Thursday, November 10, 2011

കുട്ടപ്പന്‍ മേസ്തിരിക്കും അവന്റെ സൃഷ്ട്ടാവിനും ഒരു തുറന്ന കത്ത്.

എടോ മിടുക്കാ കുട്ടപ്പന്‍ പണിക്കു മാത്രമല്ല പോകുന്നത് .. കുട്ടപ്പന് അരി വാങ്ങണം , തുണി വാങ്ങണം , പണിയുന്നിടത്‌ സിമെന്റും കമ്പിയും വാങ്ങണം. മക്കളെ സ്കൂള്‍ വാനില്‍ വിടണം. ഇടയ്ക്ക് ടൌണില്‍ പോണം .ഒരു പെട്രോള്‍ വില വര്‍ധന കേവലം കുട്ടപ്പന്റെ ദിവസക്കൂലിയെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ല . നേരെ മരിച്ചു ഒരു രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയേയും മുകളില്‍ പറഞ്ഞ ഉപ്പു തൊട്ടു കര്‍പ്പൂരം വരെയും ഉള്ളവയുടെ വിലയും ആണ് ബാധിക്കുന്നത് . കുട്ടപ്പന്റെ നഷ്ട്ടം തനിക്കു കണക്കു കൂട്ടാന്‍ കഴിയുന്നതിനും അപ്പുറത്താണ് .. താങ്കള്‍ ഒന്നെങ്കില്‍ ഒരു പാവം വിവരമില്ലാത്ത കോണ്‍ഗ്രസ്‌ കാരനാണ് . അതല്ല എനിക്ക് രാഷ്ട്രീയം എല്ലാ എന്നാണെങ്കില്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു രാഷ്ട്രീയ നപുംസ്തകം ആണ് . പ്രതികരിക്കുന്ന ഒരു ജനതെയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഇവിടുത്തെ മേലാളന്മാര്‍ താങ്കളെ പോലുള്ളവരെ വരിയുടക്കപെട്ട ഉഴവു കലകളെ പോലെ അടിമകളാക്കി മാറ്റിയിരിക്കുന്നു ..കഷ്ട്ടം

1 comment: