Thursday, November 10, 2011

ആളൂരോ അതോ ചാമിയോ ?

എന്തായാലും ഇടതനും വലതനും എല്ലാം കോടതിയെ അനുകൂലിക്കുകയും പ്രതികൂളിക്കുകയും ചെയ്യുന്ന ഈ കാലത്ത് എല്ലാവര്ക്കും തര്‍ക്കം ഇല്ലാത്ത ഒരു കോടതി വിധി പുറപ്പെടുവിക്കാന്‍ കഴിഞ്ഞ കോടതിക്കും ആതിലെ ജഡ്ജിമാര്‍ക്കും ഈ നാട്ടിലെ ഇല്ല അമ്മമാരുടെയും പെങ്ങേന്മാരുടെയും പേരില്‍ നൂറു പുഷ്പ്പങ്ങള്‍ നല്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.എങ്കിലും ചില ചോദ്യങ്ങള്‍ ഇവിടെ അവശേഷിക്കുന്നുണ്ട് .

ഇവിടെ ഗോവിന്തചാമിക്ക് വേണ്ടി ഹാജരായ വക്കീല്‍ ഒരു മിസ്റ്റര്‍ ആളൂര്‍ ആണ് അറിഞ്ഞെടുതോളം ഇയാള്‍ ലക്ഷങ്ങള്‍ ഫീസ്‌ വാങ്ങുന്ന ഒരു മഹന്‍ ആണ് . അത് അയാളുടെ കഴിവ് അതല്ല ഇവിടെ പ്രശ്നം ട്രെയിനിലും മറ്റും പിടിച്ചു പറിയും ബാലസങ്കവും ഒക്കെ ആയി നടക്കുന്ന ചാമിക്ക്‌ ഇങ്ങനെ ഈ വകീലിനെ കിട്ടി . ആര് അയാള്‍ക്ക് വേണ്ടി പണം മുടക്കുന്നു . ഒരു ഉളുപ്പുമില്ലാതെ ജോബ്‌ എത്തിക്സ് പറഞ്ഞു സൊന്തം അമ്മയെയും പെങ്ങളെയും മറന്നു എങ്ങനെ ആളൂര്‍ വക്കീലിനൊക്കെ ഇവന് വേണ്ടി വാദിക്കാന്‍ കഴിയുന്നു . കേസിന്റെ അവസ്ഥയും സാഹചര്യം ഒക്കെ പരിശോധിച്ചാല്‍ ഏതു മണ്ടനും പറയാന്‍ പറ്റും ചാമി കുറ്റക്കാരന്‍ ആണ് എന്ന് . അപ്പോള്‍ ഒരു ജനത്തെയും കൊട്ടി ഘോഷിക്കുന്ന നിയമവ്യവസ്ഥയെയും തെറ്റിദ്ധരിപ്പിക്കാനും വക്കീല്‍ എന്നാ പേരില്‍ ഒരു ക്രിമിനല്‍ രംഗത്തിറങ്ങുമ്പോള്‍ അതിനെ തൊഴില്‍ മഹാത്മ്യം പറഞ്ഞു ന്യായീകരിക്കാന്‍ ആകില്ല. ചാമിയെപോലുള്ള ഒരു ക്രിമിനലിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കി ആള്‍ ഇറങ്ങുമ്പോള്‍..രണ്ടു പേര് കൂടി നിന്ന് സംസാരിക്കുന്നതിനു കേസ് എടുക്കുന്ന കോടതിക്ക് അര്‍ജവമുണ്ടാകണം ആര്‍ക്കുവേണ്ടി എന്തിനു വേണ്ടി ആരൊക്കെ എന്നാ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ .. ഏറ്റവും ചുരുങ്ങിയത് പ്രതി ഭാഗം പരാജയപെടുമ്പോള്‍ എങ്കിലും. ഇനി അപ്പീല്‍ ദയാഹര്‍ജി ഏതൊക്കെ വരുമ്പോള്‍ കയ്യില്ല ,കാലില്ല അനാധാനാണ് എന്നൊക്കെ പറഞ്ഞു ഈ കരുണാ നിധിക്ക് ശിഷ ഇളവും . പിന്നെ ഓണം , വിഷു ,റംസാന്‍ ,ക്രിസ്തുമസ്,പതിനരടിയന്തരം ഏതൊക്കെ വരുമ്പോ ജയില്‍ മോചനവും നല്‍കിയാല്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ കാഹളം ഉറക്കെ മുഴക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപെടുന്നത് ..

2 comments: