Monday, November 21, 2011

മാലിന്യത്തിനു കൈവിലങ്ങ്!



വെറും
ശുംബന്മാര്‍ എന്ന് ആളുകള്‍ വിളിക്കുന്ന കേട്ടിട്ടാണോ എന്നറിയില്ല ഇപ്പോ തുടരെ തുടരെ ജനപ്രിയകളുമായി കേരള ഹൈകോടതി അതിവേഗം ബഹുദൂരം മുന്നേറുകയാണ് . ഉമ്മന്‍ ചാണ്ടിയാണോ അതോ ഹൈകോടതി ആണോ കേരളം ഭരിക്കുന്നത്‌ എന്നൊന്നും ചോദിക്കരുത് . മുല്ലപെരിയാര്‍ പോലെ കേരളത്തിലെ കോടതി വിധിക്ക് എതിരെ മാത്രം വിധിച്ചു കളിക്കുന്ന സുപ്രീം കോടതി ആപ്പ് വച്ചില്ലങ്ങില്‍ കേരള ചരിത്രത്തില്‍ രേഖപെടുത്താവുന്ന ഒരു വിധി കേരള ഹൈകോടതി പ്രഖ്യാപിച്ചു മറ്റൊന്നും അല്ല ഇനി മുതല്‍ വീട്ടു മാലിന്യം വല്ല കൊണ്ടാസയിലോ ബെന്‍സിലോ വന്നു റോഡില്‍ ഇട്ടാല്‍ പോക്കും .. പോലീസ് പോക്കും .സര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വേണ്ട പിഴയും ജെയിലിലെ ഒഴിവുകള്‍ അനുസരിച്ച് വേണ്ട ശിക്ഷ നടപടികളും സ്വീകരിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു .

ഏതായാലും കോടതി ഇങ്ങനെ ഒരു തീരുമാനം എടുക്കാനും അതിനു പ്രേരണ ആയി വര്തിക്കാനും കാരണ ഭൂതരയവര്‍ക്കും എല്ലാം നന്ദി പ്രകാശിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കാം . എന്തായിരുന്നു സ്ഥിതി കേരളത്തിലെ ഒരു പട്ടണത്തില്‍ പോലും മൂക്ക് പൊത്താതെ നടക്കാന്‍ പറ്റുമോ . കൂടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ പര്‍വത രൂപം കൊണ്ട് കിടക്കുന്ന കണ്ടാല്‍ ഇതാണോ നാളെ ലോക പോലീസ് ആകാന്‍ പോകുന്ന ഇന്ത്യ എന്ന് തോന്നും . ഇനി മാലിന്യങ്ങള്‍ കൊണ്ട് ഇടുന്നതോ . വല്ല തുറസായ സ്ഥലത്തും പിന്നെ ആ പഞ്ചായത്തില്‍ ഉള്ളവര്‍ പുതിയ പുതിയ പേരില്‍ വരുന്ന അസുഖങ്ങള്‍ വന്നു അഭിമാനത്തോടെ മോക്ഷം പ്രാപിക്കുന്നു . അത് കൊണ്ട് ഇനി മുതല്‍ ഹെല്‍മെറ്റ്‌ ഇടാതെ പോകുന്ന ബൈക്ക് യാത്രക്കാരെ ലാത്തി എറിഞ്ഞു വീഴ്ത്തുന്ന നമ്മുടെ ഏമാന്മാര്‍ മാലിന്യം റോഡില്‍ എറിഞ്ഞ്ട്ടു പോകുന്നവരെ ഓടിച്ചിട്ട്‌ പിടിക്കുമെന്നും ലാത്തി എറിഞ്ഞു വീഴ്ത്തും എന്ന് പ്രതീക്ഷിക്കാം .

എങ്കിലും ഒരു കാര്യം ചോദിക്കട്ടെ ഈ മാലിന്യം ഒക്കെ ഞങ്ങള്‍ ഇവിടെ കൊണ്ട് കളയും . ഹൈകോടതി അതിന്റെ കാര്യം മറന്നു പോയോ . ഇതു കൊണ്ട് പൊയ് ഭൂലോക വെയിസ്ടുകള്‍ നില്‍ക്കുകയും ഇരിക്കുകയും കുരക്കുകയും ചെയ്യുന്ന നിയമസഭ മന്ദിരത്തിന്റെ വാതില്ക്കാലോ മാറ്റി മന്ത്രി മന്ദിരങ്ങളുടെ തിരു മുറ്റത്തോ കൊണ്ട് പോയി ഇടാന്‍ പറ്റുമോ . അല്ല ഇതിനു എവിടെയെങ്കിലും ക്രമീകരങ്ങള്‍ സര്ക്കാര് ചെയ്തിട്ടുണ്ടോ , അതോ ചെയ്യുമോ . ഞാന്‍ അയല്‍ക്കരെന്റെ മുറ്റത്തും അവന്‍ എന്റെ മുറ്റത്തും കൊണ്ട് വന്നു ഇട്ടാല്‍ പ്രശ്നം തീരുമോ .അതോ എല്ലാവരും അവന്‍ അവന്റെ മുറ്റത്ത്‌ തന്നെ കുഴി വെട്ടി മൂടാണോ ..ഇനി അങ്ങനെ ചെയ്യാന്‍ നോക്കിയാല്‍ തന്നെ ഒരു വര്ഷം കഴിയുമ്പോള്‍ എല്ലാ വീടും ഒരു മാലിന്യ കൂമ്പാരം ആയി മാറില്ലേ. ആര്‍ക്കറിയാം ഇങ്ങനെ കൃത്യമായ ആസൂത്രണമോ മാലിന്യ സംസ്കരണ കേന്ദ്രങ്ങളോ ഇല്ലാത്ത ഈ നാട്ടില്‍ ഈ നിയമം കൊണ്ട് മാത്രം ഒന്നും ചെയ്യാന്‍ കഴിയില്ല സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു അതിനു വേണ്ട കേന്ദ്രങ്ങള്‍ സ്ഥപിചില്ലെങ്ങില്‍ . ഉടനെ കേള്‍ക്കാം " റോഡില്‍ മാലിന്യം എറിഞ്ഞ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി എറിഞ്ഞു വീഴ്ത്തി " അതിനപ്പുറം ഒന്നും സംഭവിക്കില്ല .

No comments:

Post a Comment