Tuesday, November 29, 2011

തങ്ക തമിഴന്‍ ചേരന്‍ വാഴ്കെ !



എന്തുവാടെ ഇവന്‍ മലയാള സിനിമ നടന്മാരെ കിടന്നു ചൊറിയുന്നത് എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു അങ്ങനെ ഇരിക്കുമ്പോഴാണ് തമിഴ് സിനിമ സംവിധായകന്‍ ചേരന്‍ ചൊറിയാന്‍ അങ്ങേരുടെ പുറം കൊണ്ട് വന്നിരിക്കുന്നത് . മുല്ലപെരിയാര്‍ വിഷയത്തില്‍ ആദ്യമായി ഒരു തമിഴ് സിനിമ പ്രവര്‍ത്തകന്റെ പ്രതികരണം കിട്ടി . ഇവിടുത്തെ നടന്‍മാര്‍ തങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ തമിഴ് നാട്ടില്‍ എങ്ങെനെ പോകും എന്ന് വിഷമിച്ചിരിക്കുമ്പോള്‍ എല്ലാവര്ക്കും മാതൃക ആയി ചേരന്‍ നമ്മുടെ സ്വന്തം കേരളത്തില്‍ വന്നിട്ടാണ് അദേഹത്തിന്റെ നിലപാട് വ്യകതമാക്കിയിരിക്കുന്നത് . കാരണം അങ്ങേര്‍ അങ്ങ് അന്തപുരിയില്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തില്‍ ആണ് . അതിര്‍ത്തിയില്‍ ആരെയും കടത്തി വിടാതെ ജാഗ്രതയോടെ ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ സിംഹങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു . കഷ്ട്ടപടെല്ലാം അയ്യപ്പനെ കാണാന്‍ വരുന്ന അണ്ണന്മാര്‍ക്ക്. ഇനി ചേരന്‍ കാണിക്കുന്ന കണ്ടു ഏതെങ്കിലും ഒരു മലയാളി ഒരു കാമറയും ആയി തമിഴ് നാട്ടില്‍ ഒന്ന് ചെന്ന് നോക്ക് . പിന്നെ എവിടെ അങ്ങേരുടെ ഭൌതിക ദേഹത്ത് റീത്ത് വെയ്ക്കേണ്ടി വരും . ഡാം 999 എന്നാ സിനിമയുടെ വര്‍ക്ക് നടന്ന ലാബ്‌ കല്ലിന്മേല്‍ കല്ല്‌ ശേഷിപ്പികാതെ അണ്ണന്‍ മാര്‍ അടിച്ചു തകര്‍ത്തത് ഒര്മയുടെല്ലോ .ചേരന്‍ പറഞ്ഞത് കാണാന്‍ താഴെ തന്ന വീഡിയോ നോക്കുക .



എന്ത് മാന്യമായിട്ടാണ് ചേരന്‍ കാര്യം പറഞ്ഞത് . ഡാമിന് നല്ല ഉറപ്പുണ്ട് എന്നാണ് അണ്ണാച്ചി എഞ്ചിനീയര്‍ പറഞ്ഞത് . ഇനി കേരള എഞ്ചിനീയര്‍ കുഴപ്പം ഉണ്ട് എന്ന് പറഞ്ഞാല്‍ ഇവരുടെ രണ്ടു പേരുടെയും ഡിഗ്രി ഒറിജിനല്‍ ആണോ എന്ന് നോക്കാം . പിന്നെ കഴിഞ്ഞ പത്തു വര്‍ഹം ആയിട്ടാണ് ഈ മുല്ലപെരിയാര്‍ എന്ന് പറഞ്ഞു ബഹളം തുടങ്ങിയത് . അത് ആരുടെയോ ഗൂഡാലോചന ആണ് അത് നിങ്ങള്‍ കണ്ടു പിടിക്കണം സിനിമ പിടിക്കാന്‍ ഉള്ളത് കൊണ്ട് എനിക്ക് സമയമില്ല . പിന്നെ അവസാനം ഒരു ജാമ്യം എടുക്കല്‍ രണ്ടു കൂട്ടര്‍ക്കും പ്രശ്നം ഇല്ലാതെ പ്രശ്നം തീര്‍ക്കണം. അതായതു ഒരാളുടെ കരണത്ത് ഒന്ന് പൊട്ടിച്ചിട്ട് എന്താ പ്രശനം എന്ന് ചോദിക്കുന്ന പോലെ .നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ചേരന്‍ പറഞ്ഞതിനെ ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഇങ്ങനെ പറയാം . " ഡാമിന് ഒരു കുഴപ്പവും ഇല്ല ഇതൊക്കെ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ കേരളം കൊണ്ട് വന്ന ഗൂഢാലോചന ആണ് അത് കൊണ്ട് പുതിയ ഡാം വേണം എന്നാ ആവശ്യത്തിനു വലിയ പ്രസക്തി ഒന്നും ഇല്ല " . ഇതു തന്നെയാണ് ജയലളിത പറഞ്ഞത് . പിന്നെ ചേരന്‍ പറഞ്ഞത് കേട്ടുകൊണ്ട് ഓസ്കാര്‍ അവാര്‍ഡ്‌ വാങ്ങിയ നടന്‍ അഭിമുഖം കൊടുക്കുമ്പോള്‍ അടുത്ത് നില്‍ക്കുന്ന നയികെയെ പോലെ ഒരു നടിയെ കണ്ടോ . അവള്‍ക്കുള്ളത്‌ നിങ്ങള്‍ എന്റെ കണക്കില്‍ പെടുത്താതെ നേരിട്ട് കൊടുക്കുക . പിന്നെ വേറെ ഒരു മലയാളി നടിയും അവിടെ നില്‍ക്കുന്ന കണ്ടു . ഇതാണ് ഇവരുടെ സംസ്കാരം "എന്റെ നാട്ടുകാര്‍ മുഴവന്‍ മുങ്ങിച്ചത്താലും വേണ്ടില്ല എന്റെ തുണിയുടെയും , ശരീരത്തിന്റെയും അളവെടുക്കാന്‍ കാത്തിരിക്കുന്ന അണ്ണാച്ചിയെ എനിക്ക് മറക്കാന്‍ പറ്റില്ല". അപ്പൊ അവരുടെ കാര്യം നിങ്ങള്‍ ഏറ്റെടുക്കുക .

മലയാളി വികാരത്തിന് അടിമപ്പെടുകയാണ് എന്ന് പറയുന്ന ചില ദേശീയ സ്നേഹികള്‍ ഇവിടെ ഉണ്ടല്ലോ. അവര്‍ ഒക്കെ കണ്ടു പഠിക്കട്ടെ മലയാളിയുടെ സഹിഷ്ണുത എന്താണെന്നു നമ്മുടെ നാട്ടില്‍ വന്നു നമ്മുടെ നിലപാടിനെ എതിര്‍ത്തിട്ടും ചേരനും ടീമും ഷൂട്ടിംഗ് തുടരുന്നു അതും സര്‍ക്കാരിന്റെ സ്വന്തം പൂജപ്പുര ജയിലില്‍ . ഇനി വേണമെങ്കില്‍ ജയില്‍ മന്ത്രിയെയും , മുഖ്യ മന്ത്രിയെയും കണ്ടു കുറെ യൂത്തന്മാരെയും , യുവജന സംഘടന നേതാക്കളെയും വിളിച്ചു ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് കാവല്‍ ഏര്‍പെടുത്താം . പിന്നെ ചേരന്റെ പടം ഇറങ്ങുമ്പോള്‍ മുല്ലപെരിയാര്‍ മുതല്‍ പെരിയാര്‍ ഒഴുകുന്ന വഴിയില്‍ എല്ലാം കട്ട് ഔട്ട്‌ വച്ച് പാലഭിഷേകം നടത്താം മതിയാകുമോ സ്നേഹിതരെ . അതില്‍ കൂടുതല്‍ എന്ത് സഹിഷ്ണുത ആണ് മലയാളി കാണിക്കേണ്ടത് .

2 comments:

  1. ചേരന്‍ ഇത് പറഞ്ഞതിന് അല്ലെങ്കി; അയാള്‍ അയാളുടെ അഭിപ്രായം പറഞ്ഞതിന് നമ്മള്‍ എന്തിനു അയാളെ തടയണം അയാള്‍ ഒരു സിനിമാ ക്കാരന്‍ മാത്രമാണ്

    ReplyDelete
  2. Cheraney thadayanam ennu ithil paranjittillallo...
    ividey vannu ithrayum parayaan Cheran kaanicha dhiaryam polum swantham naattil ninnu parayaan nammudey kuzhiyilekku edukkaaraaya super num megaykkum kazhinjillallo...

    ReplyDelete