Thursday, November 10, 2011

ഒരു പെട്രോള്‍ വീരഗാഥ

ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഷണ്ഡന്‍ ആയി മാറുമ്പോള്‍ ജനങ്ങള്‍ അനുഭവിക്കണ്ട വരുന്ന ദുരിതങ്ങളാണ് പെട്രോള്‍ വിലയുടെ വര്‍ധനയോടെ വീണ്ടും തെളിയിക്കപെടുന്നത്. ഈ വര്‍ധന നടക്കുമ്പോള്‍ ഈ മാന്യ ദേഹം ഫ്രാന്‍‌സില്‍ ഉച്ചകോടിയിലാണ് .. തട്ടുകടയില്‍ ദോശ കഴിച്ചും ..കല്ല്‌ ചുമന്നും ജനകീയനാണെന്ന് തെളിയിക്കാന്‍ പാടുപെടുന്ന അമൂല്‍ ബേബി ആകട്ടെ വായില്‍ പഴം തിരുകിയ പോലെ നിശബ്ധതയിലും . ഒരു കുട്ടിയുടെ പ്രവേശന കാര്യത്തില്‍ പോലും ഒരു സംസ്ഥാനം സ്തംഭിപ്പിക്കുന്ന സങ്കടനകള്‍ ആകട്ടെ ഈ വില വര്‍ധന 2011 വര്ഷം 50 ഇല്‍ നിന്നും 70 ആകുന്ന കാലത്ത് ആത്മാര്‍ത്ഥമായി ഒന്നും ചെയ്തില്ല . പാതയോരത്ത് പ്രകടനം പാടില്ല എന്ന് പറഞ്ഞ കോടതി പറയുന്നു ജനങ്ങളോട് വാതില്‍ അടച്ചിരുന്നു പ്രതികരിക്കാന്‍. അഴിമതിക്ക് എതിരെ ബിരിയാണി വച്ച് സമരം ചെയ്തവര്‍ക്ക് ഇതൊന്നും ഒരു പ്രശ്നവും അല്ല. വരിയുടക്കപെട്ട ജനം അമ്ബനിമാരും ടാട്ടാമാരും കോടീശ്വരന്‍ ലിസ്റ്റില്‍ എത്ര കയറി എത്ര ഇറങ്ങി എന്ന് നോക്കിയും. ജനങ്ങനെ നയിക്കേണ്ട മാധ്യമങ്ങള്‍ സച്ചിന്‍ എന്ന് നൂറാമത് സെഞ്ച്വറി അടിക്കും എന്നും PRIME TIME NEWSIL ചര്‍ച്ച നടത്തിയും കാലം തള്ളി നീക്കുമ്പോള്‍ ..സാധാരണ ജനങ്ങള്‍ എന്ത് ചെയ്യും???

1 comment: