
കര്‍ഷകനോ ആരാണത് ..അങ്ങനെയേ ചോദിക്കാവൂ കാരണം സൈലന്റ് വാലിയിലെ സിംഹവാലന്‍ കുരങ്ങിനെ പോലെ സംരക്ഷിക്കപെടെണ്ട ഒരു അപൂര്‍വ ഇനം ജീവിയാണ് അവന്‍ . ഇടുക്കിയിലോ കോട്ടയതോ,പാലക്കാടോ ഒക്കെ ഉള്ള വല്ല മലമൂടിലോ വയനാട് പോലെയുള്ള ചില അപരിഷ്കൃത മേഖലയിലോ ആണ് ഇവ കാണപെടുന്നത് . ബാക്കിയുള്ള മനുഷ്യര്‍ എല്ലാരും വല്ല അറബിയുടെയോ സായിപ്പിന്റെയോ കാല് തിരുമിയോ അല്ലെങ്ങില്‍ മണി ചെയിന്‍ , തെക്ക് , ആട് , മാഞ്ചിയം , ഫ്ലാറ്റ് അങ്ങനെ അന്തസുള്ള പണി എടുത്തു ജീവിക്കുമ്പോള്‍ . വെറും ഇരുമ്പ് കൊണ്ടുണ്ടാക്കിയ തൂമ്പയും പിക്കാസും ഒക്കെ എടുത്തു മണ്ണില്‍ കിളച്ചു സമയം കളയുന്ന എമ്പോക്കികള്‍ . അല്ല ഞാന്‍ അറിയാം മേലഞ്ഞിട്ടു ചോദിക്കുവ ഇവര്‍ക്കെന്താ തലയില്‍ ആള്‍താമസം ഇല്ലേ . എപ്പോ മഴ വരും എപ്പോ വെയില്‍ വരും എന്ന് നിശ്ചയമില്ലാത്ത നാട്ടില്‍ ചുമ്മാ അതും ഇതും ഒക്കെ കൃഷി ചെയ്തു നശിച്ചു കുത്തുപാള എടുക്കുമ്പോള്‍ ഈ നാട് ഭരിക്കുന്നത് ഇടതനോ വലതാണോ എന്ന് നോക്കാതെ പൊയ് അങ്ങ് ആത്മഹത്യ ചെയ്യും . ഭരിക്കാന്‍ ഉള്ള പാടൊന്നും ഇവന്‍ മാര്‍ക്ക് അറിയണ്ടല്ലോ .
പിന്നെ കൃഷി ചെയ്യണം എന്ന് നിര്‍ബന്ധം ഉള്ളവന്‍ വല്ല രബ്ബരോ കഞ്ചാവോ കൃഷി ചെയ്യട്ടെ . അതാകുമ്പോള്‍ ഇച്ചിരി വില കുറഞ്ഞാലും നല്ല ഡിമാണ്ട് ആണ് . വെറുതെ ഇരിക്കുമ്പോള്‍ രണ്ടും വലിചോണ്ടിരിക്കാം . വെറുതെ പച്ചക്കറിയും തേങ്ങയും ഒന്ന് കൃഷി ചെയ്തു സമയം കളയല്ലേ. അതൊക്കെ നമ്മുടെ മുല്ലപെരിയറില്‍ നിന്നും ഫ്രീ ആയി വെള്ളം എടുത്തു നല്ല എന്ടോസള്‍ഫാന്‍ ഒക്കെ വിതറി മനോഹരമായി ഡെയിലി എങ്ങു കൊണ്ട് തരുന്നുണ്ട് . അത് കൊണ്ട് നിങ്ങള്‍ മേനെക്കെടണ്ട . പിന്നെ ദൈവത്തെ ഓര്‍ത്തു നെല്‍ കൃഷി ചെയ്യല്ലേ എന്ത് നേട്ടമാണ് അതില്‍ ഉള്ളത് താങ്ങ് വില പോലും കിട്ടില്ല അത് കൊണ്ട് നെല്‍ വയലൊക്കെ നികത്തി നല്ല എമണ്ടന്‍ ഫ്ലാറ്റ് വയ്ക്കാം ചില്ലറ എത്ര തടയും എന്നറിയാമോ അത് കൊണ്ട് നിങ്ങളുടെ അവശ്യം വരുമ്പോള്‍ ഞങ്ങള്‍ പറയാം ഇപ്പോ നിങ്ങളുടെ കണ്ണീര്‍ മതി ഞങ്ങള്‍ക്ക് ഓരോ അഞ്ചു വര്ഷം കൂടുമ്പോഴും ഞങ്ങള്‍ അത് വിറ്റ് വോട്ടാക്കി മാറ്റി കൊള്ളാം . പിന്നെ നിങ്ങള്‍ ദയവു ചെയ്തു സഹകരണ ബാങ്കില്‍ നിന്നും മറ്റും ലോണ്‍ എടുത്തു ഞങ്ങളുടെ സര്‍ക്കാരിന്റെ പണം മുടിക്കരുത് , ലോണ്‍ എടുക്കുന്നതോ പോട്ടെ പലിശയും തരില്ല അതും പോരാഞ്ഞു കടം എഴുതി തള്ളാന്‍ പറഞ്ഞു കണ്ടു ഓണക്ക പതിരിമാരെയോ ഊച്ചാളി നേതാക്കളെയോ കൂടി സമരം ചെയ്തു ഞങ്ങളുടെ നേതാക്കന്മാരുടെ പ്രതിച്ചായ തകര്‍ക്കരുത് . പിന്നെ ആര്ക്കെങ്ങിലും കടം എഴുതിത്തള്ളണം എന്നുണ്ടെങ്കില്‍ വല്ല വിഷമോ, കയറോ വാങ്ങി ആത്മഹത്യ ചെയ്തേക്കണം പിന്നെ ഒരു കാര്യം മറക്കരുത് മരിക്കുന്നതിനു മുമ്പ് അടുത്തുള്ള വല്ല സ്റ്റുഡിയോ യിലോ മറ്റോ പൊയ് നല്ല ഒരു ഫോടോ എടുത്തു വയ്ക്കണം ആ ഫോടോ കാണിച്ചു വേണം ഞങ്ങള്‍ക്ക് വോട്ട് പിടിക്കാന്‍ .
അത് കൊണ്ട് നിങ്ങളോ ഇങ്ങനെ ആയി ഇനി നിങ്ങളുടെ മക്കളെ എങ്കിലും വല്ല ലിഫ്റ്റ് ടെക്നോളജിയോ , ഫയര്‍ ആന്‍ഡ് സെഫ്റിയോ അതുമല്ലെങ്ങില്‍ മൂന്നാറില്‍ വിട്ട് കാറ്റെരിന്ഗോ പഠിപ്പികണം അവര്‍ വല്ല അറബിയുടെ വീട്ടില്‍ അടുക്കലപണി ചെയ്തോ അടിവസ്ത്രം കഴുകിയോ ജീവിക്കട്ടെ. അറബികളും , തമിഴന്മാരും ,ബംഗാളികളും ഒക്കെ നാട് വിട്ട് നമ്മുടെ നാട്ടിലേക്കു വരുബോ നമുക്ക് നമ്മുടെ സ്ത്രീജനങ്ങളെ വീട്ടില്‍ തനിച്ചാക്കി വല്ല വിദേശത്തും പൊയ് നാലു കാശ് ഉണ്ടാക്കാം . അതങ്ങനെ ആണല്ലോ സ്വന്തം നാട്ടില്‍ അദ്വാനിക്കാത്ത ലോകത്തെ ഏക ജനത. പാരമ്പര്യവും പൈതൃകവും മറന്നു അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്നവന്‍ .. ഒരിക്കലും പെയ്യാത്ത മഴയും കാത്തു ..
No comments:
Post a Comment