Wednesday, November 30, 2011

മുല്ലപെരിയാര്‍! തകര്‍പ്പന്‍ പരിഹാരവുമായി രാഷ്ട്രീയക്കാര്‍ ?.


പ്രിയപെട്ടവരെ നമ്മുടെ മുറവിളി രാഷ്ട്രീയ ബധിര കര്‍ണങ്ങളില്‍ പതിച്ചു തുടങ്ങി . ഇതാ രാഷ്രീയക്കാര്‍ സംഘം ചേര്‍ന്ന് മുല്ലപെരിയറിനു പഠന യാത്ര തുടങ്ങി കഴിഞ്ഞു . ഇതിനു വേണ്ടിയല്ലേ നമ്മള്‍ ഇത്രയും ബഹളം വച്ചത് ഇതാ എല്ലാം പരിഹരിക്കപെടാന്‍ പോകുന്നു .എന്ന് രാവിലെ സഖാവ് വീ എസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷവും രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ വലതു പക്ഷവും മുല്ലപെരിയാര്‍ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു . മിനുട്ടുകളുടെ വ്യത്യാസത്തില്‍ ആണ് രണ്ടു ടീമുകളും മുല്ലപെരിയറില്‍ എത്തിയത് . ഡാം പൊട്ടി ഒഴുകി വരുന്ന വെള്ളത്തിന്‌ LDF , UDF വ്യത്യാസം കണ്ടു പിടിക്കാനും അതനുസരിച്ച് കൈ കാര്യം ചെയ്യാനും ഉള്ള കഴിവ് ഉള്ളത് കൊണ്ട് പ്രത്യേകം അലങ്കരിച്ച രണ്ടു ബോട്ടുകളില്‍ ആയിട്ടാണ് രാജാക്കന്മാര്‍ എഴുന്നള്ളുന്നത് . ഉടനെ തന്നെ മുസ്ലിം ലീഗ് , ബി ജെ പി , കേരള കോണ്‍ഗ്രസുകള്‍ , എന്‍ സി പി , ജെ എസ് പി , സി എം പി എന്നിങ്ങനയുള്ള എല്ലാ പാര്‍ട്ടികളും വ്യതസ്തമായി വേറെ വേറെ ബോട്ടുകളില്‍ ഡാം സന്ദര്‍ശിക്കുന്നതയിരിക്കും . നമ്മുടെ ഒരു കഷ്ട്ടം നോക്കണേ മലയാളിയുടെ ജീവന്റെ പ്രശനം വരുമ്പോള്‍ പോലും ഒന്നിച്ചു ചേര്‍ന്ന് കാര്യങ്ങള്‍ നീക്കാന്‍ ഇവര്‍ക്ക് രാഷ്രീയ അയിത്തം സമ്മതിക്കുന്നില്ല . ഒരുമിച്ചു പോയാല്‍ തങ്ങളുടെ പ്രാധാന്യം കുറഞ്ഞു പോകുമോ എന്ന് കരുതി ആയിരിക്കണം ഇത്തരം നാടകങ്ങള്‍ . അതായതു ജനങ്ങളുടെ ജീവന്‍ അല്ല അവരുടെ കണ്ണില്‍ പൊടിയിട്ടു ആള്‍ ആകുകയാണ് ഇവരുടെ ലക്ഷ്യം .

സന്ദര്‍ശം മാത്രമല്ല എല്ലാവരും ചില ചില കണ്ടു പിടുത്തങ്ങള്‍ നടത്തുകയും പരിഹാര മാര്‍ഗങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു . ഇതാണ് പറഞ്ഞത് കാര്യം നടക്കണമെങ്കില്‍ രാഷ്ട്രീയക്കാര്‍ വേണമെന്ന് . നമ്മള്‍ വെറുതെ കിടന്നു കുരചിട്ടോ , ഇന്‍റര്‍നെറ്റില്‍ ലൈക്‌ അടിച്ചാലോ ഒന്നും ഇതു പോലെയുള്ള കാര്യങ്ങള്‍ നടക്കുമോ . നമ്മുടെ രമേശ്‌ ചെന്നിത്തല ആണ് കാര്യം പറഞ്ഞത് ഡാമിന്റെ സ്ഥിതി അതീവ ഗുരുധരം ആണ് പോലും. ചോര്‍ച്ച കൂടിയിട്ടുണ്ടത്രേ . സ്ഥിതിഗതികള്‍ അതീവ ഗുരുതരം ആണെന്ന് ബോദ്യപെട്ടുവത്രേ . അത് കൊണ്ട് ഉടനെ തന്ന ഇതിനു പരിഹാരം കാണണം പോലും . നല്ല കാര്യം എങ്കിലും ഒന്ന് ചോദിക്കട്ടെ . താങ്കള്‍ എപ്പോഴാണോ ഏതൊക്കെ അറിഞ്ഞത് ഈ കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണോ തണുപ്പ് കൊണ്ട് ഈ മലകയറി വന്നത് . പിന്നെ ഇതിനു പരിഹാരം കാണണം എന്ന് താങ്കള്‍ പറയുന്നത് ആരോടാണ് . താങ്കള്‍ ഒന്നാമന്‍ ആയിരിക്കുന്ന കേരളം ഭരിക്കുന്ന സര്ക്കാരിനോടോ . അതോ കേന്ദ്രം ഭരിക്കുന്ന താങ്കളുടെ തന്നെ പാര്‍ട്ടിയോടോ . ഉരല് പോയി മദ്ദളത്തോട് സങ്കടം പറയും പോലെ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇതിനു ഞങ്ങള്‍ എന്ത് പഴമൊഴിയാണ്‌ പറയുക . ഏതെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ പറ .

കഴിഞ്ഞില്ല ഇതൊന്നും ഒരു ചുക്കുമല്ല സഖാവ് വീ എസ് പറഞ്ഞത് കേട്ടാല്‍ നിങ്ങള്‍ ആവേശം കൊണ്ട് പുളകിതരാകും . ചോര തിളച്ചു മറിയും ഇത്രയും ആവേശകരമായ ഒരു പ്രസ്താവന അടുത്ത കാലത്തൊന്നും ഒരു രാഷ്ട്രീയക്കാരനും പറഞ്ഞിട്ടില്ല . സര്‍ക്കാര്‍ അനുവദിച്ചാല്‍ ഡാം ഇടതു പക്ഷം പണിയുമത്രേ . അതിനു വേണ്ട പണം ബക്കറ്റു പിരിവു നടത്തി സമാഹരിക്കും പോലും . ഓ രോമാഞ്ചം രോമാഞ്ചം കണ്ടു പഠിക്ക് സോഷ്യല്‍ സൈട്ടുകാരാ . ചുമ്മാ ഇരുന്നു ല്യ്ക്കും കമന്റും ഇടുന്നതല്ലാതെ എങ്ങനെ ഒരു പ്രസ്താവന നടത്താന്‍ നിന്നെ കൊണ്ട് പറ്റിയോ . എന്നാലും അല്ല കോയ ഈ വീ എസ് അല്ലായിരുന്നോ ആറുമാസം മുമ്പ് സര്‍ക്കാരും അത് പോലെ തന്നെ ഇടതു പക്ഷവും സഖാവിനു തന്നെ ഒരു അനുമതി കൊടുത്തു ഇടതു പക്ഷത്തിനു അങ്ങ് പണിതു കൂടാരുന്നോ ? . അതോ ചേരന്‍ പറഞ്ഞ പോലെ ഈ ഡാം ഇന്നലെ പൊങ്ങി വന്നതാണോ . എനിക്കറിയില്ല പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തെറ്റ് ചൂണ്ടിക്കാണിച്ചതിനു ശേഷം എന്നെ കല്ലെറിയട്ടെ .

കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും വീ എസ് പറഞ്ഞതില്‍ കാര്യം ഇല്ലാതെ ഇല്ല . ഇടതു പക്ഷം കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും പണം പിരിച്ചു ഒരു ഡാം പണിയട്ടെ . കൂടുതല്‍ സംസ്ഥാനങ്ങളില്‍ പിടി പാടുള്ള കൊണ്ഗ്രെസ്സ് , ബി ജെ പി എന്നിവര്‍ കൂടുതല്‍ പണം പിരിച്ചു വേറെ വേറെ രണ്ടു കൂറ്റന്‍ ഡാം പണിയട്ടെ . പ്രാദേശിക പാര്‍ട്ടികളായ മുസ്ലിം ലീഗ് , കേരള കോണ്‍ഗ്രസ്‌ എന്നിവര്‍ മലപ്പുറത്ത്‌ നിന്നും കോട്ടയത്ത്‌ നിന്നും പണം സമാഹരിച്ചു ഓരോ ബേബി ഡാമുകള്‍ വീതം പണിയട്ടെ . പിന്നെ ഉള്ള പീക്കിരി പാര്ട്ടികളൊക്കെ ആവും പോലെ പണം സമാഹരിച്ചു വല്ല ചെക്ക്‌ ഡാമോ , തടായണയോ ഉണ്ടാക്കട്ടെ എല്ലാം വേറെ വേറെ വേണം . അത് കഴിഞ്ഞാല്‍ പിന്നെ മുല്ലപെരിയാര്‍ പൊട്ടിയാലും ഇതില്‍ ഏതിലെങ്ങിലും ഒക്കെ തങ്ങി നില്‍ക്കുമല്ലോ .നമ്മുടെ ഒരു ഗതികെടെ ..?
KEYWORDS: MULLAPERIYAR ,DAM 999, KERALA , TAMILNADU

9 comments:

  1. ഹൊ സമ്മതിച്ചേ
    പുതിയ ഈ കണ്ടുപിടിത്തം ചിരിപ്പിച്ചു കളഞ്ഞു ട്ടൊ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. hei appriyan super aittunde

    ReplyDelete
  4. സത്യം തന്നെ...

    ReplyDelete
  5. കേരളിയജനതയെ വെറും വിഡ്ഢികള്‍ ആക്കി മാറ്റുന്നു ഈ രാഷ്ട്രിയപാര്‍ട്ടിക്കാര്‍...

    ReplyDelete
  6. avanteyokke oru rashtreeyam ....ee nanam ketta naarikalkkokke vote cheyunna jeralathile janangal ithre ayittum padikkunnilla..pineyum nanam kette avarude purake pokum.

    ReplyDelete
  7. pinne oru karyam unde..dam kanda ella rashtreeya kaarum paranju jayalalitha sahakarikkanam enne...ithe parayunnatharoda keralalthile janagalode thanne..avarode paranjitte enthe prayojanam parayandathe jayalalithayodane.avide chennal mukkya manky[manthry} parayunnathe jayalalithe 120 adi akkokotte ennane..eppol parayunnu tamilnadu sahakarichu thudangi enne letter ayachathil pinne..jayalalitha paranjathe 136 aidi ninne 142 adi aakkanane..

    ReplyDelete
  8. eney enteh venam nammude v.s saghave next day upavasam nadathunnu..athoode kazhinjal ivide next day puthiya dam varum..dam ne kuriche padikkan puthiya sangham ethy avarkke vendathe 6months.keralam pralayathilakan vendathe verum 4hours..kazhinja divasam kottaythe oru priest paranja karyamane ene cheyandathe.."manmohan kulungathathe kondane bhoomi kulungunathe..manmohan kulungiyal bhoomi kulingill 2 ndum koodi onnichundavilla..jayalalithayode malayalathil paranjittane manassilakathathe..manassilakunna nalla bhaashayil paranje kodukkanam (ivduthe nanam ketta manthrimarekonde athe nadakkilla)..keralalthile janangal ithine oru vidhi akunna vare rashtreeya karyangl onnum cheyaruthe e nanam ketta rashtreeya naayikkal padikkanam..(eppozhum padikkunnathe janangal thanneyalle..?)

    ReplyDelete