അങ്ങനെ വീണ്ടും ഒരു നേഴ്സ് കഥന കഥ കൂടി പുറത്തു വന്നു . ഡല്‍ഹിയിലെ ഒരു ഹോസ്പിറ്റലില്‍ യൂണിഫോമില്‍ അഴുക്കു പുരണ്ടു എന്ന് പറഞ്ഞു മാന്യ പ്രിന്‍സിപ്പല്‍ മാഡം ഒരു നഴ്സിന്റെ ഡ്രസ്സ് വലിച്ചു കീറി . അങ്ങനെ തന്നെ വേണം രാവും പകലും നോക്കാതെ, നല്ലവനോ ചെറ്റയോ എന്ന് നോക്കാതെ , എയിഡ്സ് രോഗിയായാല്‍ പോലും സ്നേഹത്തില്ന്റെ വെള്ളരിപ്രവായി കുണുങ്ങി കുണുങ്ങി ചെന്നിട്ടല്ലേ . നിങ്ങള്‍ക്ക് അറിയില്ലായിരുന്നോ ഈ പെമ്പ്രന്നോരു തുണിയില്‍ അഴുക്കു കണ്ടിട്ട് അവരുടെ കണവനെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത് . അവളുടെ തന്ത കുളിച്ചില്ല എന്ന് പറഞ്ഞു ചൂടുവെള്ളം കോരി ഒഴിച്ചത് . അവരുടെ മുന്നില്‍ പനിയാനെന്നും പറഞ്ഞു ചെന്നത് എന്തിനാ. എത്ര പേര്‍ക്ക് പനി വന്നാലും നിങ്ങള്‍ക്ക് പനി വരാന്‍ പാടില്ല എന്നറിയില്ലേ . കാരണം നിങ്ങള്‍ നേഴ്സുമാര്‍ ആണ് രോഗികള്‍ അല്ല . നിങ്ങള്‍ എന്ന വര്‍ഗത്തിന് ഉറക്കം, ലീവ് ,ഓഫ് ,ഓണ്‍ ,പനി , പ്രേമം , നിരാശ ,സ്നേഹം എന്നിങ്ങനെ ഉള്ള ഒരു വികാരവും പാടില്ല അതാണ് മെഡിക്കല്‍ എത്തിക്സിലും നേഴ്സുമാരുടെ ഒത്തിലും ഒക്കെ ഇതു പറഞ്ഞിരിക്കുന്നത് . നിങ്ങളെ അടിമകള്‍ ആക്കാന്‍ വേണ്ടി ദൈവം സൃഷ്ട്ടിച്ചതാണ് ഇടക്കിടെ ഫ്ലോറെന്‍സ് നൈഗ്ടിഗേല് അമ്മായിയുടെ പടം കാണിച്ചു നിങ്ങളെ ഒന്ന് കൊതിപ്പിക്കും അത് കണ്ടു നിങ്ങള്‍ വലിയ സംഭവം ആണെന്ന് തനിയെ വിചാരിചോണം . പിന്നെ നിങ്ങളുടെ പ്രായക്കാരായ യുവക്കാന് മാരോട് അത് ആങ്ങള അയാള്‍ പോലും അധിക നേരം വര്‍ത്താനം പറയുകയോ കൊഞ്ചി കുഴയുകയോ ചെയ്യരുത് കാരണം അങ്ങനെ ചെയ്താല്‍ നിങ്ങളെ ഞങ്ങള്‍ വൃത്തി കേട്ട സ്ത്രീകളുടെ ഗണത്തില്‍ പെടുത്തും . പിന്നെ സിനിമ ആയാലും നോവല്‍ ആയാലും നിങ്ങള്‍ ഞങ്ങള്‍ക്ക് ദുഷ്ട്ടകളും ക്രൂരകളും ആയിരിക്കും.കാരണം നെഴ്സുമാരന് രോഗികളുടെ എല്ലാ ദുരിതങ്ങള്‍ക്കും കാരണം .പിന്നെ നിങ്ങള്‍ക്ക് എന്തേലും വിഷമം തോന്നിയാല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് എടുത്തു ചാടുകയോ , കയര്‍ വാങ്ങി തൂങ്ങി മരിക്കുകയോ , വിഷം വാങ്ങി കഴിക്കുകയോ ചെയ്യാം . അല്ലാതെ പരസ്പരം തന്തക്കു പറഞ്ഞു കളിക്കുന്ന ഞങ്ങളുടെ നേതാക്കന്മാരുടെ സമയം മേനക്കെടുതരുത് .
ഇങ്ങനെ ഒക്കെ ആണെങ്കിലും പഠിത്തം കഴിഞ്ഞാല്‍ ഉടനെ ടെല്ഹിക്കോ മുംബെയ്ക്കോ വണ്ടികേരിക്കോണം . ബാങ്ക് ലോണിന്റെ കാര്യം മറക്കരുത് . വല്ല തന്തക്കു പിറക്കാത്ത ഡോക്ടര്‍ മാരോ മുതലാളി മാരോ കന്നം തിരിവ് കാണിക്കാന്‍ വന്നാല്‍ നമ്മുടെ കുടുംബത്തിന്റെ കഷ്ട്ടപടോര്ത്തു കണ്ടില്ലാന്നു വയ്ക്കണം . പിന്നെ ചെറിയ വീടാണ് അത് മാറ്റി ഒരു രണ്ടു നില വീട് പണിയണം . അനിയനൊരു ബൈക്ക് വാങ്ങി കൊടുക്കണം . പിന്നെ എങ്ങനെയേലും കാര്‍ന്നോമാരുടെ കടം ഒക്കെ തീര്‍ക്കണം പിന്നെ എങ്ങനെയേലും ഗള്‍ഫിലോ , യുകെയിലോ ഒക്കെ പോണം . പിന്നെ പണിയൊന്നുമില്ലാതെ അപ്പന്റെ കയ്യിലെ കാശു കൊണ്ട് ജയിച്ചതോ തോറ്റതോ ആയ ഡിഗ്രി ഒക്കെ ആയി ഇരിക്കുന്ന ഞങ്ങളെ പോലെയുള്ള ശുംബന്‍ മാരെ പത്രത്തില്‍ പരസ്യം കൊടുത്തു കല്യാണം കഴിച്ചു ഫാമിലി വിസയില്‍ കൊണ്ട് പോണം,കനത്ത സ്ത്രീധനം മറക്കരുത് . ഞങ്ങള്‍ അവിടെ കൊച്ചിനെ നോക്കിയോ , വീട് അടിച്ചു വാരിയോ ജീവിച്ചോളാം . പിന്നെ കിട്ടുന്ന ശമ്പളം ഇച്ചായന്റെ ബാങ്കിലേക്ക് അയക്കണം ഇനി നാളെ ഇച്ചായന് എന്തേലും വൃത്തി കേടു കാണിച്ചു വിവാഹ മോചനം ഒക്കെ വന്നാലും ECHAYANU ജീവിക്കണ്ടാതാണല്ലോ . അത് കൊണ്ട് ഇതു പോലെ പ്രിന്‍സിപ്പല്‍ തുണി കീറി , പീടിപിച്ചു എന്നൊക്കെ പറഞ്ഞു സമയം കളയാതെ നാലു കാശ് ഉണ്ടാക്കാന്‍ നോക്ക് . ഞങ്ങള്‍ക്ക് പണം കായിക്കുന്ന മരം ആണ് നിങ്ങള്‍ . വേറെ ആളുകളുടെ പ്രശ്നത്തില്‍ ഇടപെട്ടു സമരം ചെയ്തു ഞങ്ങളുടെ വരുമാനം കുറയ്ക്കല്ലേ . ദൈവത്തെ ഓര്‍ത്തു നിങ്ങളുടെ പ്രിന്‍സിപ്പല്‍ എന്ന പുണ്യവതിയെ ചീമുട്ടയോ കല്ലോ ഒന്നും വച്ച് എറിയരുതെ . കാരണം ഞങ്ങളുടെ പ്രശ്നം നിങ്ങളുടെ സുരക്ഷ അല്ല നിങ്ങളുടെ പണം മാത്രമാണ് പണം . കാരണം നേഴ്സുമാരുടെ പണം കൊണ്ട് പച്ച പിടിച്ച കുടുംബങ്ങള്‍ ആണ് കേരളത്തില്‍ തൊണ്ണൂറു ശതമാനവും .. ( പിന്നെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയതു കൊണ്ട് ഒരു പോളിസി എടുക്കുന്നത് നല്ലതായിരിക്കും നോമിനി ആയി ഇചായെന്റെ പേര് വയ്ക്കാന്‍ മറക്കരുത്) .
ഗുഡ് പോസ്റ്റ് ...
ReplyDeleteThis comment has been removed by the author.
ReplyDelete