Thursday, November 10, 2011

പണ്ഡിറ്റ്‌ വധം ആട്ടക്കഥ നാലാം ഭാഗം ..

മനോരമയുടെ നിയന്ത്രണ രേഖ കണ്ടു.. കോട്ടയം അച്ചായനെ കച്ചവടം ആരും പഠിപ്പിക്കണ്ടല്ലോ..സന്തോഷ്‌ പണ്ഡിതനെ വച്ച് മനോരമ കുറച്ചു കാശ് ഉണ്ടാക്കി. ഷാനിയോടു ആദ്യമായ് സഹതാപം തോന്നി. ഒരു അവതാരിക എന്നതിലും അധികമായ് അവര്‍ ഒരു മുന്‍ വിധിയോടെ ആണ് ചര്‍ച്ച കൈകാര്യം ചെയ്തത്. മനോരമ ഒരു പുതിയ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ അടക്കം നാലോ അതിലതികമോ സന്തോഷിനെ ഇന്റര്‍വ്യൂ ചെയ്തു. മലയാള സിനിമയുടെ വക്താവായി വന്ന വാണിയുടെ കണവന്‍ , ബ്ലാക്ക്‌ ഡാലിയും, മനുഷ മൃഗവും സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കുക്ക് ബാബുരാജിനെ കേവലം അദ്ധേഹത്തിന്റെ കയ്യുടെ വണ്ണം ഇല്ലാത്ത സന്തോഷ്‌ മലത്തിയടിച്ചു . സന്തോഷിന് വട്ടുണ്ടോ എന്ന് ചര്‍ച്ച വഴിമാറി പോയപ്പോഴും ഷാനി കുന്തം വിഴുങ്ങിയ പോലെ നിക്കുകയായിരുന്നു . സന്തോഷിനാണോ അതോ ബാബുരാജിനാണോ വട്ടു എന്ന് ചിലര്‍ക്ക് സംശയം തോന്നാതിരുന്നില്ല. ചര്‍ച്ച തുടങ്ങിയ ഒരു മാന്യന്‍ ആദ്യം സന്തോഷിനിനെ അനുകൂലിക്കുകയും പിന്നെ സാഹചര്യം അനുക്കൂലമല്ല എന്ന് തോന്നി മലക്കം മറിയുകയും ചെയ്ത കണ്ടു മൂക്കത്ത് വിരല്‍ വച്ച് പൊയ്. പക്ഷെ എനിക്കിഷ്ട്ടപെട്ടാത് അതല്ല .. മാന്യന്മാര്‍ സന്തോഷിനെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ അതിനു കയ്യടിക്കുകയും , പിന്നെ സന്തോഷ്‌ എന്ത് വിഡ്ഢിത്തം വിളമ്പിയാലും അതിനും കയ്യടിക്കുകയും ചെയ്ത കുറെ യൂത്തന്മാര്‍ .. ബാബുരാജ്‌ അടക്കമുള്ള മാന്യന്മാര്‍ കരുതി കയ്യടി അവര്‍ക്കാണെന്ന്. പണ്ഡിതന്‍ കരുതി അങ്ങേര്ക്കാണെന്ന് . ഷാനി കരുതി അവര്‍ക്കാണെന്ന് ....... പക്ഷെ ബസ്‌ കാശു മുടക്കി ചാനലില്‍ മുഖം കാണിക്കാന്‍ വന്ന യൂത്തന്‍ മാര്‍ക്ക് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല തങ്ങള്‍ ആര്‍ക്കു വേണ്ടിയാണു കയ്യടിക്കുന്നതെന്ന് .

2 comments:

  1. LOL .......... പക്ഷെ ബസ്‌ കാശു മുടക്കി ചാനലില്‍ മുഖം കാണിക്കാന്‍ വന്ന യൂത്തന്‍ മാര്‍ക്ക് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല തങ്ങള്‍ ആര്‍ക്കു വേണ്ടിയാണു കയ്യടിക്കുന്നതെന്ന് .hahahahahahahhaha

    ReplyDelete
  2. enthu cheyyam paavam malayalikalkkum thalakku vattayi thudangy enna thonnunnathu

    ReplyDelete