Sunday, November 27, 2011

നാണം കെട്ടവന്റെ ഹര്‍ത്താല്‍ .!




മുല്ലപെരിയാര്‍ പ്രശ്നത്തിന് പരിഹാരം കാണും വരെ അതിനെ പറ്റി മാത്രമേ എഴുതു എന്ന് മലയാളം ബ്ലോഗ്ഗെര്മാര്‍ ശപഥം ചെയ്തിരിക്കുകയാണ്.ആരൊക്കെ എന്തൊക്കെ വിമര്‍ശനങ്ങള്‍ പറഞ്ഞാലും മുംബെങ്ങും കാണാത്ത വിധം ആളുകളുടെ ഒരു കൂട്ടായ്മയും പ്രതിഷേധങ്ങളും വന്‍ തോതില്‍ ദിനം തോറും വര്ധിച്ചുകൊണ്ട് ഇരിക്കുകയാണ് . അതില്‍ നല്ലൊരു പങ്കും രാഷ്ട്രീയക്കാര്‍ക്ക് എതിരെ കൂടി ആയിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രശ്നത്തെ ലാഘവത്തോടെ സമീപിച്ചു വേശ്യ വൃത്തി പെണ്‍വാണിഭങ്ങള്‍ ആയി കൊട്ടി ഘോഷിച്ചു കൊണ്ടും ,മറിക്കാന്‍ കിടക്കുനവന്റെ നെഞ്ചത്ത് ജന സംബര്‍ക്കപരിപാടി നടത്തിയും, എതിര്പാര്‍ത്ടിക്കാരന്റെ ജാതിയെ പറ്റി സര്‍വേ നടത്തിയും, കേന്ദ്ര മന്ത്രിസഭയിലെ കേരള സിംഹങ്ങള്‍ കോന്തന്‍ കൊല്ലത് പോയ പോലെ തെക്ക് വടക്ക് നടക്കുന്നതും കണ്ടപ്പോള്‍ ജനങള്‍ക്ക് അവരോടു രോഷം ഉണ്ടാക്കുക സ്വാഭാവികം .രാഷ്ട്രീയ ക്കാര്‍ പ്രതികരിക്കുന്നില്ല പ്രതികരിക്കുന്നില്ല എന്നായിരുന്നു എല്ലാവരുടെയും പരാതി .

ഇപ്പോ എല്ലാവര്ക്കും സമാധാനം ആയല്ലോ രാഷ്ട്രീയക്കാര്‍ പ്രതികരിച്ചു തുടങ്ങി എന്ന് ഇടതും വലതും ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്താന്‍ പോകുന്നു . നാളെ കേരള കോണ്‍ഗ്രസ്സും ബി ജെ പി യും ചേര്‍ന്ന് നാലു ജില്ലകളില്‍ ഹര്‍ത്താല്‍ നടത്താന്‍ പോകുന്നു . ഇന്നത്തെ വലതു പക്ഷക്കാരുടെ കൂടെ ഉള്ളവരാണ് കേരള കൊണ്ഗ്രെസ്സ് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ . അവര്‍ എന്തിനാണ് വേറെ ഹര്‍ത്താല്‍ നടത്തുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ മറുപടി മാത്രം . പുര കത്തുമ്പോള്‍ വാഴ വെട്ടുക അല്ലെങ്കില്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക . മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കൂടി രാഷ്ട്രീയമായ ഒരു ഉയര്‍ച്ച അതാണ് അവര്‍ പ്രതീക്ഷിക്കുന്നത് . ഇനി ഇതിന്റെ ചുവടു പിടിച്ചു രണ്ടു ഗ്രൂപ്പിലും പെട്ട എല്ലാ ഘടക കഷികളും ഹര്‍ത്താല്‍ നടത്തിയാല്‍ ഈ വര്ഷം അങ്ങ് തീര്‍ന്നു കിട്ടും . എല്ലാവര്ക്കും വീട്ടില്‍ ഇരിക്കാം . ഇനി ഈ സമയത്താണ് ഡാം തകരുന്നത് എങ്കില്‍ മരണ സംഖ്യാ പരമാവതി ഉയര്‍ത്താനും ഇതു സഹായിക്കും.

"എടൊ നാണം കേട്ട രാഷ്ട്രീയക്കാര ഈ ഹര്‍ത്താല്‍ കൊണ്ട് എന്താണ് നീ ഉദേശിക്കുന്നത് എല്ലാവരും പണിമുടക്കി വീട്ടില്‍ കയറി ഇരുന്നാല്‍ എല്ലാ പ്രശ്നവും തീരുമോ. നമ്മുടെ പൊതുമുതല്‍ എറിഞ്ഞു തകര്‍ത്താല്‍ മുല്ലപെരിയാര്‍ പ്രശ്നം തീരുമോ . നിങ്ങള്‍ കൂട്ടം കൂടി വല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മുന്‍പില്‍ പ്രകടനം നടത്തിയാല്‍ എന്ത് പ്രയോജനം ആണ് ഉള്ളത് . നിന്റെ ഈ ഹര്‍ത്താല്‍ കേരളത്തിലെ ജനങ്ങള്‍ക്കെതിരെ ആണ് . നീ നിനക്കെതിരെ സമരം ചെയ്താല്‍ നിനക്ക് ജയിക്കാന്‍ കഴിയുമോ . നിനക്കൊകെ ചങ്കൂറ്റം ഉണ്ടെങ്കില്‍ നിന്റെയൊക്കെ പാര്‍ട്ടിയുടെ തമിഴ് നാട് ഘടകങ്ങളെ കൂട്ട് പിടിച്ചു അവിടെ പോയി ഹര്‍ത്താല്‍ നടത്തു . അല്ലെങ്ങില്‍ ഒരു വിമാനം പിടിച്ചു ഡല്‍ഹിക്ക് പോയി അവിടെ സമരം നടത്ത്.എന്താ പേടിച്ചു പോയോ ?. തിണ്ണ മിടുക്ക് കാണിക്കാനും സ്വന്തം നാട്ടിലെ പൊതുമുതല്‍ നശിപ്പിക്കാനും ഏതു പട്ടിക്കും കഴിയും .മുറ്റത്ത്‌ കിടന്നു കുരച്ച ഒരു പട്ടിയും ആരെയും കടിച്ചിട്ടില്ല .കുര ഒരു ശല്യമാകുമ്പോള്‍ വീടുക്കാര്‍ തന്നെ അതിനെ തല്ലിക്കൊല്ലും നിങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല . നിങ്ങളുടെ സമരങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട് . പോലീസിന്റെ ബാരിക്കേഡുകള്‍ വലിചിളക്കുന്ന നിങ്ങളുടെ ചോരതിളപ്പോക്കെ വെറും തിണ്ണ മിടുക്ക് ആയിരുന്നു എന്ന് എപ്പോള്‍ മനസിലായി ". ഇതല്ലേ പ്രിയപെട്ടവരെ നിങ്ങള്‍ മനസ്സില്‍ ഓര്‍ത്തത്‌ .അല്ലാതെ ഇതു എന്റെ മാത്രം വാക്കുകള്‍ ആണോ .

എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ് ഈ സമരം ഇപ്പോള്‍ വിജയത്തിന്റെ പാതയില്‍ ആണ് . തീര്‍ച്ചയും രാഷ്ട്രീയക്കാര്‍ ഇല്ലാതെ ഇതു പരിഹരിക്കാന്‍ കഴിയില്ല പക്ഷെ നമ്മുടെ സമരത്തെ രാഷ്ട്രീയമായി പിരിക്കാന്‍ ഒരു പാര്ട്ടിക്കാരനെയും അനുവദിക്കരുത് . ഗുണപരമല്ലാത്ത ഹര്‍ത്താല്‍ പോലുള്ള മാര്‍ഗങ്ങള്‍ സമരത്തിന്റെ തീവ്രത കുറക്കാന്‍ മാത്രമേ ഉപകരിക്കൂ. അത് കൊണ്ട് ഇത്തരം അടവുകളും ആയി വരുന്നവനെ പുറം കാലിനു അടിക്കാന്‍ നമുക്ക് കഴിയണം .

7 comments:

  1. "എടൊ നാണം കേട്ട രാഷ്ട്രീയക്കാര ഈ ഹര്‍ത്താല്‍ കൊണ്ട് എന്താണ് നീ ഉദേശിക്കുന്നത് എല്ലാവരും പണിമുടക്കി വീട്ടില്‍ കയറി ഇരുന്നാല്‍ എല്ലാ പ്രശ്നവും തീരുമോ. നമ്മുടെ പൊതുമുതല്‍ എറിഞ്ഞു തകര്‍ത്താല്‍ മുല്ലപെരിയാര്‍ പ്രശ്നം തീരുമോ . നിങ്ങള്‍ കൂട്ടം കൂടി വല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മുന്‍പില്‍ പ്രകടനം നടത്തിയാല്‍ എന്ത് പ്രയോജനം ആണ് ഉള്ളത് . നിന്റെ ഈ ഹര്‍ത്താല്‍ കേരളത്തിലെ ജനങ്ങള്‍ക്കെതിരെ ആണ് . നീ നിനക്കെതിരെ സമരം ചെയ്താല്‍ നിനക്ക് ജയിക്കാന്‍ കഴിയുമോ . നിനക്കൊകെ ചങ്കൂറ്റം ഉണ്ടെങ്കില്‍ നിന്റെയൊക്കെ പാര്‍ട്ടിയുടെ തമിഴ് നാട് ഘടകങ്ങളെ കൂട്ട് പിടിച്ചു അവിടെ പോയി ഹര്‍ത്താല്‍ നടത്തു . അല്ലെങ്ങില്‍ ഒരു വിമാനം പിടിച്ചു ഡല്‍ഹിക്ക് പോയി അവിടെ സമരം നടത്ത്.എന്താ പേടിച്ചു പോയോ ?. തിണ്ണ മിടുക്ക് കാണിക്കാനും സ്വന്തം നാട്ടിലെ പൊതുമുതല്‍ നശിപ്പിക്കാനും ഏതു പട്ടിക്കും കഴിയും .മുറ്റത്ത്‌ കിടന്നു കുരച്ച ഒരു പട്ടിയും ആരെയും കടിച്ചിട്ടില്ല .കുര ഒരു ശല്യമാകുമ്പോള്‍ വീടുക്കാര്‍ തന്നെ അതിനെ തല്ലിക്കൊല്ലും നിങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല . നിങ്ങളുടെ സമരങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട് . പോലീസിന്റെ ബാരിക്കേഡുകള്‍ വലിചിളക്കുന്ന നിങ്ങളുടെ ചോരതിളപ്പോക്കെ വെറും തിണ്ണ മിടുക്ക് ആയിരുന്നു എന്ന് എപ്പോള്‍ മനസിലായി ".

    എന്ന്‍ തന്നെ ആണ് ഞാന്‍ മനസ്സില്‍ ഓര്‍ത്തത്

    ReplyDelete
  2. അപ്രിയാ, കലക്കി മാഷെ, കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പറായനുള്ളത് നീ പറഞ്ഞതിന് നന്ദി.

    ReplyDelete
  3. പുറം കാലിനു അടിക്കാന്‍ നമുക്ക് കഴിയണം ....!!

    ReplyDelete
  4. ivide petrol ne vila kooty next day thanne..ella partikalum samaravum ayittethy..vazhithadayunnathum thalli thakarkkunnathum ellam janangalude nere thanne..athe konde enthane udheshikkunathe?chodichal parayum janagalkke vediyanenne..athine janagale kashtapeduthikonde enthe prayojanam?enthe konde ivar e manthriye allenkil petroleum company ile sir umareyo ee naarikal thadayunnillallo....athine nattelle venam..ividuthe party kalkkum nanam kettavana markkum illathathe..

    ReplyDelete