Monday, November 14, 2011

ഒരു ജോര്‍ജിയന്‍ കണ്ടാമൃഗം .

എന്റെ പരിമിതമായ അറിവ് വച്ച് റഷ്യ എന്നാ രാജ്യത്തിനടുത്തുള്ള ഒരു രാജ്യം ആണ് ജോര്‍ജിയ . അവിടെ കാപ്പിയും റബ്ബറും ഒക്കെ വളരുന്ന ,അച്ചായന്മാര്‍ ഇടതിങ്ങി വസിക്കുന്ന മലയോര മേഖലകള്‍ ധാരാളമുണ്ട് ,പാലയിന്‍ , പൂഞ്ഞാരിന്‍ .എന്നൊക്കെ പറയുന്ന സ്ഥലങ്ങളില്‍ കണ്ടു വരുന്ന ഒരു തരാം അപൂര്‍വ ഇനം കണ്ടാമൃഗം ഉണ്ട് . അവിടുത്തെ ആളുകളില്‍ ചിലര്‍ അതിനെ അവിടുത്തെ പൂര്‍വികരെ പോലെയാണ് കാണുന്നത് കാരണം ഈ കണ്ടാമൃഗത്തില്‍ നിന്ന് പരിണാമം പ്രാപിച്ചാണ് പോലും ഇന്ന് അവിടം ഭരിക്കുന്ന രാജാക്കന്മാര്‍ ഉണ്ടായതു . അതുകൊണ്ട് ഇന്ന് അവിടുത്തെ നേതാക്കളെ കണ്ടാല്‍ കണ്ടാമൃഗത്തെ പോലെ തലയുടെ ഭാഗത്ത്‌ രോമം കുറഞ്ഞു ഉദര ഭാഗത്ത്‌ നല്ല തടിച്ചു ദുര്മെധേസു വന്ന പോലെ ഇരിക്കും. ഇങ്ങനെ ഒക്കെ ആണെങ്കിലും കാണ്ടാമൃഗത്തിന്റെ സ്വഭാവഗുണങ്ങള്‍ ആയ ,അമിത ഉഷ്ണം ( പ്രഷര്‍) ,വൃത്തിയില്ലായ്മ , ഉചിഷ്ട്ടം ഭക്ഷിക്കല്‍ , കൂട് മാറി കിടക്കല്‍ , സ്വന്തം പറമ്പിലെ കൃഷി നശിപ്പിക്കല്‍ , വേലിചാടി അന്യന്റെ പറമ്പിലെ കൃഷി നശിപ്പിക്കല്‍ ഇതിനൊക്കെ പുറമേ അമിതമായ തൊലിക്കട്ടി ഇവ ധാരാളമുള്ള നേതാക്കള്‍ ആയിരുന്നു അവര്‍.
അങ്ങനെയിരിക്കെ ജോര്‍ജിയന്‍ നാട്ടില്‍ തിരഞ്ഞെടുപ്പ് വന്നു .പതിവ് പോലെ പൂഞ്ഞാരിയന്‍ ദേശക്കാര്‍ ഒരു കണ്ടാമൃഗം കുടുംബക്കാരനെ തന്നെ ജയിപ്പിച്ചു വിട്ടു . ആ വര്‍ഷത്തെ അവിടുത്തെ മുഖ്യ രാജാവ്‌ കണ്ടാമൃഗം കുടുബവുമായ് അടുത്ത ബന്ധം ഉള്ള ആളായത് കൊണ്ട് അദ്ധേഹത്തെ മന്ത്രി സഭയുടെ ഒരു മെയിന്‍ സ്വിച്ച് ആക്കി. ഇതിനു മുമ്പ് ഇത്തരം സംഭവങ്ങള്‍ കിട്ടാത്തകൊണ്ടും കാണാത്ത കൊണ്ടും ബാക്കിയെല്ലാം ഇനി ഞാന്‍ കഴിഞ്ഞേ ഉള്ളു എന്നു മാന്യ ദേഹം കരുതി . അതോടെ പഴയ പൂര്‍വിക കണ്ടാമൃഗങ്ങളുടെ സ്വഭാവം പുറത്തെടുത്തു തുടങ്ങി . കൂട്ടുകാര്‍ എല്ലാം കുളിച്ചുകൊണ്ടിരിക്കുന്ന കുളത്തില്‍ എടുത്തു ചാടി അത് കലക്കുക്ക ആയിരുന്നു ആദ്യ പരിപാടി . വിളിക്കാത്ത സദ്യക്ക് പോകുക ആയിരുന്നു അടുത്ത പരിപാടി . പോയി സദ്യ ഉണ്ണുക മാത്രമല്ല വരനെയും വധുവിനെയും കുറിച്ച് അഭിപ്രായം പറയുക ബന്ദുക്കളെ കയ്യേറ്റം ചെയ്യുക ഇതൊക്കെ പതിവായി . അതോടെ മുഖ്യ രാജാവിനും , കണ്ടാമൃഗം പാര്‍ട്ടി നേതാവിനും ഒക്കെ തലവേദന ആയിത്തുടങ്ങി അവര്‍ ഈ മാന്യ കാണ്ടാമൃഗത്തിന് വേണ്ടി മാപ്പ് പറഞ്ഞു തുടങ്ങി . പക്ഷെ പാരമ്പര്യം ആയി കിട്ടിയ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളതുകൊണ്ട് അദ്ദേഹത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല അതോടെ ജനങ്ങള്‍ അദ്ധേഹത്തിന്റെ നേരെ ചീമുട്ട തക്കാളി ഇവയൊക്കെ എറിഞ്ഞു തുടങ്ങി .പക്ഷെ വിവര ധോഷികള്‍ ആയ ജനങ്ങള്‍ക്കരിയില്ലല്ലോ ഇതൊക്കെയാണ് കഷിയുടെ ഇഷ്ട്ട ഭക്ഷണം . ഈ ഇടയാണ് ജനങ്ങള്‍ ഒരു കാര്യം മനസിലാക്കിയത് കഷിയുടെ കുലദൈവം ആണ് " പൊട്ടന്‍ ". അത് കൊണ്ട് അദ്ധേഹത്തെ മക്കള്‍ വിളിക്കുന്നതും അദ്ദേഹം പിതാവിനെ വിളിക്കുന്നതും ഒക്കെ പൊട്ടന്‍ എന്നാണത്രെ . ഏതായാലും പൂഞ്ഞാരിന്‍ ദേശക്കാരുടെ മാനം ഈ കഷി കാരണം കപ്പല് കേറി തുടങ്ങിയതോടെ നാട്ടുകാര്‍ അടിയന്തരമായി കഷിയെയും കഷിയുടെ കണ്ടാമൃഗം ഗോത്രതെയും വല്ല തോട്ടയും വച്ച് കൊല്ലാന്‍ ഉള്ള തക്കം പരത് നടക്കുകയാണ് എന്നാണ് അവസാനം കിട്ടിയ അറിവ്.

1 comment:

  1. padichathe padooo..... george padicha kalari ethanenni nokkanam...ha ha ha

    ReplyDelete