Tuesday, November 15, 2011

ശുംബന്മാരും ജയരാജനും പിന്നെ അപ്രിയന്റെ പ്രവചനവും .

ജഡ്ജിമാരെ ശുംബന്‍മാര്‍ എന്ന് വിളിച്ചു എന്നതിന്റെ പേരില്‍ ജയരാജനെതിരെ ഹൈകോടതി ജഡ്ജിമാര്‍ പുറപ്പെടുവിച്ച വിധിയെ പറ്റി മനോരമയില്‍ സുപ്രീം കോടതി ഇങ്ങനെ പറഞ്ഞു " ¥MàÜßÈí ¥ÕØø¢ ÈWµÞÄßøáK èÙçAÞ¿Äß È¿É¿ß ¥ØÞÇÞøÃÎÞæÃKí ØádÉà¢çµÞ¿Äß Èßøàfß‚á. ÈàÄßÈßVÕÙÃÕᢠÈßÏÎÉÞÜÈÕᢠ©ùMáÕøáçJI Íøø¿ÈÞ ØíÅÞÉÈ¢ ÌÞÙcçdÉøÃÏíAá ÕßçÇÏÎÞÏß ÕßÇßÈcÞÏJßW çÎÞÖ¢ ÍÞ× ©ÉçÏÞ·ß‚Äí ÈcÞÏàµøßAÞÈÞÕßæÜïKᢠæÌFí µáxæM¿áJß. ¥çÄØÎÏ¢, çµÞ¿ÄßAá ÎáKßW ØßÉß®¢ È¿JáK dÉÄßç×ÇÕᢠÈàÄàµøßAÞÈÞÕßæÜïKᢠØádÉà¢çµÞ¿Äß ÕßÇßÈcÞÏJßW ØâºßMß‚á.
çµÞ¿ÄßÏÜfcJßæa çÉøßW ¦ùáÎÞØçJAí Ößfß‚ èÙçAÞ¿Äß È¿É¿ß ÎáXÕßÇßçÏÞæ¿ ©UÄÞæÃKᢠ¼áÁà×cùßæÏ ¥ÉµàVJßæM¿áJÞX dÖÎß‚ßGßæÜïKáÎÞÃí ®¢.Õß ¼ÏøÞ¼X ¥MàÜßW çÌÞÇßMß‚Äí. ¨ ÎÞØ¢ ®GßÈÞÃí ¼ÏøÞ¼æÈ èÙçAÞ¿Äß Ößfß‚Äí. ¥MàÜàW ÕßÖÆÎÞÏ ÕÞÆ¢ ¼âææÜÏßW Äá¿Bá¢.
ഇതേ കോടതി മംഗളത്തില്‍ ഇങ്ങനെ പറഞ്ഞു
ഹൈക്കോടതി വിധിയില്‍ ഉപയോഗിച്ച ഭാഷയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി ശിക്ഷ മരവിപ്പിച്ച്‌ അപ്പീലിന്‌ സാവകാശം നല്‍കാത്ത നടപടി തെറ്റാണെന്നും വ്യക്‌തമാക്കി. ജയരാജന് സ്വഭാവികനീതി നിഷേധിച്ചത് ശരിയായില്ല. ​ ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.വിധി പ്രസ്താവനയില്‍ ജയരാജശന കോടതി കീടമെന്നും വിഷം ചുറ്റുന്ന പാന്പ് എന്നും പരാമര്‍ശിച്ചുവെന്ന് ജയരാജന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ ഈ ഭാഷ നിര്‍ഭാഗ്യകരമാണെന്ന് അറിയിച്ചപ്പോള്‍ കോടതി അതു ശരിവച്ചു.അതേസമയം കോടതി സി.പി.എമ്മിനെയും രൂക്ഷമായി വിര്‍ശിച്ചു. കോടതി വിധിയ്‌ക്കെതിരെ സി.പി.എം ഹൈക്കോടതി പരിസരത്ത് സമരം നടത്തിയെന്ന് ഹൈക്കോടതിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.ഗിരി സുപ്രീം കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഇത്. ഭരണഘടനാപരമായ കോടതി വിധിയെ എങ്ങിനെയാണ് ഇത്തരത്തില്‍ നേരിടുന്നതെന്ന് കോടതി ചോദിച്ചു. ഇത് വളരെ ഗൗരവമായ കാര്യമാണെന്നും കോടതി പറഞ്ഞു.

ഇതിനെപറ്റി അപ്രിയന്‍ പത്തു ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ . താഴെയുള്ള പോസ്റ്റിലെ കറുപ്പിച്ച ഭാഗങ്ങള്‍ വായിക്കുക .

ഒരു കാര്യത്തിനെ മുന്‍ വിധിയോടെ സമീപിക്കുക എന്നത് ഒന്നിനും പരിഹാരമില്ല . ജയരാജന്‍ ചെയ്തത് തെറ്റാണു . ബ്രിട്ടിഷ്കര്‍ നമ്മുടെ റെയില്‍വേ എന്നപോലെ നല്‍കിയ ഒരു നല്ല സമ്പത്താണ്‌ നമ്മുടെ നിയമവ്യവസ്ഥ അതിനു നേരെ ഉണ്ടാകുന്ന വെല്ലുവിളികള്‍ ചോദ്യം ചെയ്യേപെടണ്ടാതാണ് .പക്ഷെ കോടതി തന്നെ പറയും പോലെ ജയരാജന്‍ മാപ്പ് പറഞ്ഞാല്‍ കോടതി വെറുതെ വിട്ടാല്‍ പിന്നെ കോടതിക്ക് എന്ത് വിലയാനുള്ളത് . മാപ്പ് നല്കാന്‍ കോടതി കാതോലിക സഭയിലെ കുമ്പസാര കൂട് ഒന്നും അല്ല എന്നോര്‍ക്കണം. ആ ഒരു കാര്യത്തില്‍ ജയരാജനെ ഞാന്‍ അനുമോദിക്കും പറഞ്ഞ കാര്യത്തില്‍ ഉറച്ചു നിന്നു കേസില്‍ നിന്ന് രക്ഷപെടാന്‍ ചില സംസ്കൃത നമ്പര്‍ ഒക്കെ പയറ്റി നോക്കിയെങ്ങിലും ആതൊക്കെ വക്കീലിന്റെ അടവുകളായി കണ്ടാല്‍ മതി. അതല്ലാതെ സുധാകരനമാരും ജോര്‍ജു മാരും ഗണേഷ് കുമാറും ഒക്കെ പറയുന്ന പോലെ ആവേശം ആണ്, അറിവില്ലായ്മ ആണ് എന്ന് പറഞ്ഞു തടി തപ്പുന്നത് തികച്ചും നപുംസകങ്ങള്‍ ആണ് എന്ന് പറയേണ്ടിവരും . നിങ്ങളില്‍ എത്ര പേരുണ്ട് അരങ്ങിലും നിങ്ങളുടെ തന്തക്കു വിളിച്ചിട്ട് മാപ്പ് കോപ്പ് എന്നൊക്കെ പറഞ്ഞാല്‍ ശരി സര്‍ ഷമിച്ചിരിക്കുന്നു നമിച്ചിരിക്കുന്നു എന്നൊക്കെ പറയുന്നത്?. അതൊകൊണ്ട് ആ കാര്യത്തില്‍ കോടതിയോട് എനിക്ക് പുച്ചമാണ് ( കോടതി അലക്ഷ്യം അല്ലാന്നു തോന്നുന്നു). തോന്നിവാസം പറഞ്ഞവന്‍ പിന്നെ മാപ്പ് പറഞ്ഞാലും ശിഷ കൊടുക്കണം കാരണം ഇതു ഒരു അടവയിട്ടെടുത്ത seasoned രാഷ്ട്രീയക്കാരാണ് ഇവരെല്ലാരും അതല്ലാതെ മതിഭ്രമം വന്നവരോന്നും അല്ല. പിന്നെ ഒരു കാര്യം ഈ കേസ് supreme കോടതിയില്‍ വരുമ്പോള്‍ അവര്‍ ഫസ്റ്റ് ഡേ ജയില്‍ വാസം സ്റ്റേ ചെയ്യും . പിന്നെ ഹൈ കോടതിയെ വിമര്‍ശിക്കും ..കോടതി അനാവശ്യമായ തിടുക്കം കാണിച്ചു എന്ന് പരാമര്‍ശം ഉണ്ടാകും. ശിഷ വെറും 1000 രൂപ പിഴയില്‍ ഒതുക്കും. ഇത് ഒരു മുന്‍ വിധി അല്ല വരന്‍ പോകുന്ന സത്യം ആണ്. ഇപ്പോല്‍ ചോര തിളക്കുന്നവര്‍ക്ക് അന്ന് വന്നു ഈ പോസ്റ്റ്‌ ഒന്നുകൂടി വായിക്കാം ഫ്രീ ആയിട്ടു. ( പെട്രോള്‍ വിലവര്തനക്കെതിരെ ജനങ്ങള്‍ പ്രേതിഷേതിക്കണം എന്ന് കോടതി പറഞ്ഞു .. അത് പറഞ്ഞത് ജയരാജനെ വിധിച്ച കോടതി തന്നെയാണ് പക്ഷെ വേറെ ജഡ്ജി ആണ് അപ്പോള്‍ കോടതി എന്നാല്‍ ഒന്നല്ല ഓരോ ജഡ്ജിയുടെയും ആശയങ്ങളും അഭിപ്രായങ്ങളും വിധികളെ സ്വാധീനിക്കും എന്ന് വ്യക്തമാണല്ലോ )..
ഇനി നിങ്ങള്ക്ക് തീരുമാനിക്കാം നിയമം രാഷ്ട്രീയ ചിന്തയോടെ അല്ലാതെ നോക്കിയാല്‍ സാധാരണക്കാരന്‌ വളരെ പെട്ടന്ന് മനസിലാക്കാന്‍ കഴിയുന്നതാണെന്ന് .
ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെ ആരാണ് ശുംബന്മാര്‍ ?. ആരായാലും അവര്‍ അവരുടെ പണി നിര്‍ത്തി പോകുന്നതായിരിക്കും നല്ലത് . അല്ലെങ്ങില്‍ ഓരോ MCR മുണ്ട് വാങ്ങട്ടെ തലയില്‍ ഇട്ടു കൊണ്ട് പുറത്തിറങ്ങാന്‍ .

No comments:

Post a Comment