര്‍ ആണ് എന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് പുളകം കൊള്ളുന്നു .
മലയാളത്തില്‍ അറിയപെടുന്ന കവിയും ഭാഷപണ്ടിതനും ആയിരുന്നു നമ്മുടെ സഖാവ് സുധാകരന്‍, മന്ത്രി ആയിരുന്ന കാലത്ത് മുഖം നോക്കാതെ ഉദ്യോഗസ്ഥരെയും മൂട് താങ്ങികളെയും അമ്പലം വിഴുങ്ങികളെയും തന്റെ ജിഹ്വ വിലാസം കൊണ്ട് തറ പറ്റിച്ച മഹാന്‍ ആണ് . ഇത്തവണ ഭാഷ സ്നേഹവും നിയന്ത്രണവും ഇല്ലാത്ത നാക്ക് കൊണ്ട് കൂതറ വര്‍ത്തമാനങ്ങള്‍ പറഞ്ഞു മലയാളികളെ ബോര്‍ അടിപ്പിച്ചുകൊണ്ടിരുന്ന നമ്മുടെ ചീഫ് വിപ്പിനെയും സിനിമ മന്ത്രിയെയും കടത്തിവെട്ടി കേരള രാഷ്ട്രീയത്തിനു പുതിയ ഒരു വിശേഷണം സമ്മാനിച്ചു "മരമാക്രി" . കേരളത്തിലെ ഒമ്പത് മന്ത്രിമാര്‍ മരമാക്രികള്‍ ആണത്രേ , അതെന്താ സുധാകരന്‍ സഖാവെ മരമാക്രി എന്ന് ചോദിച്ചപ്പോള്‍ ആണ് അദ്ദേഹം തവള ശാസ്ത്രത്തില്‍ ഉള്ള തന്റെ അഗാധമായ പാണ്ടിത്യം വെളിവാക്കിയത് ചെറുപ്പ കാലത്ത് നാട്ടിലെ അറിയപ്പെടുന്ന ഒരു തവള പിടുത്തക്കാരന്‍ ആയിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ അറിവ് അനുസരിച്ച് വെറും മാക്രി ആണെങ്കില്‍ മാത്രമെ അതിന്റെ ഇറച്ചി നമുക്ക് കഴിക്കാന്‍ കഴിയുകയുള്ളൂ അത്രെ . അതിനു പോലും കൊള്ളാത്ത കൊണ്ടാണ് ഇവന്മാരെ മരമാക്രി എന്ന് വിളിക്കുന്നത് . ഏതായാലും വെറുതെ ഇരിക്കുന്ന മലയാളികള്‍ക്ക് അതും ഒരു വിവാദം ആയി . പക്ഷെ ആളുകള്‍ പ്രതീഷിച്ചപോലെ പണ്ഡിത ശ്രെഷ്ട്ടന്മാരായ ജോര്‍ജ്, കൊച്ചു പിള്ള ഇവര്‍ ഒന്നും പ്രതികരിക്കതിരുന്നപ്പോള്‍ ആളുകള്‍ക്ക് കാര്യം പിടികിട്ടിയിരുന്നില്ല , പിന്നെയാണ് പിടികിട്ടിയത് ,സുധാകരന്‍ സഖാവ് ഒമ്പത് മന്ത്രിമാരെ അല്ലെ പറഞ്ഞത് അത് ആരൊക്കെ ആയിരിക്കും എന്ന് അവര്‍ പരസ്പരം തേടിക്കൊണ്ടിരിക്കുകയാണ് .
എന്തായാലും ഇന്നലെ സഖാവ് കൊടിയേരിയോടോപ്പം മുല്ലപെരിയറില്‍ സാഹസിക പഠന യാത്ര നടത്തിയപ്പോള്‍ ആണ് നമ്മുടെ മിസ്റ്റര്‍ ക്ലീന്‍ തിരുവഞ്ചൂര്‍ സാറിന് മനസിലായത് ആ ഒമ്പതില്‍ ഒന്ന് താന്‍ ആണ് എന്ന് . മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ വീണ്ടും വരുന്നവനും പോകുന്നവനും ഒക്കെ കേറി നിരങ്ങുന്നത് കണ്ടിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത കൊണ്ടായിരിക്കണം പരിയടനത്തില്‍ ഉടനീളം തിരുവഞ്ചൂര്‍ മ്ലാനന്‍ ആയിരുന്നു . എങ്ങനെ ഒരു പകരം വീട്ടും എന്ന് ആലോചിച്ചപോഴാണ് വെറും ഒരു പഞ്ചായത്ത് പ്രസിഡന്റ് ആയ വനിതാ നേതാവിന്റെ പാണ്ടിത്യം കണ്ടു നടുങ്ങി പോയത് . പ്രതിപക്ഷ ഉപനേതാവായ സഖാവ് കോടിയേരിയെ നോക്കിക്കൊണ്ട് പെണ്സിംഹം പ്രതിപക്ഷ ഉപരോധ നേതാവ് എന്ന് സംബോധന ചെയ്തപ്പോള്‍ സത്യം പറഞ്ഞാല്‍ മനപ്പൂര്‍വം പറഞ്ഞത് ആണോ എന്ന് കരുതി പോയി. ഏതായാലും പെണ്സിംഹതിന്റെ വാക്ക് ചാതുരിയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് രാത്രി ഉറക്കം ഇല്ലാതെ ഭാഷ ഗ്രന്ഥങ്ങള്‍ വായിച്ചു പഠിച്ചു മറുപടിയുമായി എത്തി. ഞങ്ങള്‍ മരമാക്രികള്‍ ആണെങ്ങില്‍ നിങ്ങള്‍ മരക്കുതിരകള്‍ ആണ് പോലും . കഴിഞ്ഞ അഞ്ചു വര്‍ഷം കൊഞാനന്മാരുടെ കൂട്ടായ്മ ആണ് പോലും കേരളം ഭരിച്ചത് .കൊഞ്ഞാണന്‍ എന്നാ വാക്കിന്റെ പകര്‍പ്പവകാശം നമ്മുടെ വി എസ് സഖാവിനു ആയതിനാല്‍ അതിനു നാളെ തിരുവഞ്ചൂര്‍ അണ്ണന്‍ കോടതി കയറേണ്ടി വരുമോ എന്ന് കണ്ടറിയണം . എന്തായാലും അഞ്ചു വര്‍ഷം കേരളം ഭരിച്ച മരക്കുതിരകള്‍ക്ക് ഞങ്ങളെ മരമാക്രികള്‍ എന്ന് വിളിക്കാന്‍ അവകാശമില്ല എന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത് അല്ലാതെ ഞങ്ങള്‍ മരമാക്രി അല്ല എന്ന് പറഞ്ഞിട്ടില്ല എന്തൊരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഭരണക്കാരും പ്രതിപക്ഷക്കാരും കൂടി മുല്ലപെരിയാരിനു പോയപ്പോള്‍ പാവം ജനം വിചാരിച്ചു ഇപ്പൊ ഉലത്തികളയും എന്ന് പക്ഷെ ഉലത്തപെടുന്നത് വീണ്ടും വീണ്ടും പാവം ജനമാണ് .. ഇങ്ങനെ പോയാല്‍ കൊമെടി സ്റ്റാര്‍ ജഡ്ജ് ജഗദീഷിനെ കേരള മുഖ്യന്‍ ആക്കി കുറെ മിമിക്രിക്കാരെ മന്ത്രിമാര്‍ ആക്കിയാല്‍ പോരെ .( അപമാനം ആയി തോന്നിയാല്‍ മിമിക്രി അണ്ണന്‍ മാര്‍ ക്ഷമിക്കുക ) . കുറേ തമാശയും കുറ്റം പറച്ചിലും തെറിവിളിയും ഒക്കെ ആയി നമുക്ക് അങ്ങ് കൂടാം.. എങ്ങനെ ..!
hehehe
ReplyDeletehihi :D
ReplyDelete